Sunday, November 4, 2012

കഥകളിയിലെ ജനാധിപത്യം



  • 'വേഷങ്ങലോരോന്നരങ്ങ്ത് ,കണ്ണിലെ
  • ഭാഷയില്‍ ചുണ്ടങ്ങച്ചോപ്പിണങ്ങി '
  • -എം .ഗോവിന്ദന്‍ .
  •  
  • ഒരു കലാരൂപമെന്നനിലയില്‍ കഥകളിയുടെ ആന്തര ഘടനജനാധിപത്യത്തിന്റെതാണ് .ഒരു സ്വതന്ത്ര റിപബ്ളിക്.കുറെ കാലം വരെയെങ്ങിലും അത് സഞ്ചരിച്ചുകൊണ്ടിരുന്ന ഭ്രമണ പഥങ്ങള്‍ യാഥാസ്ഥിതികമായിരുന്നു. എന്നാല്‍ കലാരൂപമായ കഥകളിയുടെ സ്വയം ഭ്രമണത്തില്‍ ജനാധിപത്യത്തിന്റെ അതിരുകളില്ലാത്ത ഊര്‍ജ്ജവും നന്മകളും ഉണ്ടായിരുന്നു .ഭ്രമണ പഥങ്ങളില്‍ മാത്രം ഊന്നിക്കൊണ്ട് കഥകളിയെ വിമര്‍ശിച്ചവര്‍ ,പക്ഷേ ,കഥകളിയുടെ സ്വയം ഭ്രമണത്തിലെ കലാപരമായ ജനാധിപത്യ സ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് സത്യം .നാടന്‍ കലകളുടേയും അനുഷ്ഠാന കലകളുടേയും കൃഷ്ണനാട്ടം കൂടിയാട്ടം തുടങ്ങിയ ശാസ്ത്രീയ കലകളുടേയും ഒരു 'ഡെമോക്രാറ്റിക് കൊളാഷ് ' കഥകളിയുടെ ശരീര ശാസ്ത്രത്തിലുണ്ട് .ഓരോ ആട്ടപ്രകാരത്തിലും അരങ്ങിലും അത് മാറിമാറി വരുന്നു .കഥകളിപ്പദത്തിലെ ആവര്‍ത്തനങ്ങളില്‍ കഥയുടെ വ്യാഖ്യാനം മാത്രമല്ല ,പദാര്‍തഥത്തിനു മുദ്ര പിടിച്ചു കൊണ്ടുള്ള അഭിനയസന്കേതത്തേയും നടന്റെ അഭ്യാസ ബലത്തേയും വ്യാഖ്യാനിക്കുന്ന രീതി കാണാം .ആദിവാസികളുടെ പത്തടിപ്പാട്ടില്‍ ആവര്തനത്തിലൂടെ നര്‍ത്തകന്റെ ചുവടുവെപ്പുകളെ ,ആങ്ങികമായ വടിവുകളെ ഊന്നിയുറപ്പിക്കുന്നതിന് സമാനമായ ഒന്നാണിത് .
