സുഷമ.പി.എം.
കവിതയെഴുത്തുകാരി. ഇളമുറക്കാരി.കവിതയില്‍ ഇടഞ്ഞ നില.എഴുത്തില്‍
വൈകാരികതയുടെ ചിത്രമെഴുത്ത്.സ്വകാര്യതയുടെ നിറങ്ങള്‍ പൊള്ളുന്ന
കാവ്യാകാശം.പെണ്ണകങ്ങളെ വിപരീത സൌന്ദ്ര്യത്ത്തിലേക്ക് -വിപരീത
സൌന്ദര്യത്തെ ബാഹ്യലോകവുമായുള്ള സംഘര്‍ഷത്തിലേക്ക് - സംഘര്‍ഷങ്ങളെ
അസാധാരണമായ കാഴ്ചകളിലേക്ക് - ഈ വിധം സഞ്ചരിച്ചുകൊണ്ട് കവിതയെ മറ്റൊരു
ഭാഷയായും ആശയമായും മനസ്സിലാക്കാനാണ് സുഷമ ശ്രമിക്കുന്നത്.ഈ ശ്രമം
ചിലപ്പോള്‍ പരാജയപ്പെടുകയും ചിലപ്പോള്‍ വിജയിക്കുകയും ചെയ്യുന്നു.
അന്തര്‍ഗതങ്ങളെല്ലാം പരസ്പരം കുരുങ്ങിവലിഞ്ഞ് ,തിരകള്‍ നീറിപ്പിണഞ്ഞുയര്‍ന്ന് ,പുറത്തേക്ക് തെറിച്ചു വീണു പ്ടയുന്നു.ആ പിടച്ചിലുകളാണ് കൌമാരസഹജമായ ലഹരിയില്‍ സുഷമ കവിതയിലേക്ക് പിടിച്ചിടുന്നത്. Besty Franco എഡിറ്റു ചെയ്ത 'പെണ്കൌമാരകവിതാസമാഹാരമായ' Things I have to tell you നിരൂപണം ചെയ്തുകൊണ്ട് സ്ത്രീപക്ഷ ചിന്തകയായ Donna Haraway എഴുതുന്നു:Teen poems are often declaration of liberty.A peculiar kind of struggle can be seen in its aesthetics.'The real' in the accepted world of poetry becomes ''The unreal' in teen poems.Haraway സൂചിപ്പിക്കുന്ന കൌമാര കവിതയുടെ സവിശേഷതകളില്‍ പലതും സുഷമയുടെ കവിതകളിലും സന്നിഹിതമായിരിക്കുന്നു.കവിതയുടെ സിദ്ധാന്തങ്ങളില്‍ നിന്നല്ല,കവിതയെഴുതെന്ന നിര്‍മ്മാണപ്രക്രിയയില്‍ സസൂക്ഷ്മം സംഭവിക്കുന്ന തകിടം മാറിച്ചിലുകളില്‍ നിന്നാണ് കവിതയില്‍ അപൂര്വമെന്നു തോന്നാവുന്ന വരികള്‍ രൂപം കൊള്ളുന്നത്.ഇത്തരമൊരു അപൂര്‍വത കവിതയില്‍ ഉടനീളം നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് കവിതയിലെ ഒരു പ്രതിസന്ധി.എന്നാല്‍ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള സാര്‍ത്ഥകമായ ശ്രമങ്ങള്‍ കവിതയില്‍ അവശേഷിപ്പിക്കുന്നു എന്നതാണ് സുഷമയുടെ കവിതകളെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നത്.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഓരോ കവിതയും അതിന്റെ സമഗ്രതയില്‍ ആര്ജിക്കേണ്ട ജാഗ്രതകളുണ്ട്.അതേ സമയം അത്തരമൊരു ജാഗ്രതയിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന കാവ്യയാത്രാബലം ഇപ്പോഴേ പ്രകടിപ്പിക്കുന്നുണ്ട് ഈ കൌമാരക്കാരി.നാം പ്രതീക്ഷിക്കുന്നു .കാത്തിരിക്കുന്നു.

No comments:
Post a Comment