'The tragic outcome would equalize everyone in the abyss of nonexistence and darkness.'
-Eduard Skobelev
ടി.പി.അനില്‍കുമാറിന്റെ കവിതകളില്‍ പുതിയ കാലം അലങ്കോലപ്പെടുത്തിയ അനുഭവലോകത്ത്തിന്റെ തുറസ്സുകളുണ്ട് .ഈ തുറസ്സുകളിലേക്ക് കവിതയെ സ്വതന്ത്രമാക്കാനുള്ള ശ്രമം അയാളുടെ കവിതകളില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു.സ്ഥലകാലങ്ങളുടെ ഒരുവശത്ത് തീകത്തിപടരുമ്പോള്‍ മറുവശത്ത് അയാള്‍ കവിതയെഴുതിപ്പോകുന്നു.
'താഴത്തെ ചെടികളില്‍
എത്ര പൂക്കളാണ്
വിരിഞ്ഞിരിക്കുന്നത്
തേന്‍ കുടിചൂടേ
ഒരു പാട്ടു പാടിക്കൂടേ
ഇതിങ്ങനെ
വാലില്‍ തീപിടിച്ചപോലെ
ആരെയാണിങ്ങനെ നോക്കുന്നത് ?'
തീയും പുകയും പൊട്ടിത്തെറികളും പുറമേ കാണുന്നില്ല.അതിന്റെ മറ്റൊരു രീതിയിലുള്ള ,പാടേ വിഭിന്നമായ പകര്നാട്ടം കവിതകളില്‍ സംഭവിക്കുന്നു.അങ്ങനെ കവിത ആത്മനിഷ്ഠമായ അധോലോകങ്ങളെ മറികടന്ന്നുകൊണ്ട് പുതിയ കവിതയുടെ പരിസരങ്ങളെ ആവിഷ്കരിക്കാന്‍ പര്യാപ്തമായിത്തീരുന്നു.
'മദ്യശാലയില്‍
ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാ കപ്പലണ്ടി
പറഞ്ഞു :
പതുക്കെ കടിക്കണേ
അടിച്ചുകൊഴിക്കപ്പെട്ട
പകലുകളാണ് ഞങ്ങള്‍ '
ഓരോ കവിതയുടെയും ആകസ്മിക വ്യതിയാനങ്ങളില്‍ ,അതിജീവന മനോഭാവങ്ങളില്‍ പുതിയ കവിതയില്‍ തന്നെയും വേറിട്ട് നില്‍ക്കാനുള്ള തീരുമാനം കാണാം .ഈ തീരുമാനത്തിന് പിന്നില്‍ കവി ഓടി തീര്‍ത്ത ദൂരങ്ങളുണ്ട് .എന്നാല്‍ ആ ദൂരങ്ങള്‍ കൊണ്ടല്ല അയാള്‍ കവിതയെഴുതുന്നത് .ദൂരങ്ങള്‍ ഓടി തീര്തുകഴിഞ്ഞും പുതിയ ദൂരങ്ങള്‍ തേടുന്ന കാലുകള്‍ കൊണ്ടാണ് .ഈ വിധം കവിതയിലെ കാല്പാടുകള്‍ പുതിയ സന്ദര്‍ഭങ്ങളുടെ പ്രതിനിധാനങ്ങളായി പ്രത്യക്ഷപെട്ടുകൊണ്ടിരിക്കുന്നു.

No comments:
Post a Comment