  • വെട്ടത് രാജാവിനും കല്ലടികോടനും കപ്ലിങ്ങാടനും വേഷം ,പാട്ട് ,കൈമുദ്രകള്‍ ,കലാംശം ,എന്നീ നാല് ഘടകങ്ങളെ പരിണാമവിധേയമാക്കാന്‍ കഴിഞ്ഞത് കഥകളിയുടെ ഘടനയില്‍ ഒളിഞ്ഞിരിക്കുന്ന ജനാധിപത്യ പ്രവണതകള്‍ കൊണ്ടാണ് .കപ്ലിങ്ങാടന്‍-കല്ലടി കോടന്‍ സമ്പ്രദായത്തെ സംസ്കരിച്ചെടുക്കാന്‍ ആദ്യംഇട്ടിരാരിശമേനോന്നും പിന്നീട് ശിഷ്യന്‍ പട്ടികാംതൊടിക്കും സസൂക്ഷ്മം കഴിഞ്ഞത് ഈ പ്രവണതയുടെ പിന്‍ബലവും വഴക്കവും കൊണ്ടാണ് .കല്ലുവഴിചിട്ടയുടെ വികാസത്തിലും പില്‍കാല പില്‍കാല സ്വാംശീകരണങ്ങളിലും ഇതേ പ്രവണതയുടെ സ്വയംസിധ്ധമായ നവീകരണ വാസന പ്രവര്‍ത്തിക്കുന്നത് കാണാം.ഇന്ന് ,കളിയരങ്ങുകള്‍ തോറും സക്രിയമായ സര്‍ഗാത്മക പരിണാമങ്ങള്‍ക്ക് ഇടം കിട്ടുന്നതും ഈവിധമുള്ള പ്രവണതയുടെ പാരമ്പര്യത്തില്‍ നിന്നാണ് .ഇതു വെറും മാറ്റമല്ല .സമൂല വിപ്ളവവുമല്ല.ജനാധിപത്യ സംസ്കാരത്തില്‍ സമൂല വിപ്ളവത്തെ അസാദ്ധ്യമാക്കുന്ന ഏതോ സോഫ്ടുവെയര്‍ പ്രവര്‍ത്തിക്കുന്നത് പോലെ കഥകളിയുടെ ജനാധിപത്യ സംസ്കാരത്തില്‍ വെറും മാറ്റങ്ങളേയും സമൂല വിപ്ളവത്തേയും തിരസ്കരിക്കുന്ന ഒരു ജെനെറ്റിക് എലിമെന്ടുണ്ട് .കഥകളിയില്‍ സംഭവിച്ച ,സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം 'ഒറിജിന്‍ ഓഫ് സ്പീഷീസില്‍ 'ചാള്‍സ് ഡാര്‍വിന്‍ ജീവിവര്‍ഗത്തിന്റെ പരി ണാമത്തെക്കുറിച്ചു പറയുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു .ആകസ്മികവും അഗാധവുമായ വ്യതിയാനമാ ണത് (chance variation).
  • മന്ദ ചലനങ്ങളെ വേഗതകൊണ്ടും വേഗതയെ മന്ദ ചലനങ്ങള്‍ കൊണ്ടും നേരിടുന്ന ഒരു ഡയലടിക്സ് കഥകളിയിലുണ്ട്‌ .കാഴ്ചക്കാരന്റെ മനോഭാവത്തില്‍ ഉടലെടുക്കുന്ന മന്ദ ചലനങ്ങളെ വേഗതകൊണ്ടും കാഴ്ച്ചകാരന്റെ ചിന്തയില്‍ സംഭവിക്കുന്ന വേഗതയെ മന്തച്ചലനങ്ങള്‍ കൊണ്ടും നേരിടുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്ന്ന ഒരു രീതിശാശ്ത്രം .അരങ്ങും കാഴ്ചകാരനും തമ്മിലുള്ള ലയമല്ല ,മറിച്ച് ,കാഴ്ചകാരനും അരങ്ങും തമ്മിലുള്ള സംവാദത്തിന്റെ സാദ്ധ്യതയെ തേടുന്നു എന്നതാണ് ഈ രീതിശാശ്ത്രത്തിന്റെ സവിശേഷത .ആട്ടവിളക്കിലെ തിരികള്‍ കാഴ്ചകാരനിലേക്കും നടനിലേക്കും ഉന്നം വെക്കുന്നത് ഇതിന്റെ പ്രതീകാത്മകതയെ ആണ് സൂചിപ്പിക്കുന്നത് .രണ്ടു തിരിവെളിച്ചവും പ്രതിഫലിച്ചു തിളങ്ങുന്ന ആട്ടവിളക്കിന്റെ 'മൊട്ടു 'പോലെ സംവാദത്തിന്റെ പൊലിമകള്‍ അരങ്ങിനും കാഴ്ച്ചകാരനുമിടയില്‍ സ്വാഭാവികമായി ഉരുവം കൊള്ളുന്നു .കഥകളിയെന്ന കലരൂപത്തിനുള്ളിലെ ജനാധിപത്യ സംസ്കാരത്തിന്റെ സ്വച്ചവിശാലത കഥകളി നടന്മാരുടെ ആത്മകഥ‍ കളിലേക്കും പടര്‍ന്നു നില്‍ക്കുന്നു.കലാമണ്ഡലം കൃഷ്ണന്നായരുടെയും കലാമണ്ഡലം രാമന്കുട്ടിയുടെയും ആത്മകഥകളില്‍ ഇതു കാണാം .എഴുതുന്ന ആള്‍ കഥയില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷമാകുകയുംചുട്ടിക്കാരും പെട്ടിക്കാരും അനുവാച്ചകരും ഒക്കെ അടങ്ങുന്ന സിവില്സമൂഹത്തിനു വലിയ ഇടം ലഭിക്കുകയും ചെയ്യുന്നു .മാങ്ങുളവും വാഴേങ്കടയും പള്ളിപ്പുറവും കീഴ്പ്പാടവും പട്ടികാംതൊടിയും തുടങ്ങിയുള്ളവരുടെ ആത്മകഥാപരമായ എഴുത്തുവഴികളിലും ഇതു ദര്‍ശിക്കാവുന്നതാണ് .
