വൃത്തത്തെ
രണ്ടു രീതിയില്‍ സമീപിക്കാമെന്നു തോന്നുന്നു.1.കാവ്യഘടനയെ
നിയന്ത്റിക്കുന്ന അലിഖിതനിയമവും ഉപരിപ്ളവമായ അനിവാര്യ ഘടകവുമായി.2.സം വാദ
ത്തിന്റെയും സാദ്ധ്യതയുടെയുംവ്യവഹാരമായി.മലയാള കാവ്യചരിത്രത്തില്‍ രണ്ടു
രീതികളും കാണാന്‍കഴിയും.ആദ്യത്തെ രീതിവൃതത്തിലെഴുതിയാല്‍ എല്ലാമായി എന്ന
സ്ഥിരംഅക്കാദമിക് വാദത്തിന്റെ പരിണത ഫലമാണ്.രണ്ടാമത്തെ
രീതിയാകട്ടെ,വൃത്തത്തെ സവിശേഷവും വിശാലവുമായ സംവാദത്തിന്റെ തലങ്ങളിലേക്ക്
കൊണ്ടുപോകുകയും കവിതക്കുള്ളില്‍ തന്നെ നിരവധി സാദ്യതകള്‍ ഉയര്‍ത്തിക്കൊണ്ടു
വരികയും ചെയ്യുന്നു.
രണ്ടാമത്തെ രീതിയുടെ പ്രത്യക്ഷതയാണ് ജ്ഞാനപ്പാനയില്‍ കാണാന്‍ കഴിയുക.പാനപ്പാട്ടിന്റെ താളക്രമമെന്നത് അടിസ്ഥാനപരമായി കീര്‍ത്തനവൃത്തമായ ദ്രുതകാകളിയുടെ മട്ടുംമെട്ടും ഉള് ചേര്‍ന്നതാണ്.പാനയെ താളശാസ്ത്രവിശാരദന്മാര്‍ പാനയെന്ന വാദ്യോപകരണത്തോടു ചേര്‍ത്ത് വിശദീകരിക്കാന്‍ ശ്രമിച്ചു കാണുന്നുണ്ട്.ഒരു പാദത്തില്‍ പതിനൊന്നു വര്‍ണ്ണം ഏറെക്കുറെ സമാനമായി ദ്രുതകാകളിയിലും സര്‍പ്പിണിയിലും തെളിഞ്ഞു നിവരുന്നു.എ.ആര്‍.രാജരാജവര്‍മ്മ വൃത്തമഞ്ഞരിയില്‍ എഴുതുന്നു :
'രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിനു
വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ദ്രുതകാകളി കീര്‍ത്തനേ (ദ്രുതകാകളി )
.................................................................................................
ദ്യക്ഷരം ഗണമൊന്നാദ്യം ത്രയക്ഷരം മൂന്നതില്‍പരം
ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്രയക്ഷരങ്ങളില്‍
മറ്റേതും സര്‍വഗുരുവായ് വരാം കേളിതു സര്‍പ്പിണി ( സര്‍പ്പിണി )
മനസ്സലിഞ്ഞു പാടുന്ന ഏതു പാട്ടിനും പാനയെന്ന പേര് നല്‍കാമെന്നു തോന്നുന്നു.ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖവെള്ളിയാഴ്ചകളില്‍ ആലപിക്കാറുള്ള കരുണരസംവഴിയുന്ന പുത്തന്‍പാനയും സവിഷാദപ്രധാനമായ ശീലുകളില്‍ എഴുതപ്പെട്ട മാപ്പിളപ്പാട്ടുകളും ചില ആദിവാസിപ്പാട്ടുകളുംഈ ആലോചനയുടെ ഭാഗമായി പാനയുടെ വിഭാഗത്തില്‍ പെടുത്തി പഠിക്കാന്‍ കഴിഞ്ഞേക്കും.
