ഭാഷാശാസ്ത്രജ്ഞരും
സൈദ്ധാന്തികരും ഭാഷാപഠനത്തെ ശാസ്ത്രത്തിന്റെയും ശാസ്ത്രീയതയുടെയും
അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാണ് പൊതുവേ ശ്രമിച്ചിട്ടുള്ളത് എന്ന്
കാണാം. അതുകൊണ്ടു തന്നെ ഭാഷയുടെ സചേതനമായ ആവാസവ്യവസ്ഥ പലപ്പോഴും അവരുടെ
അന്വേഷണങ്ങള്‍ക്ക് വെളിയിലായി .നോം ചോംസ്കിയുടെ പഠനങ്ങള്‍ ഉള്‍പെടെയുള്ളവ
ഭാഷാവിനിമയത്തിന്റെ പരിസ്ഥിതിയെ ജീവനറ്റ പരിസരമായി
ചുരുക്കിക്കളയുകയാനുണ്ടായത്.ഭാഷയുടെ വസ്തുനിഷ്ഠ യാഥാര്‍ത്യത്തെ
വെളിപ്പെടുത്താനുള്ള തിടുക്കങ്ങളില്‍ ഭാഷാപരിസരം അവഗണിക്കപ്പെട്ടു
പോയതിനെക്കുറിച്ച് 1980 കളില്‍ തന്നെ ഇനാസ് ഹോഗനെ (Einaz Haugen) പ്പോലുള്ള
ഭാഷാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിരുന്നു.മൈകേല്‍ ഹാലിേഡ(Michel
Halliday)ഫെര്നാണ്ടേ ക്രയര്‍ (Fernande Krier)ആല്‍വിന്‍ ഫില്ല്‍(Alwin
Fill) ആഡം മക്കായ് (Adam Makkai) തുടങ്ങിയവരുടെ പഠനങ്ങള്‍
പരിസ്ഥിതിഭാഷാപഠനത്തിന്റെ സവിശേഷ പ്രാധാന്യം ഊന്നിപ്പറഞ്ഞു .സത്യത്തില്‍
ജൈവിക പരിസ്ഥിതിയില്‍ നിന്ന് ഭാഷയെ ഒഴിവാക്കാനാവില്ല.പരിസ്ഥിതി
ഭാഷാശാസ്ത്രം (Ecological Linguistics) രൂപപ്പെട്ടത്തിന്റെ പശ്ചാത്തലം
ഇതാണ്.ഘടനാപരമായ പഠനങ്ങള്‍ക്കപ്പുറം പരിസ്ഥിതിയുടെ പരിണതികളില്‍ ഭാഷയ്ക്ക്
കൃത്യമായ പങ്കുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ,ഭാഷയെന്നത് ജീവന്റെ
തുടര്‍കണികകളാണന്നുള്ള ആശയത്തിന് അതിരുകളില്ലാത്ത അര്‍ഥം ലഭിക്കുന്നു.ആ
അര്‍ത്ഥത്തിന്റെ സഞ്ചാരം ഭാഷാവ്യവസ്ഥയില്‍(Language System) നിന്ന്
ഭാഷാലോകവ്യവസ്ഥ (Language World System)യിലെക്കാണന്നു ഒരു രീതിയില്‍
പറയാം.
ഇത്തരമൊരു സഞ്ചാരത്തില്‍ നിന്നുണ്ടാകുന്ന പരിസ്ഥിതിഭാഷാവിതാനങ്ങള്‍ ആര്‍.രാമചന്ദ്രന്‍ കവിതയുടെ സൂക്ഷ്മാന്തരീക്ഷത്തിലുണ്ട് .മലയാളത്തില്‍ നിരന്തരം പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിക്കവിതകള്‍ എഴുതിയ കവികളില്‍ നിന്നും ഏറെ ദൂരത്താണ് ആര്‍.രാമചന്ദ്രന്‍ നിലക്കൊള്ളുന്നത് .അയ്യപ്പ പണിക്കരുടെ 'കാടെവിടെ മക്കളെ' ഓ.ന്‍.വിയുടെ 'ഭൂമിക്കൊരു ചരമഗീതം 'കടമ്മനിട്ടയുടെ 'കുഞ്ഞേ ,മുലപ്പാല്‍ കുടിക്കരുത് ' സുഗതകുമാരിയുടെയും വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെയും ചിലകവിതകള്‍ എന്നിങ്ങനെ വാചാടോപം നിറഞ്ഞ (കവിയരങ്ങുകള്‍ക്കും കൈരളി ചാനലിലെ 'മാമ്പഴ ക്കാലതിനും ' പറ്റിയ കോപ്പുകള്‍ ) കവിതകളില്‍ പരിസ്ഥിതി വിഷയം പൊള്ള ശബ്ദത്തോടെ പതഞ്ഞു പൊങ്ങുന്നു.ഏതു പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി രാഷ്ട്രീയക്കാരനും അവതരിപ്പിക്കാനിടയുള്ള വിഷയങ്ങളുടെയും പ്രശ്നങ്ങളുടെയും 'കവിതാപതിപ്പുകള്‍ ' മാത്രമായി അവ പരിമിതപ്പെടുന്നു. അടിയന്തിര സന്ദര്‍ഭത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ എഴുതപ്പെട്ട കവിതകള്‍ എന്ന നിലയില്‍ ഒട്ടേറെ ആരാധകരെ നേടിയെടുക്കാന്‍ ഈവിധമുള്ള കവിതകള്‍ക്ക് സാധ്യമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.അതോടൊപ്പം പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വിപണിയിലും പരിസ്ഥിതിസംബന്ധിയായ പരസ്യലോകങ്ങളിലും 'ഹരിത വിദ്യാലയ -കലാലയ 'വേദികളിലും നല്ല മാര്‍ക്കറ്റ് നേടിയെടുക്കാന്‍ ഈ കവിതകള്‍ക്കൊക്കെ കഴിഞ്ഞിട്ടുണ്ട് എന്നതും ഒരു തുറന്ന വസ്തുതയാണ്.