  • ഒരുതരത്തില്‍ ,കഥകളിയിലെ തിരനോട്ടമെന്നത് ഒരു കലാ രൂപത്തിനുള്ളില്‍ തന്നെ ആ കലാരൂപത്തെകുറിചുള്ള അപഗ്രഥനത്തിലേക്കുള്ള തിരനോട്ടം കൂടിയാകുന്നു .കലാപരമായ ജനാധിപത്യത്തിന്റെ ആന്തരികമായ ദൃശ്യവല്കരണങ്ങള്‍ കഥകളിയില്‍ അവസാനിക്കുന്നതേയില്ല .

നങ്ങേമക്കുട്ടിയുടെ കവിത



(നങ്ങേമക്കുട്ടി -തൃശൂര്‍ ഒളരിക്കര ഗവ:യു .പി. സ്കൂളില്‍ അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്നു .മൂന്നാം ക്ളാസ്സ് മുതല്‍ കവിതയെഴുതുന്നു.)   

കവിതയുടെ സിദ്ധാന്ത വല്കരണങ്ങള്‍ ഒന്നും നങ്ങേമക്കുട്ടികറിയില്ല.അതൊരു നന്മയായി കവിതകളില്‍ നിറയുന്നു.കൌതുക കണ്ണ് കവിതയില്‍ തുറന്നേ ഇരിക്കുന്നു.ബാല്യത്തില്‍ നിന്ന് കൊണ്ട് കവിതയെഴുതുമ്പോള്‍ ബാല്യത്തിന്റെ പൊതുവായ കാഴ്ചകള്‍ക്കപ്പുറതേക്ക് പോകാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ കവിതകളുടെ പ്രത്യേകതയെന്നു തോന്നുന്നു .Annals of Childhood എന്നകവിതാസമാഹാരത്തിന്റെ ആമുഖത്തില്‍ Susain Quist എഴുതുന്നു:No poems of childhood not refers to childhood alone.But of the present and future too. ഈ നിരീക്ഷണം നങ്ങേമക്കുട്ടിയുടെ കവിതകളോടും ചേര്‍ന്ന് ഒന്നാണ്.എഴുതിക്കൊണ്ട് ,എഴുത്തിനെ മനസ്സിലാക്കാനുള്ള മനോഭാവത്തില്‍ സ്വയം മുഴുകുന്ന ഒരാളുടെ കവിതകളാണിവ .മഴവില്ലില്‍ മഴയെവിടെയാണെന്ന് ആരാഞ്ഞു പോകുന്ന കുട്ടികാലതിന്റെ സഹജഭാവാത്മകമായ കാവ്യപരിസരമാണ് കവിതകളില്‍ മിന്നിപ്പോലിയുന്നത്‌. ഒപ്പം പുതുകാല ബാല്യത്തിനു മാത്രം തിരിച്ചറിയാവുന്ന ഏതൊക്കെയോ ഉള്ക്കണ്ഠകളും സംഘര്‍ഷങ്ങളും പങ്കു വെക്കുകയും ചെയ്യുന്നു.കവിതയില്‍ തനിച്ചു നില്‍ക്കുമ്പോള്‍ മുന്നില്‍ വരുന്ന ലോകമെന്ന കളിക്കുട്ടുകാരനോടുള്ള ഇഷ്ടാനിഷ്ടങ്ങളും പരാതികളും പിണക്കങ്ങളും വെറുപ്പുമൊകെ ചേര്‍ന്ന് നങ്ങേമക്കുട്ടിയുടെ കവിതയുടെ ഭൂപടം നിവര്ന്നുവരുന്നു .കുട്ടിക്കാലം സമകാലികതയില്‍ ഇങ്ങനെയും ഇടപെടും എന്ന് കവിതകള്‍ കാണിച്ചു തരുന്നു.മുതിര്നവര്‍ എഴ്തുന്ന കുട്ടികവിതകളും കുട്ടികളുടെ അനുഭവ ലോകവും തമ്മിലുള്ള വ്യത്യാസവുംഈകവിതകളില്‍ തെളിയുന്നു.

