Rabia
Basri is one of the rarest woman in the whole human history.there are
only a few names that can be compared to Rabia but still she remains
rare,even among these few names-Meera,Theresa,Laila.These are few
names.But rabia still remains rare.She is a Kohinoor,the most precious
women ever born -OSHO
നിശബ്ദതയുടെ മഹാപ്രപഞ്ചത്തെ പ്രണയത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു റാബിഅബസ്രി.'ലോകവും പ്രണയവും ഒരിക്കലും ഒരുമിചിരിക്കില്ല' എന്ന് സൂഫിയായ ഹക്കിം സിനായി പറഞ്ഞു.ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന കവിതകളാണ് റാബിഅ എഴുതിയത്.
ആലാപനം നിര്‍ത്താനാവാത്ത പക്ഷിയെപ്പോലെ അതീതങ്ങളിലേക്ക് അവര്‍ പറന്നുചെല്ലുകയും പ്രകാശമുള്ള വാക്കുകള്‍ കൊത്തിക്കൊണ്ടുവന്ന് കവിതയുടെ ഏകാന്തമായ കൂടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ ,അപാരതയോടുള്ള അച്ചുംബിതമായ അനുരാഗത്തെ കവിതയുടെ ചെറുതുള്ളികളായി അവര്‍ പകര്‍ന്നു വെക്കുകയായിരുന്നു.
കഠിന പരീക്ഷണങ്ങളുടെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ റാബിഅ കവിതയെ ആ പരീക്ഷനങ്ങളുടെ ബലിമൃഗമാക്കിയില്ല എന്നത് ശ്രദ്ധേയമാണ്.പകരം സൌമ്യോദാരമായ ഒരനുഭവലോകത്ത്തിന്റെ ആഴങ്ങളിലേക്കാണ്‍ കവിതയെ അവര്‍ കൂട്ടികൊണ്ട് പോയത്.
കവിതയില്‍ കവി ഇല്ലാതാവുമ്പോള്‍ കവിത അതിരുകളില്ലാത്ത ഒന്നായിത്തീരുമെന്ന് റാബിഅബസ്രിയുടെ കവിതകള്‍ കാട്ടിത്തരുന്നു .

No comments:
Post a Comment