മേതില്‍
രാധാകൃഷ്ണന്‍ കവിതയെഴുതുമ്പോള്‍ ആഴമുള്ള കടല്‍
.ആകാശവിസ്തൃതി.പുല്ലിലേക്കും പുഴുവിലേക്കുമുള്ള സൂക്ഷ്മസന്നിവേശങ്ങള്‍
.പുതുകാലനിവരല്‍ .ചിരപരിചിതമായ ഭാഷയുടെ വീടുകളില്‍ നിന്നും പുറപ്പെട്ടു
പോകുന്ന അയാള്‍ അപരിചിതവും അദൃശ്യവുമായ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന
വസ്തുക്കള്‍ കൊണ്ടാണ് കവിത നിര്‍മ്മിക്കുന്നത്.അങ്ങനെ ഭൂമിയിലില്ലാത്ത
നിറങ്ങള്‍ പടര്‍ന്നു കിടക്കുന്ന വീടായി കവിത മാറുന്നു.
'അപ്പവും വീഞ്ഞും'എന്ന കവിത ഇതിന്റെ പ്രത്യക്ഷതയാണ് .ഇതൊരു പ്രണയ കവിതയാണെന്ന് സാമാന്യമായി പറയാം.എന്നാല്‍ നമ്മുടെ ഭാഷയില്‍ മിക്കവാറും എഴുതപ്പെടുന്ന പ്രണയ കവിതകളില്‍ 'പ്രണയം' ഒരു പരിമിതിയും പരാധീനതയുമാണ് .അവ ഇടപെടുന്നത് സ്ഥിരം സ്ഥലകാലങ്ങളോട് .അവ താങ്ങി നിര്‍ത്തുന്നത് പൊളിഞ്ഞു വീഴുന്ന സ്വര്ഗങ്ങളെ .അവ സംസാരിക്കുന്നത് തടവില്‍ കിടന്ന്.ഇത്തരം പ്രണയ കവിതകളോട് സലാം പറഞ്ഞ് 'അപ്പവും വീഞ്ഞും'സാഹസികതയിലേക്ക് പോകുന്നു.അവിടെനിന്ന് ഭാവത്തിന്റെ പരകോടിയിലേക്ക് .ഒടുവില്‍ അഭാവത്ത്തിലേക്ക് .'അപ്പവും വീഞ്ഞും 'അഭാവത്തിന്റെ ഭാഷാ നിര്‍മ്മിതിയാണ് .
'നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്ക് പുറത്താണ് .
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴക്കുന്നത് ഞാന്‍ കണ്ടു .'
The language of absence makes lot ofaccess എന്നPeter Rubasന്റെ വാക്കുകള്‍ ഇവിടെ കൃത്യമായിരിക്കുന്നു.അഭാവത്തിന്റെ കാഴ്ചയും സ്ഥലകാലങ്ങളും കവിതയില്‍ കീഴ്മേല്‍ മറിയുകയും പ്രണയം പ്രണയത്തെ അതിവര്ത്തിക്കുകയും പ്രണയത്തെ അതിദൂരം വലിച്ചുകൊണ്ട് പോകുന്ന നിശബ്ദമായ പാളങ്ങളിലൂടെയും ബോഗികളിലൂടെയും കവിത സഞ്ചരിക്കുകയും ചെയ്യുന്നു.
'നിന്റെ നോട്ടം വായുവില്‍ തങ്ങി നില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെ തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെ ചെന്ന് നില്‍ക്കാം
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച ഞാനാവും
തെരുവ് ഒരില പോലെ പച്ച്ചയാകും .'
'അപ്പവും വീഞ്ഞും 'മുഴങ്ങുന്നത് കവിതയിലേക്കല്ല.ആന്‍ഡി ഗിബ്ബിന്റെയും പീറ്റര്‍ ടോഷിന്റെയും സ്മോക്കി റോബിന്സന്റെയും കെനി റോജസിന്റെയും സ്ടീവി വന്ടരിന്റെയും പാട്ടുകളിലേക്കാണ്.ഏതൊക്കെയോ ഗൃഹാതുരതകളില്‍ പിടഞ്ഞു വീണു മരിക്കുന്ന മലയാളത്തിന്റെ പ്രണയമല്ല ,മറിച്ച് മേല്‍ സൂചിപ്പിച്ച പാട്ടുകളില്‍ നിവരുന്ന പ്രണയത്തിന്റെ ആഗോള ക്കാഴ്ചയാണ് 'അപ്പവും വീഞ്ഞിലും ' ചലച്ചിത്ര ഭാഷയില്‍ സന്നിഹിതമാകുന്നത് .ചരി്ത്രപരമായി പറഞ്ഞാല്‍ ചങ്ങന്പുഴ്യില്‍ ആണെഴുത്തിന്റെ സമൃദ്ധി നാം കണ്ടു.മേതില്‍ കവിതയില്‍ ആണെഴുത്തിന്റെ അസാധാരണത്വം നാം തിരിച്ചറിയുന്നു.ആ കവിതയുടെ ശരീര ഭാഷയില്‍ ആണും പെണ്ണും പങ്കുവെക്കുന്ന അതീത പ്രകൃതിയുടെ രഹസ്യങ്ങള്‍ തെഴുത്ത് തിടം വെക്കുന്നു.
'നാമങ്ങനെ നമ്മെ
ചെത്ത്തികൊണ്‍ടേയിരിക്കുന്നു.
നഗ്നത ഇനിയത്തെ അടരിലാണ്
അല്ല ,അടുത്ത അടരിലാണ്
അല്ല,അതിനും താഴെയാണ് .'

No comments:
Post a Comment