നങ്ങേമക്കുട്ടി കവിതയെ ഭാവിയില്‍ഉപേക്ഷിക്കുമോ എന്നെനിക്കറിയില്ല.
ഉപേക്ഷിക്കതിരിക്കട്ടെ എന്നാശംസിക്കുന്നു.

കവിതയില്‍ അയ്യപ്പന്‍ അവശേഷിപ്പിച്ചത്

എ. അയ്യപ്പന്‍ ഒരു ചെറിയ കവി.  ചെറുതുകളുടെ കവി. അയ്യപ്പന്റെ കവിതയില്‍ നിറയെ ലില്ലിപ്പുട്ടിലെ മനുഷ്യര്‍. പെട്ടെന്നു കണ്ണില്‍ പെടാത്തവര്‍.  ഒരേ ഫ്രെയിമില്‍, ഒരേ ആംഗിളില്‍ കവിത. അതേ ആംഗിളിലൂടെ, അതേ ഫ്രെയിമിലേക്ക് ആ മനുഷ്യര്‍ വന്നുകൊണ്ടിരുന്നു. അഥവാ, ആ മനുഷ്യരായി കവിതയിലെ 'ഞാന്‍' പകര്‍ന്നാടിക്കൊണ്ടിരുന്നു. അങ്ങനെ കവിതയിലെ 'ഞാന്‍' പലതായി. ഒരേ നടന്റെ പല വേഷങ്ങള്‍. പല വേഷങ്ങളില്‍ വന്നിട്ടും സംഭാഷണം മാറിയില്ല. തിരക്കഥ മാറിയില്ല.
അധികാരത്തിന്റെ നോക്കെത്താ ദൂരത്ത്‌ നോക്കുകുത്തികളായിതീരുന്ന മനുഷ്യരുടെ സംഭാഷണം ഒരേ മട്ടിലാകുമെന്ന്,  അവരുടെ തിരക്കഥ മാറുന്നിലെന്ന് അയപ്പന്റെ കവിതകള്‍ ദൃശ്യപ്പെടുത്തുന്നു.
When poetry speaks the language and anguish of the marginalised ,they fuses to be the same എന്ന് സമകാല കാവ്യനിരൂപകനായ George Hartley രേഖപ്പെടുത്തുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം.
അയ്യപ്പന്‍ എഴുതുന്നു:
''കാല്നടക്കാരന്റെ
കഷ്ടപ്പാടുകള്‍
ആരറിയുന്നു '
ആരും കാണാത്ത കഷ്ടപ്പാടുകള്‍ കൊണ്ടു മാത്രമല്ല, ആരും കാണാത്ത കാല്‍പ്പാടുകള്‍ കൊണ്ടുമാണ് കവിതയുടെ ക്യാന്വാസ് നിറയുന്നത്. കാല്‍നടക്കാരുടെ, കുട്ടിക്കാലം ചതിച്ച കുട്ടികളുടെ, വൃദ്ധജനതയുടെ, അടിഞ്ഞു വീഴുന്ന സ്ത്രീകളുടെ, കല്‍ക്കരിപോലെ കറുത്തനിറമുള്ളവരുടെ, പരാജിതരുടെ കാല്‍പ്പാടുകള്‍.
