'THIS GIANT WILL NEVER LET US OUT UNLESS WE BLIND HIM'
-John Ashbery
എന്തുമെഴുതാം.എങ്ങനെയുമെഴുതാം.എല്ലാമെഴുതാം.അങ്ങനെ എഴുതിയെഴുതി കവിതയിലേക്കും എത്തിച്ചേരാം എന്നസാദ്ധ്യതയാണ് എം.എസ്.ബനേഷിന്റെ കവിതകള്‍ മുന്നോട്ടു വെക്കുന്നത്.'കൌണ്ട് ഡൌണ് ' അതിന്റെ പ്രത്യക്ഷതയാണ്.ഇത് എഴുതിയ കവിതയല്ല.ഒട്ടിചെടുത്ത്ത കവിതയാണ് .ചരിത്രത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും കീറിയെടുത്തവ ഒട്ടിചെടുക്കുംപോള്‍ രൂപപ്പെടുന്ന കവിത കാലത്തെ വ്യാഖ്യാനിക്കുകയും വ്യാഖ്യാനത്തെ തന്നെ പ്രഹസനമാക്കുകയും ചെയ്യുന്നു.Interpretation is a reciprocal act;the free play of its elements (Hillis MIller) പരമ്പരാഗത കാവ്യസങ്കല്പം കവിതയില്‍ നിന്നും എന്തൊക്കെ ഉപേക്ഷിച്ചുവോ അത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടത്തെല്ലാം ഈ കവിതയുടെ നിര്‍മാണത്തിന് ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
ദാര്‍ശനിക നാട്യങ്ങളിലേക്കോ തത്ത്വ ചിന്താ വിചാരങ്ങളിലേക്കോ ഗൌരവപ്പെട്ടു പോകാനിടയുള്ള വിഷയത്തെ അഥവാ സന്ദര്‍ഭത്തെ തട്ടികളിക്കുകയും തട്ടിയുടക്കുകയും ചെയ്യുന്ന പ്രക്രിയ ആദ്യാവസാനം കവിതയില്‍ തുടരുന്നു.ഒരു ഫുട്ബോളര്‍ പന്ത് വെട്ടിച്ചു കടത്തും പോലെ കവിതയില്‍ വിഷയം വെട്ടിച്ചു കൊണ്ട് പോകുന്നത് കാണാം.ഈ വെട്ടിക്കലിനിടയില്‍ വിഷയഭാരങ്ങള്‍ കവിതയില്‍ നിന്ന് അഴിഞ്ഞു പോകുന്നു.കവിത തലകുത്തി മറിയുന്നു.പൊടിയില്‍ കിടനനുരുളുന്നു.കുതികാലില്‍ കറങ്ങുന്നു.മറ്റൊരാര്‍ത്ഥത്തില്‍ സമകാലികതയെ കളിമട്ടില്‍ കവിതയിലേക്കെറിയുംപോള്‍ സംഭവിക്കുന്ന പൊട്ടിചിതറല്‍ സൃഷ്ടിക്കുന്ന പ്രകംബനങ്ങലാണ് കവിതയില്‍ നിറഞ്ഞു പടരുന്നത്.
ഫലിതമാണെന്നു തോന്നിപ്പിക്കും.എന്നാല്‍ ഫലിതമല്ല.ദുരന്തമാണെന്ന് തോന്നിപ്പിക്കും.എന്നാല്‍ ദുരന്തമല്ല.ഫലിതത്തിന്റെയും ദുരന്തത്തിന്റെയും മറുപുറത്ത് കവിത മറ്റൊരു ക്രമത്തിലേക്ക് ഇടിഞ്ഞും തിരിഞ്ഞും പിണഞ്ഞും കിടക്കുന്നു.
Some times poetry is a miscreation which occur between the world and the antiworld within the multiple reality of writing it (Harold Bloom ) .ബ്ളൂമിനെ പൂരിപ്പിച്ചു കൊണ്ട് വേറൊരു രീതിയില്‍ പറഞ്ഞാല്‍ കുരങ്ങന്റെ കൈയിലെ പൂമാലക്ക് കുരങ്ങന്‍ കല്‍പ്പിക്കുന്ന തെറ്റായ അര്‍ഥം ചിലപ്പോള്‍ കവിതയായിതീരാമെന്നും കവിതയെഴുത്തിന്റെ തന്നെ അര്‍ത്ഥമായിമാരാമെന്നും ഈ കവിത സൂചിപ്പിക്കുന്നു.അസ്ഥാനത്താണ് കവിതയുടെ സ്ഥാനമെന്നും അവിവേകമാണ് കവിതയുടെ വിവേകമെന്നും ബലം പിടികാതിരിക്കുന്നിടതാണ് കവിതയുടെ ബലമെന്നും ' കൌണ്ട് ഡൌന്‍' തിരിച്ചു വായിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.

No comments:
Post a Comment