കവിതഎന്ന
സൂക്ഷ്മ വ്യവഹാരത്തെ ഇത്രയധികം ധൂര്‍ത്തടിക്കുന്ന ഒരു കവി സച്ചിദാനന്തനെ
പോലെ മലയാളത്തില്‍ വേറെയുന്ടെന്നു തോന്നുന്നില്ല.അതിവാചാലതയും ദുര്‍ബലമായ
പ്രഭാഷണപരതയും പഴകിക്കഴിഞ്ഞ പ്രസ്താവനാരൂപത്തിലുള്ള എഴുത്തുരീതികളും
ചേര്‍ന്ന് എങ്ങനെ കവിതയെഴുതരുതെന്നതിന്റെ തെളിവായി സച്ചിദാനന്ദന്റെ
കവിതകള്‍ പ്രത്യേകിച്ചും സമീപകാല കവിതകള്‍ മാറുന്നു.അതിന്റെ ഏറ്റവും പുതിയ
ഉദാഹരണമാണ് എ.അയ്യപ്പനെ കുറിചെഴുതിയ 'പര്യായങ്ങള്‍ 'സ്വയം അനുകരണത്തിന്റെ
ദുര്‍മേദസ്സ് നിറഞ്ഞ ഈകവിത ഒരു കാവ്യാനുഭവവും പകര്‍ന്നു നല്‍കുന്നില്ല.
തീര്‍ച്ചയായും മലയാളകവിതയില്‍ സച്ചിദാനന്ദന്റെ കവിതകള്‍ക്കും അതിന്റേതായ ഇടമുണ്ട്. പുതിയ കാവ്യപരിസരങ്ങളോട് പ്രതികരിക്കാന്‍ സച്ചിദാനന്ദന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരുപാട് ശ്ളാഘിക്കപെടെണ്ടതാണ്,പ്രത്യേകിച്ചും മറ്റു മുതിര്‍ന്ന കവികളില്‍ പലരും വളരെ തന്ത്രപരമായ ,സയ്ഫായ മൌനം പാലിക്കുമ്പോള്‍.സച്ചിദാനന്തനെ ആദരിച്ചുകൊണ്ടാല്ലാതെ വിമര്‍ശിക്കാന്‍ കഴിയില്ല എന്ന യാഥാര്ത്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഒരുപാടെഴുതിക്കൂട്ടിയ ,എഴുതിക്കൂട്ടുന്ന സച്ചിദാനന്ദന്‍ എന്ന കവിയുടെ കവിതകള്‍ക്ക് ഒരു എഡിറ്റെരെ ആവശ്യമുണ്ട് എന്ന് പറയേണ്ടി വരുന്നടുത്തോളം വൃഥാസ്ഥൂലവും അസൂഷ്മവുമാണ് ആ കവിതകളില്‍ ഏറെയും .

No comments:
Post a Comment