'മലയില്‍ പോയൊളിച്ച
പ്രകാശമാണ് ഞങ്ങള്‍
വലകെട്ടുവാന്‍
നൂലു കിട്ടാത്ത
ചിലന്തികള്‍ '
മനുഷ്യരുടെ കാല്‍പ്പാടുകള്‍ മാത്രമല്ല , മരങ്ങളും പൂക്കളും ഇലകളും പക്ഷികളും വെയിലും നിലാവും പുഴയും ആട്ടിന്കുട്ടിയും  കവിതയുടെ ഫ്റെയിമില്‍ ഫെയ്ഡ് ഔട്ട് ആകുന്ന കാല്പ്പാടുകളായി വന്നു പോകുന്നു.
'പട്ടുപോയ വൃക്ഷങ്ങള്‍ക്ക്
ഓക്സിജന്‍ കൊടുക്കുക'
...........................................
പുഴയില്‍
ഒഴുകാത്ത
കല്ലാണു പ്രേമം.'
............... .........
ഇലകളായ് ഇനി നമ്മള്‍
പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം '
കവിയുടെ കാല്പ്പാടുകളല്ല, കവിതയ്ലെ 'ഞാന്‍ ' നിരവധി കാല്‍പ്പാടുകളുടെ പ്രതിനിധാനങ്ങളായിത്തീരുന്നു.  അതൊരു തുടര്‍ച്ച സൃഷ്ടിക്കുന്നു.
'ശരീരം നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത നിറയെ കാല്പാടുമുള്ളവന്‍ '
ഇത്തരം കാല്‍പ്പാടുകള്‍ കൊണ്ടു രൂപപ്പെടുന്ന കവിതയിലെ ഉള്ളടക്കങ്ങള്‍, ആശ്യരൂപീകരണങ്ങള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നുണ്ടെങ്കിലും ഭാഷകൊണ്ട് അതിജീവിക്കാന്‍ കഴിയാതെ അടഞ്ഞ വ്യവസ്ഥകളിലേക്ക് അയ്യപ്പന്റെ കവിത പരിമിതപ്പെടുന്നു.  സ്വയം സൃഷ്ടിച്ച ഭാഷയുടെ ചങ്ങലകളില്‍ ഓരോ കവിതയെഴുതുമ്പോഴും കൂടുതല്‍ കൂടുതല്‍ കുരുങ്ങിപ്പോകുകയും, ഒടുവിലൊടുവില്‍ അനങ്ങാനാവാത്തവിധം ജീവനറ്റ നിശ്ചലതയായി കവിതകളുടെ നിരന്തര പ്രദര്‍ശനം മാറുകയും ചെയ്തു.
കവിതയ്ക്കു പുറത്ത് അയ്യപ്പന്‍ ഏറെ അലഞ്ഞു തിരിഞ്ഞു. ഭാഷയിലും കവിതയിലും സഞ്ചാരം ചെറിയ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങി.  കവിതയ്ക്കു പുറത്ത്  വളഞ്ഞു തിരിഞ്ഞു. കവിതയില്‍ ഒരേവഴിയില്‍ പോയി. അബ്സ്ട്രാക്റ്റ് എന്ന പ്രതീതിയില്‍ എല്ലായ്പ്പോഴും മുങ്ങി. കോണ്‍ക്റീറ്റായ ആശയങ്ങളിലും ഭാഷാഘടനയിലും എപ്പോഴും പൊങ്ങി. ഇത് അയ്യപ്പന്‍റെ മാത്രം പരിമിതിയല്ല. എഴുപതുകളുടെയും  എണ്പതുകളുടെയും ഹാങ്ങോവറില്‍ എഴുത്ത് തുടരുന്ന ഒട്ടുമിക്ക കവികളുടെയും പരിമിതിയാണ്. സ്വയം രൂപപ്പെടുത്തിയ ഭാഷയെ വീണ്ടും വീണ്ടും പുനര്‍നിര്‍വചിച്ചുകൊണ്ടും നവീകരിച്ചുകൊണ്ടും ഭാഷയില്‍ ഒരു കവിക്ക്‌ അതിജീവിക്കാം . അതല്ലെങ്കില്‍ ഭാഷയെ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് വിട്ടുകൊടുത്തുകൊണ്ട്‌, ആ സ്വാതന്ത്ര്യത്തിലേക്കു അവിരാമം യാത്ര ചെയ്തുകൊണ്ട്, ആ യാത്രകളെ ഭാഷയുടെ പരീക്ഷണശാലകളില്‍ ആവിഷ്ക്കരിച്ചുകൊണ്ട് അയാള്‍ക്ക്‌ അതിജീവിക്കാം.
