- ഒരു യാത്രക്കിടയില ്‍മൊബൈല്‍ ഫോണിലൂടെയാന്ന ്സി .എസ്.ജയചന്ദ്രന്റെ പുതിയകവിത 'ആസാമിപണിക്കാര്‍ ' ഞാന്‍ കേട്ടത്.ഈ കവിത എഴുതി മുഴുമിപ്പിക്കും മുന്പ് ഇതിന്റെ ആദ്യത്തെ കുറച്ചുവരികള്‍ ജയചന്ദ്രന്‍ ഫോണിലൂടെ തന്നെ വായിച്ചു കേള്‍പ്പിച്ചിരുന്നു. ശ്രദ്ധേയമായ ,ശ്രധികേണ്ട ഒരു കവിതയുടെ പിറവി അന്നേ തിരിച്ചറിഞ്ഞിരുന്നു . ഇപ്പോള്‍ പൂര്‍ണമായി കവിത കേട്ട് കഴിഞ്ഞപ്പോള ്‍ആ തിരിച്ചറിവിന ്കട്ടിയുള്ള ഒരടിവരയിടാന്‍ ഞാന്‍ മടിക്കുന്നില്ല.മലയാളത്തില്‍ ഈയിടെ കേട്ടതും വായിച്ചതുമായ കവിതകളില്‍ നിന്ന് വളരെ വ്യത്യസ്തമായ കവിതയാണ് 'ആസാമിപണിക്കാര്‍' എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. സാമാന്യം ദീര്ഘമായ കവിതയാണിത്. മലയാളത്തിന്റെ ചെത്തവും ചൂരുമുള്ളകവിത.ഏററവും സമകാലികമായ കവിത.
തൊന്നുറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കവികളുടെ നിരയില്‍ വ്യത്യസ്തമായ കാവ്യസമീപനം വെച്ച്പുലര്‍ത്തുന്ന കവിയാണ് ജയചന്ദ്രന്‍.പുതിയ കാവ്യാപരിസരത്തെ അഭിസംഭോദന ചെയ്യുംപ്പോഴും തന്റെ തലമുറയില്‍ പെട്ട മറ്റു കവികളില്‍നിന്നും തികച്ചും വേറിട്ട എഴുത്ത് രീതിയാണ് അയാളുടേത്. അത ്തന്നെയാണ് ജയചന്ദ്രന്റെ കവിതയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന , പ്രേരിപ്പിക്കേണ്ട പ്രധാനഘടകം എന്ന് ഞാന്‍ വിചാരിക്കുന്നു. 'ആസാമിപണിക്കാര്‍ ' ആ വിചാരത്തെ ഒരിക്കല്‍ കൂടി സാധൂകരിക്കുന്നു .
No comments:
Post a Comment