സിന്ധു
മേനോന്റെ 'വഴിവാണിഭം' എന്ന കവിതയെ ഫെമിനിസ്റ്റു കവിതയായോ ,
സദാചാരവിരുദ്ധമായ മുഴക്കങ്ങളുള്ള കവിതയായോ , സ്ത്രീയുടെ ആന്തരലോകത്തെ
ആവിഷ്ക്കരിക്കുന്ന കവിതയായോ വളരെ എളുപ്പം വായിക്കാന്‍ കഴിഞ്ഞേക്കും .
അത്തരം വായനകള്‍ക്ക് പ്രസക്തിയില്ലെന്ന് ഇവിടെ അര്‍ത്ഥമാക്കുന്നില്ല .
സ്ത്രീപക്ഷ ആവിഷ്ക്കാരങ്ങള്‍ എന്ന നിലയില്‍ നിരവധി കവിതകള്‍ മലയാളത്തില്‍
ഇപ്പോള്‍ എഴുതപ്പെടുന്നുണ്ട് . എഴുതിയെഴുതി സ്വയം അഴികള്‍ തീര്‍ക്കുകയും ആ
അഴികള്‍ക്കുള്ളില്‍ പഴകി പാഴാകുകയും ചെയ്യുന്നവയാണ് അവയിലേറെയും .
അങ്ങനെയാകുമ്പോഴും , ഒരടഞ്ഞ സമൂഹത്തില്‍ അവയുണ്ടാക്കുന്ന അനുരണനങ്ങളുടെ
സവിശേഷ പ്രാധാന്യം ഇല്ലാതാകുന്നില്ല .
എന്നാല്‍ , ഒരു കവി കവിതയിലും കാഴ്ചയിലും സമീപനത്തിലും എടുക്കാന്‍ ശ്രമിക്കുന്ന സ്വാതന്ത്ര്യമാണ് സിന്ധു മേനോന്റെ കവിതയെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത് . ഇത് സ്ത്രീയുടെ കവിതയാകുമ്പോള്‍ തന്നെ സ്ത്രീയുടെ കവിതയല്ല . കവിതയില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ സാക്ഷാത്കരിക്കാനാഗ്രഹിക്കുന്ന ഏത് എഴുത്തുകാരിയുടെയും /എഴുത്തുകാരന്റെയും കവിതയാണ് . കവിതയിലെ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിലേക്ക് സഞ്ചരിച്ചുകൊണ്ട് കവിതയെതന്നെ പുതിയരീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം കവിതകള്‍ രൂപപ്പെടുന്നത് . യഥാര്‍തത്തില്‍ കവിതയുടെ ഉള്ളടക്കമല്ല , കവിതയില്‍ ഒരു കവിഎടുക്കുന്ന സ്വാതന്ത്ര്യമാണ് കാവ്യഭാഷയില്‍ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതെന്ന് Men and Women:Poetry and Politics എന്ന ലേഖനത്ത്തില്‍ Angela Leighton എഴുതുന്നത് ഇതിനോട് ചേര്‍ത്തു വെക്കാമെന്നു തോന്നുന്നു.
സിന്ധു മേനോന്‍ കവിതയെഴുതുന്നു . എഴുതിക്കൊണ്ടുതന്നെ ഇനിയും സാധ്യമാകേണ്ട മറ്റൊരെഴുത്ത്തിന്റെ പുതുമയുള്ള സ്വാഭാവികതയെ ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്നു . കവിത മാറുന്നു .

No comments:
Post a Comment