It is not in creating , but in incessant innovation that a language becomes political ( Robert Kaufman). അയ്യപ്പന് ഇതൊന്നും സാദ്ധ്യമായില്ല. അയ്യപ്പന്‍ ആത്മരതിയില്‍ മുഴുകിയതു കൊണ്ടല്ല അങ്ങനെ സംഭവിച്ചത്.  യഥാര്‍ത്ഥത്തില്‍ എഴുപതുകളുടെയും എണ്‍പതുകളുടെയും കാവ്യാവബോധത്തിന്റെ ഇരകളില്‍ ഒരാളായിരുന്നു അയ്യപ്പന്‍. സമയം കാണിക്കുമ്പോഴും എപ്പോഴോ നിലച്ച ഒരു വാച്ച്.
തീര്‍ച്ചയായും മലയാളകവിതയില്‍ അയ്യപ്പന് അയ്യപ്പന്റേതായ ഒരിടമുണ്ട്‌. ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരിടം. അതേ സമയം, സമകാലകവിതയുടെ തുറസ്സുകളില്‍ നില്‍ക്കുന്ന ഒരു കവിക്ക്‌ എങ്ങനെ കവിതയെഴുതരുത് എന്നതിനുള്ള തെളിവുകള്‍ കൂടിയാണ് അയ്യപ്പന്‍റെ കവിതകള്‍. പലവിധങ്ങളില്‍ വരിഞ്ഞുകെട്ടപ്പെട്ട, നിസ്സംഗമായ ഒരു സമൂഹത്തില്‍ അയ്യപ്പന്റെയും ജോണ്‍ എബ്രഹാമിന്റെയും സുരാസ്സുവിന്റെയും തുറന്നടിച്ച ജീവിതങ്ങള്‍ക്ക് അതിന്റേതായ പ്രസക്തിയുണ്ട്. അതിനെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും സങ്കീര്‍ത്തനങ്ങളും വികാരപ്രകടനങ്ങളും സ്വാഭാവികമായും ഒരു സോഷ്യല്‍ കഥാര്‍സിസിന്റെ ഭാഗമായിതീരാം. 
എന്നാല്‍ കവിതാവായനയുടെ സ്ഥലകാലങ്ങള്‍ മറ്റൊരിടത്താണ്. ആ സ്ഥലകാലങ്ങളില്‍ അത്തരം പ്രകീര്‍ത്തനങ്ങളും സങ്കീര്‍ത്തനങ്ങളും വികാരപ്രകടനങ്ങളും അലയടിക്കുകയില്ല. അവിടെ വിവേകശാലിയായ വായനക്കാരനെ കവിതയ്ക്കു ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടി വരും. അപ്പോള്‍ അയ്യപ്പന്റെ കവിതയില്‍ എന്തവശേഷിക്കും എന്നചോദ്യം പ്രധാനമായി തീരുകതന്നെ ചെയ്യും എന്നു ഞാന്‍ കരുതുന്നു.
