ഇരുത്തം
വന്ന ലോകത്തിനു ബദലായി ഇടഞ്ഞും പിരിഞ്ഞും ഒടിഞ്ഞും കീറിപ്പറിഞുംകിടക്കുന്ന
ലോകത്തിന്റെ ആഹ്ളാദങ്ങളാണ് ഹസ്സന്റെ കവിതകള്‍.സ്വയം ബഹ്ഷ്കൃതനാകുന്നതില്‍
ആനന്ദം കണ്ടെത്തുന്ന ഒരാളുടെ തിരിച്ചറിവ് .'ആണെഴുത്തിന്റെ' പുതിയ കാഴ്ചകള്‍
അയാളുടെ കവിതകളിലുണ്ട്.കവിതയിലെ വ്യാജ ദുഖത്തിന്റെ വിമോഹനമായ ആഘോഷത്തില്‍
നിന്ന് ഹസ്സന്റെ ആണെഴുത്ത് മാറി നില്‍ക്കുന്നു.കാല്‍പനിക ദുഖങ്ങള്‍ക്ക്
ഒരേ നിറവും ഒരേ കൊടിയടയാളമാണുള്ളതെന്നുംആഹ്ളാദത്തിനു നിരവധി
നിറങ്ങളുന്ടെന്നും കവിതകള്‍ രേഖപ്പെടുത്തുന്നു. ഇതു വെറും ആഹ്ളാദമല്ല.വിപണി
രൂപീകരിക്കുന്ന ആഹ്ളാദവുമല്ല.ഒഴുക്കിനെതിരെ നീന്തുന്ന ഒരാളുടെ
സംഘര്‍ഷഭരിതവും സാഹസികവുമായ ആഹ്ളാദമാണ് .ലോകത്തെ തിരസ്കരിക്കുകയല്ല
,ലോകത്തിനു മുന്നില്‍ നിന്ന് കരയുകയുമല്ല;ലോകത്തെ മലര്തിയടിക്കുന്നതായി
സ്വപ്നം കാണുന്ന ഒരു മല്പ്പിടുത്തകാരന്റെ കള്ളചിരിയാണ്ഹസ്സന്റെ കവിതകളില്‍
പറ്റിപ്പിടിക്കുന്നത് .പെര്വേര്‍ഷനെന്നു നിര്‍വചിക്കപ്പെട്ടിട്ടുള്ളതെല്ലാം
അയാളുടെ കവിതയില്‍ ലോകത്തെ വ്യാഖ്യാനിക്കുന്ന അടയാളങ്ങലായിത്തീരുന്നു .
ഏകാതാനതയില്‍ നിന്ന് കുതറിമാറുന്ന കവിതകളാണ് ഹസ്സന്റെത്. ഏകതാനത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'റിപ്പീടഷനെയോ' 'ഒരുപോലെ എഴുതുന്നതിനെയോ' അല്ല.അതൊരു ബ്ളോക്കാണ്.കവിതയെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്തവിധം കവിതക്കുള്ളില്‍ രൂപപ്പെടുന്ന ബ്ളോക്ക് .പുറമേ വൈവിധ്യം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുമ്പോഴും ഈ ബ്ളോക്ക് കവിതയുടെ അടിത്തട്ടില്‍ ഉണ്ടാകും .90-കളില്‍ പ്രത്യക്ഷപ്പെട്ട കവികളില്‍ പലരും ഇത്തരമൊരു ബ്ളോക്കില്‍ പെട്ട ്മുടന്തിപ്പോകുന്നതായി അവരുടെ സമീപകാല രചനകള്‍ കാണിച്ചുതരുന്നു .അടുത്ത തലമുറയില്‍ പെട്ട ഹസ്സനെ പോലുള്ള കവികള്‍ അവരെ ഏറെ പിന്നിലാക്കികൊണ്ട് മുന്നോട്ടു പോകുക തന്നെയാണ്.

No comments:
Post a Comment