താന്‍
ജീവിക്കുന്ന ലോകം ഒരു 'തരികിട ലോക'മാണെന്നും അതിനോടു തായം കളിക്കാന്‍
'തരികിട ഭാഷയും 'തരികിട ആശയങ്ങളും 'അനിവാര്യമാണെന്നും ജി.സിദ്ധാര്‍ദ്ഥന്‍
എന്ന കവി തിരിച്ചറിയുന്നു. നിശിത നര്‍മ്മം നിരന്തരം അയാളുടെ കവിതകളില്‍
കടന്നു വരുന്നു.കള്ളകണ്‍നോട്ടങ്ങളില്‍ നിന്ന് കുരുത്തംകെട്ടുയരുന്ന കനച്ച
നര്‍മ്മമാണിത് .ഈ നര്‍മ്മം ഒരു ബോധമായല്ല കവിതകളില്‍
പ്രവര്‍ത്തിക്കുന്നത്.നിലനില്‍പ്പിനെത്തന്നെ വ്യാഖ്യാനിക്കുന്ന ഒരു കാവ്യ
വികാസത്തിന്റെ രേഖയായിട്ടാണ് .കവിതയിലെ ഇത്തരം 'തരികിടത്തരം 'നേരിട്ട്
പറയുമ്പോള്‍' ചെന്നു വീഴാന്‍ ഇടയുള്ള അധികാര- നിയമങ്ങളുടെ കുരുക്കുകളില്‍
നിന്ന് രക്ഷപെടാനുള്ള ഒരു വ്യക്തിയുടെയോ അഥവാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ജനതകളുടെയോ പ്രതികരണവഴി കൂടിയാണെന്നു കാണാം .Thomas Pynchon-ക്കുറി
ചെഴുതുംപോള്‍ William Burroughs ചൂണ്ടിക്കാണിക്കുന്നത്
-Fraudulent,freakish mode of writing is a surgical weapon to operate the
world of mirage and to find out its epidemic reality-ഈ കവിതകളെ
സംബന്ധിച്ചും പ്രസക്തമായി വരുന്നു.മുള്ളിനെ മുള്ളുകൊണ്ടെക്കുന്ന മുച്ചൂടും
മുടിഞ്ഞവരുടെ 'മുടിഞ്ഞ ചിരിയായി 'കവിത മാറുന്നു.കളിയാക്കുന്നു എന്നു
തോന്നിപ്പിച്ചുകൊണ്ട് അല്ലെങ്ങില്‍ കളിമട്ടിലൂടെ കവിതയിലേക്ക് ചില സൂക്ഷ്മ
യാഥാര്ത്യങ്ങളെ പിടിച്ചിടുന്നു എന്നതാണ് സിദ്ധാര്‍ദ്ധന്റെ കവിതകളുടെ
സവിശേഷത .കവിതയുടെ കാലാതിവര്തിത്വമോ ദാര്‍ശനികനാട്യങ്ങലോ ഭാഷാദര്ശങ്ങലോ
കവിയെ അലട്ടുന്നതേയില്ല.ഈ കവിതകള്‍ 'നല്ല കവിതകളോ ''ഉദാത്ത കവിതകളോ'ആകാതെ
ഇടഞ്ഞു കിടക്കുന്നു.
ചവിട്ടുനാടകത്ത്തില്‍ ഓരോ ചവിട്ടും കഥാപാത്രങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമായി തീരും പോലെ തിരയടിക്കുന്ന തിക്തവര്‍ത്തമാനകാലത്ത് കവിയുടെ ഓരോ ചവിട്ടും കവിതയുടെ ഓരോ സന്ദര്‍ഭങ്ങള്‍ നിര്‍മ്മിക്കുന്നു.ചെറിയ ഇടങ്ങളില്‍ നിന്ന് വലിയ ഇടങ്ങളിലേക്കുള്ള സംപ്രേക്ഷണമായി കവിതകള്‍ മാറുന്നു.
ചവിട്ടുനാടകത്ത്തില്‍ ഓരോ ചവിട്ടും കഥാപാത്രങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമായി തീരും പോലെ തിരയടിക്കുന്ന തിക്തവര്‍ത്തമാനകാലത്ത് കവിയുടെ ഓരോ ചവിട്ടും കവിതയുടെ ഓരോ സന്ദര്‍ഭങ്ങള്‍ നിര്‍മ്മിക്കുന്നു.ചെറിയ ഇടങ്ങളില്‍ നിന്ന് വലിയ ഇടങ്ങളിലേക്കുള്ള സംപ്രേക്ഷണമായി കവിതകള്‍ മാറുന്നു.
No comments:
Post a Comment