എന്നാല്‍ സര്‍വസാധാരണമായ അര്‍ത്ഥത്തില്‍ ആര്‍. രാമചന്ദ്രന്റെ കവിത പരിസ്ഥിതിപ്രശ്നങ്ങളെയോ പരിസ്ഥിതിരാഷ്ട്രീയത്തെയോ ഏറ്റെടുക്കുന്നതേയില്ല.മറിച്ച്,സഹജഭാഷാനിര്മിതിയായും സഹജസചിത്രഭാഷാരൂപകമായും ആ കവിതയിലേക്ക് പരിസ്ഥിതിഭാഷാവിതാനങ്ങള്‍ പകര്‍ന്നാട്ടം നടത്തുന്നു. പരിസ്ഥിതി ഭാഷയെന്നത് ജന്മവാസനയും കാവ്യമനോഭാവവുമായി കവിതയുടെ അന്തരീക്ഷത്തില്‍ പടര്‍ന്നിറങ്ങുന്നു.
'ഒരു ഗാനമായുനരും
കുളിര്‍ നീര്ചോല
ഇളംവരകള്‍ തെളിയും
പുലരോളിത -
ന്നാര്ദ്ര പാദങ്ങള്‍
ഒരു കിളിച്ചുണ്ടില്‍ നി-
ന്നുതിര്‍ന്നു വീഴും ഹര്‍ഷം
ആയിരം തൊഴു കൈകളായുയരും
മന്നിന്‍ ഹരിതാഭമാം മനം.'
......................................
'പിന്നെ ?
പറക്കാന്‍ കൊതിയാര്‍ന്നെ
വാടി വീണിടും മലര്‍
പിന്നെ ?
മലരിന്‍ മുമ്പില്‍
കണ്കള്‍ നിറഞ്ഞേ നില്‍ക്കും പാന്ഥന്‍ '
ഒരു മഹാ ഗായകന്‍ സ്വരസ്ഥാനങ്ങളില്‍ മൌലികമായി ചെന്ന് തോടും പോലെ പരിസ്ഥിതിഭാഷയുടെ സദ്ഭാവസസൂക്ഷ്മതകളില്‍ തൊട്ടു കൊണ്ട് ആര്‍.രാമചന്ദ്രന്റെ സാന്ദ്രകാവ്യഗതി അപരലോകങ്ങളിലേക്ക് പോകുന്നു.
'വാനിനുമാപ്പുറം പൂത്ത ലയരമ്യ
കാനനവീഥികള്‍ കണ്ട പറവകള്‍ '
പരിസ്ഥിതിയെക്കുറിച്ച് വിലപിക്കുന്നവര്‍ക്കിടയില്‍ ,പരിസ്ഥിതി രാഷ്ട്രീയകാര്‍ക്കിടയില്‍ ,പരിസ്ഥിതിയെ ആദര്‍ശവല്‍ക്കരിക്ക്ന്നവര്‍ക്കിടയില്‍ ,എണ്ണമറ്റ പരിസ്ഥിതിക്കവികള്‍ക്കിടയില്‍ ........ആരോടും പരിഭവമില്ലാതെ ,അവകാശവാദങ്ങളില്ലാതെ, ഏകാകിയായി ,പ്രശസ്തിവിമുഖനായി ആ.രാമചന്ദ്രന്‍ നടന്നു പോയി.ദൈവം കൊത്തിയ മഹാശില്‍പങ്ങള്‍ പോലെ ചില കവിതകള്‍ അവശേഷിപ്പിച്ചു കൊണ്ട് .
'കരളില്‍
പദങ്ങള്‍ തന്‍ ശിശിരം
ശ്യാമ മൌനങ്ങള്‍
ദൂനവാനങ്ങള്‍
ശോണനാദങ്ങള്‍
ഇലകള്‍ കൊഴിയുന്നു.'
പരിസ്ഥിതി,ഭാഷയാണെന്നും ഭാഷ ,പരിസ്ഥിതിയാണന്നും ആത്യെന്തികമായി ഭാഷയുടെ കാല്‍പ്പാടുകളാണ് കവിതകളെന്നും ആര്‍.രാമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.

ആർ.രാമചന്ദ്രന്റെ കവിതയിലെ ശ്യാമസുന്ദരി പ്രകൃതിതന്നെ. ‘പ്രലോഭന’ത്തിൽ, ‘ശോണരശ്മി’യിൽ - ഏതു കവിതയിലാണ് ആ മൂർത്ത സാന്നിധ്യം ഇല്ലാത്തത് ? അദ്ദേഹത്തിന്റെ കവിതയുടെ വേരുകൾ ആഴത്തിൽ പരക്കുന്നവ, അപ്രതീക്ഷിത ഇടങ്ങളിൽ പുതുമുള പൊട്ടുന്നവ. പുതുതലമുറയ്ക്ക് ഒരുപക്ഷേ പരിചിതമല്ലാത്ത ഈ കവിതയെക്കുറിച്ചുള്ള കുറിപ്പിന് സാബുവിന് നന്ദി, പ്രധാനപ്പെട്ട ഈശ്രമത്തിന് അഭിനന്ദനം.
ReplyDelete