വിഷ്ണു
നാരായണന്‍നംപൂതിരിയുടെ കവിതകള്‍ പാരമ്പര്യനിഷ്ഠമായ പദങ്ങളെ, വാക്കുകളെ,
നിഷേധിക്കുന്നില്ല .എന്നാല്‍ പ്രത്യേകതരം പദസംഘാതത്തിലൂടെവേറിട്ട
പദരൂപങ്ങളിലേക്ക് ,വാക്യഘടനകളിലേക്ക് പടരുന്നുണ്ട്.
'പിന്നെ ഞാനോമാലാളോടു
ചൊല്ലിനേന്‍ ;
പൂഞ്ചിട ചെന്നി വന്നൊരീ
ശ്യാമയാം വര്ഷാച്ചണ്ടി തന്‍
കേളിയെപ്പറ്റി .
പാലുപോലാം നിലാവുറി -
പ്പാലതന്‍ പൂമണമാകും
തേനുമോത്തിറ്റു വീഴുന്ന
പാതിരാ വേളയെപ്പറ്റി .''(സുഭദ്രാര്‍ജുനം )
ചിലപ്പോള്‍ ലളിതപദങ്ങളും ഗഹനപദങ്ങളും അടിഞ്ഞലിയുന്ന ഒരാകസ്മിക വിസ്മയതിന്റെ പകര്നാട്ടം കവിതകളില്‍ നിരന്തരം നടക്കുന്നു .കുട്ടനാടന്‍ പദലാളിത്യത്തിന്റെയും പദഗംഗാഗരിമയുടെയും ഒരു ഫോടോസിന്തസിസ് .
'ശൂന്യതയില്‍
കാല്‍പെരുമാറ്റം കേട്ടേന്‍.
പഞ്ചമി രാവില്‍
പൂര്‍ണിമയുടെപുഞ്ചിരി കണ്ടെന്‍
കണ്ണു തിരുമ്മിയുനര്നേന്‍ '(സ്വതന്ത്ര്യത്തെക്കുരിച്ചൊരു ഗീതം )
മറ്റുചിലപ്പോള്‍ പുല്ലൂര്‍ മനയിലെ ചുവര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുംവിധം പദങ്ങള്‍ ക്ളോസപ്പില്‍ നിറയുന്നു (പല ക്ഷേത്രങ്ങളിലേയും ചുമര്‍ ചിത്രങ്ങളില്‍ നിന്നും പുല്ലൂര്‍ മനയിലെ ചുമര്‍ ചിത്രങ്ങള്‍ക്കുള്ള പ്രത്യേകതഅവയിലെ സമീപ ദൃശ്യങ്ങളുടെ സാന്ദ്രതയാണ് ).മാങ്കുളം വിഷ്ണു നംപൂതിരിയെക്കു റിചുള്ള ആ പ്രസിദ്ധ കവിതയിലെ വരികള്‍ നോക്കുക .'ആളുമൊളിനാളം
താളലയമേളം
പീതാംബരം മുരളി -
പ്പീലിക്കിരീടമൊട്-
കേളീരസം ഹരിതവേഷം.'
'യാ പദാനാം പരാന്യോന
മൈത്രി ശയ്യേതി കഥ്യത്തെ'(ഉപക്രമം മുതല്‍ ഉപസംഹാരം വരെയുള്ള പദങ്ങളുടെ ചാരുതതയാണ് കവിതാ ശയ്യ )'ദ്രാക്ഷാപാകസ്സ കഥിതോ
ബഹിരാന്ത:സ്ഫുരദ്രസ:'(സംയോഗാക്ഷരങ്ങളെകൊണ്ടോ ദീര്‍ഖസ്വരങ്ങളെകൊണ്ടോ മാത്രമുണ്ടാകുന്നഅല്പം കാഠി
നയത്തോടുകൂടിയതും കോമളവുമായ പാകം ദ്രാക്ഷപാകമെന്നു സാരം.) എന്നിങ്ങനെപ്രാചീന ആലങ്ങാരികന്മാര്‍ വിശേഷിപ്പിച്ച ഒരു പദസവിശേഷദീക്ഷ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മികച്ച കവിതകളിലുണ്ട്.അദ്ദേഹത്തിന്റെ കവിതയിലെ ആശയങ്ങളോടും ആത്മീയതയോടും ഒട്ടും പ്രതിപത്തിയുള്ള ഒരാളല്ല ഞാന്‍ .അപ്പോള്‍പോലും ആ കവിത അവശേഷിപ്പിക്കുന്ന ചില സാദ്യതകളുടെ പ്രസക്തി ഇല്ലാതാകുന്നില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .

No comments:
Post a Comment