ജ്ഞാനപ്പാനയിലെ പാനവൃത്തത്ത്തിന്റെ സാധ്യത ചൊല്‍ വടിവിനനുസരിച്ച് വികസിക്കുന്ന ഒന്നാണ്.വൃത്തത്തില്‍ എഴുതുമ്പോള്‍ തന്നെ വൃത്തത്തെ സ്വീകരിക്കേണ്ട ഓരോ വായനക്കാരന്റെയും മനോധര്‍മത്തെയും താളജ്ഞാനത്തേയും തിരിച്ചറിയുന്ന കവിയുണ്ട് ജ്ഞാനപ്പാനയില്‍ ഉടനീളം
.ഒരു വൃത്തമല്ല ,വൃത്തത്തിനുള്ളില്‍ ഒരുപാട് വൃത്തങ്ങളുടെ ആന്തരധ്വനികള്‍ കവി ഒളിപ്പിച്ചു വെക്കുന്നു.
മാളിക /മുകളേ/റിയമ/ന്നന്റെ
തോളില്‍ മാ /റാപ്പങ്ങാ/ക്കുന്നതും /ഭവാന്‍ (ദ്രുതകാകളി രീതിയില്‍ ഗണം തിരിച്ചത് )
ഒന്നാം ഗണത്തിലെ അന്ത്യ വര്‍ണമായ 'ക'യും രണ്ടാം ഗണത്തിലെ മധ്യ വര്‍ണമായ 'ക 'യും മൂന്നാം ഗണത്തിലെ മധ്യ വര്‍ണമായ 'യ'യും വൃത്തത്തിന്റെ ചൊല്‍ വടിവിനനുസരിച്ചു പാടുമ്പോള്‍ ഗുരുവായി പരിണമിക്കുന്നു. 'മാളികാ /മുകാളേ/റിയാമ/ന്ന്റെ
തോളില്‍ മാറാപ്പങ്ങാക്കുന്ന്തും ഭവാന്‍
മാളി/കമുക /ളേറിയ/മന്നന്റെ
തോളില്‍ /മാറാപ്പ/ങ്ങാക്കുന്ന്/തും ഭവാന്‍ (സര്‍പ്പിണി വൃത്തമാനുസരിച്ചു ഗണംതിരിച്ചത് )
രണ്ടാം ഗണത്തിലെ ആദ്യ വര്‍ണമായ 'ക'യും അന്ത്യ വര്‍ണമായ 'ക'യും ഈണത്തില്‍ പാടുമ്പോള്‍ ഗുരുവായി പരിണമിക്കുന്നു.മൂനാം ഗണത്തിലെ അന്ത്യ വര്‍ണമായ 'യ'യും ചൊല്‍ വടിവിനനുസരിച്ചു ദീര്‍ഘമായി പരിണമിക്കുന്നു.
കവിതയില്‍ വൃത്തമെന്നത് അക്കാദമിക്കായ ഒരു കസര്ത്തല്ലെന്നും മറിച്ച് ഒരു ഡെമോക്രാറ്റിക് പ്രോസ്സസ്സിന്റെ സൂക്ഷ്മ വ്യവഹാരമാനെന്നും ആ സൂക്ഷ്മ വ്യവഹാരത്തിന് ബഹുസ്വരമായി വ്യാപിക്കാന്‍ കഴിയണമെന്നും ജ്ഞാനപ്പാന പറഞ്ഞു തരുന്നു.ജ്ഞാപ്പാന പാടുമ്പോള്‍ അത് പാട്ടല്ലാതായിത്തീരുകയും പാടുന്ന ആളുടെയും കേള്വിക്കാരുടെയും മനസ്സുകളെ ഇണക്കി നിര്‍ത്തുന്ന ഒരു ജനാധിപത്യ കാവ്യസ്വഭാവം രൂപപ്പെടുകയും ചെയ്യുന്നു.ഒരു വരി വൃതത്തിലെഴുതുകയല്ല ,ഒരു വരിയെ വൃത്തവുമായുള്ള സംവാദത്തിന്റെ തലങ്ങളിലേക്ക് ,ഓരോവരിയെയും വൃത്തത്തിന്റെ വ്യാഖ്യാനമേഖലയിലേക്ക് വികസിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേരളീയ ഭക്തിപ്രസ്ഥാന വഴിയിലെ വ്യത്യസ്തനായ കാവ്യശില്‍പ്പിയാക്കി പൂന്താനത്തെ മാറ്റുന്നത് .

No comments:
Post a Comment