With your bitter, twisted lies,
You may trod me in the very dirt
But still, like dust, I'll rise.'
-Maya Angelou
കട്ടിയിരുട്ടില്‍ നിന്നും കീറിപ്പറിഞ്ഞ പ്രകാശത്തിലേക്കുള്ള യാത്രകളാണ് കെ.ആര്‍.മായയുടെ കവിതകള്‍.പാതാളത്തോളം ആണ്ടുപോയ നിശബ്ദതയില്‍ നിന്ന് പറക്കമുറ്റാത്ത ഒച്ചകള്‍ അവയിലെമ്പാടും .കാമനകളുടെ കാല്‍പനികമിഥ്യകള്‍ കൊണ്ട് പൊട്ടുകുത്താത്ത വരികള്‍ കവിതയില്‍ ചിതറി വീണ് ചിത്രങ്ങളാകുന്നു. ഉടലറിവിന്റെ വാസ്തവികമുഴക്കം നേര്‍ത്ത തുടര്‍സ്പന്ദനങ്ങളായി വാക്കുകളില്‍ നിറയുന്നു.അധസ്ഥിതവും അധ്വാനാധിഷ്ടിതവുമായ പെണ്ണവസ്ഥകള്‍ കവിതയിലെ വിഷയമെന്ന നിലയില്‍ ശ്രദ്ധേയമാണെങ്കിലും അത്തരം വിഷയങ്ങള്‍ സൃഷ്ടികേണ്ട അനിവാര്യമായ ഉടച്ചുവാര്‍ക്കലോ അട്ടിമറികളോ എഴുത്തുരീതിയില്‍ എന്തുകൊണ്ടോ പ്രത്യക്ഷപ്പെടാതെ പോകുന്നു.പ്രക്ഷുബ്ധവും പ്രക്ഷോഭജനകവുമായ പ്രതികരണങ്ങളായും ചില കവിതകള്‍ രൂപപ്പെടുന്നുണ്ട് .സമകാല സാമൂഹികാവസ്ഥകളോട് സൂക്ഷ്മ തലത്തിലല്ലാതെ നേരിട്ടു പ്രതികരിക്കുമ്പോള്‍ ഏതു കവിതയിലും സംഭവിക്കുന്ന സ്വാഭാവികമായ പരിമിതികള്‍ ഈവിധമുള്ള കവിതകളുടെ പ്രധാന പരാധീനതയായി നില്‍ക്കുന്നു.കെ.ആര്‍.മായയുടെ 'ചില്ലുപ്രതലത്തില്‍ പ്രകാശങ്ങള്‍ക്ക് സംഭവിക്കുന്നത് ' എന്ന സമാഹാരത്തില്‍ കവിതയുടെ മുന്നോട്ടായുന്ന വേലിയേറ്റങ്ങളും പിന്നോട്ടായുന്ന വേലിയിറക്കങ്ങളും കാണാം.മുന്നോട്ടായുന്ന സന്ദര്‍ഭങ്ങളില്‍ മൂര്ത്തമാകുന്ന സൂചനകള്‍ മലയാള കവിതയുടെ ,പ്രത്യേകിച്ചും പെണ്‍കവിതയുടെ ഭാവിയിലേക്ക് പോകുന്നു എന്നതാണ് ഈ സമാഹാരത്തെ പ്രസക്തമാക്കിത്തീര്‍ക്കുന്നത്.
No comments:
Post a Comment