 

സി.ആര്‍.പരമേശ്വരന് മറുപടി




പുതിയ കവിതയെക്കുറിച്ചുള്ള സി ആര്‍. പരമേശ്വരന്റെ പ്രതികരണം വായിച്ചു.മലയാളത്തിലെ പുതിയ കവിത ഇത്തരം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു എന്നത് വളരെ പോസിറ്റീവായ കാര്യമാണ്.വിമര്‍ശിക്കപ്പെടാനോളം പുതിയ കവിത ഒരു വസ്തുതയായിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ കൂടി തെളിവായി ഒരാള്‍ക്ക് ആ പ്രതികരണത്തെ വായിച്ചെടുക്കാം.ആദ്യം ചരിത്രത്തിലേക്ക് വരാം.ആധുനികത കത്തി നിന്ന കാലത്ത് ഇവിടെ ഒരുപാട് കവിതകള്‍ എഴുതപ്പെട്ടു.ഒരുപാട് കവികളും ഉണ്ടായിത്തീര്‍ന്നു.സമീക്ഷയുടെയും കേരള കവിതയുടെയും യുഗരശ്മിയുടെയും ജയകേരളത്തിന്റെയും പഴയ ലക്കങ്ങള്‍ പരിശോധിച്ചാല്‍ എത്രയോ കവികള്‍.അവരില്‍ എത്ര പേര്‍ ഇന്ന് അവശേഷിക്കുന്നു?എത്ര കവിതകള്‍ അവശേഷിക്കുന്നു.?എഴുപതുകളിലെ രാഷ്ട്രീയാധുനികതയുടെ കാലത്തെ പ്രേരണയും ഉത്തരവും രസനയും നിയോഗവും സംക്രമണവും   പോലുള്ള മാസികകകളില്‍ എത്രയോ കവികള്‍ .അവരില്‍ എത്ര പേര്‍ അതിജീവിച്ചു?എത്ര കവിതകള്‍ അതിജീവിക്കുന്നു.?ഇത്തരം ചോദ്യങ്ങള്‍ നാമിനിയും വേണ്ടവിധം ചോദിച്ചിട്ടില്ല.തീര്‍ച്ചയായും അക്കാലഘട്ടങ്ങളുടെ കാവ്യാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ ആ കവികളും അവരുടെതായ ഒരു ചെറിയ പങ്കു വഹിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല;ഇപ്പോള്‍ അവരോ അവരുടെ കവിതകളോ ഒരു പൊതു കാവ്യചര്‍ച്ചയില്‍ പ്രസക്തമല്ലെങ്ങിലും. സുശിക്ഷിതമായ ഒരു കാവ്യ സംസ്കാരത്തില്‍ നില്‍ക്കുന്ന വായനക്കാരന്‍ ഈ രണ്ടു കാലഘട്ടങ്ങളെയും പാടേ തള്ളിക്കളയുമെന്നു തോന്നുന്നില്ല.മറിച്ച് , ആ കാലഘട്ടങ്ങളെക്കുറിച്ചുള്ള തന്റെ തീവ്രമായ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടു തന്നെ ആധുനികതയും രാഷ്ട്രീയാധുനികതയും മലയാള കാവ്യാന്തരീക്ഷത്തെ പുതുക്കിയെടുക്കാന്‍ എന്തൊക്കെ സാദ്യതകള്‍ തുറന്നിട്ടു  എന്നന്വേഷിക്കുകയാവും ചെയ്യുക.അത്തരം അന്വേഷണങ്ങളായിരിക്കും സംവാദസ്ഥലങ്ങളെ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുക.കാടടച്ചുള്ള നിറയൊഴിക്കല്‍ എല്ലാ സംവാദങ്ങളെയും അടച്ചുകളയുകയാവും ചെയ്യുക.ഏത് കാലഘട്ടത്തെയും ആര്‍ക്കും വിമര്‍ശിക്കാം.എന്നാല്‍ കണ്ണടച്ചുള്ള വിമര്‍ശനം വെറും മിഥ്യകളില്‍ നിന്ന് മിഥ്യകളിലേക്ക് കൂപ്പുകുത്തി വീഴുക തന്നെ ചെയ്യും.സി.ആറിനെപ്പോലെ പരിണത പ്രജ്ഞനായ ഒരാള്‍ ,തന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കാണിക്കുന്ന സംവാദത്തിന്റെയും ജനാധിപത്യ സമീപനത്തിന്റെയും വഴികളെ എന്തുകൊണ്ടാണ് പുതിയ കവിതയെക്കുറിച്ചു പറയുമ്പോള്‍ ഉപേക്ഷിക്കുകയും കാടടച്ചുള്ള വെടിയൊച്ചകള്‍ കേള്‍പ്പിക്കുകയും ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുന്നില്ല.കാരണം ,ഇയടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവും മോശപ്പെട്ട കവിതകള്‍ എഴുതുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയുടെ 'സുവര്‍ണ കാലത്തില്‍ 'അഭിരമിക്കുന്ന ഒരാളുടെ സ്വാഭാവിക പ്രതികരണമായേ ഞാനിതിനെ കാണുന്നുള്ളൂ.അയ്യപ്പനാവട്ടെ പുതിയകവിതയുടെ പ്രശ്നപരിസരത്ത്തില്‍ നില്‍ക്കുന്ന കവിയുമല്ല.മദ്യപാനമാണ് അവസാനത്തെ അനുഭവമെന്ന മിഥ്യാധാരണ വെച്ചു സൂക്ഷിക്കാന്‍ കഴിയുന്ന കാലം എന്നേ അസ്തമിച്ചും പോയിരിക്കുന്നു.പുതിയ കവിതയിലേക്ക് പുതിയ കവിതയുമായി സത്യത്തില്‍ ഒരു ബന്ധവുമില്ലാത്ത ചിലതൊക്കെ ഒളിച്ചു കടത്താന്‍ സി.ആര്‍ നടത്തുന്ന ശ്രമങ്ങള്‍ പുതിയ കവിതയെ സൂക്ഷ്മമായി പിന്തുടരുന്ന ഒരാളുടെതാണെന്ന് തോന്നുന്നില്ല.പുതിയ കവിതയെക്കുറിചു പറയുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് സംഭവിച്ചതെന്നു തോന്നുന്നു.ഒരു ഭാഗത്ത് പുതിയ കവിത പൊള്ളയാണെന്നു പറഞ്ഞുകൊണ്ട് അതിനെ പാടേ തള്ളിക്കളയുന്ന വിമര്‍ശനം.മറു ഭാഗത്ത് പുതിയ കവിതയെ ഒട്ടും ആഴമില്ലാതെ പ്രകീര്‍ത്തിക്കുന്ന ,തങ്ങള്‍ക്കിഷ്ട്ടപ്പെട്ട ഒരുപറ്റം കവികളിലേക്ക് പുതിയ കവിതയെ ഹൈജാക്ക് ചെയ്തുകൊണ്ട് പോകുകയും അവരുടേത് മാത്രമാണ് പുതിയ കവിതയെന്നു പറയുന്ന ശരിയല്ലാത്ത പ്രവണത  എന്തുകൊണ്ടോ പുലര്‍ത്തുകയും ചെയ്യുന്ന സെകട്ടേറിയനായ അന്വേഷണങ്ങള്‍.രണ്ടും പുതിയ കവിതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ നിര്‍മ്മിക്കുകയും പുതുകവിതയുടെ  സവിശേഷതകളെയും കാവ്യപ്പെരുക്കങ്ങളേയും  മറയത്താക്കുകയും ചെയ്തു.ഇതിനു രണ്ടിനും അപ്പുറത്ത് നിന്ന് കൊണ്ട് പുതിയ കവിതയുടെ തുറസ്സിലേക്ക് പോകുമ്പോഴായിരിക്കും അതിന്റെ പ്രസക്തിയെ തിരിച്ചറിയാന്‍  കഴിയുക.ദളിത്‌ ജീവിതത്തിറെയും ദളിത്‌ ഭാഷയുടെയും ഏറ്റവും മികച്ച ചില മുഴക്കങ്ങള്‍ പുതിയ കവിതയിലല്ലേ സംഭവിച്ചത്.?പ്രകൃതിയെക്കുറിച്ചുള്ള വ്യത്യസ്തവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളും അതിന്റെ സൂക്ഷ്മ രാഷ്ട്രീയവും ചിലപ്പോഴെങ്കിലും പുതിയ കവിതയിലേക്ക് കടന്നു വന്നില്ലേ?സുഗതകുമാരിക്കും കമലാദാസുമടക്കമുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില പെണ്കാഴ്ചകള്‍  പുതിയകവിതയില്‍ രൂപപ്പെട്ടിട്ടില്ലേ?ഒരേസമയം സൈബര്‍ ഭാഷയുടെയും ലോകല്‍ ഭാഷയുടെയും മാട്രിക്സിന്റെയും രസകരമായ കലര്‍പ്പുകള്‍ പുതിയകവിതയില്‍ പൊടിച്ചുയരുന്നില്ലേ?പുതിയൊരു സൌന്ദര്യ ശാസ്ത്രം തന്നെ സൂക്ഷ്മതലത്തില്‍ പുതിയ കവിതയില്‍ തെളിഞ്ഞു വരുന്നില്ലേ? ഒന്നും സംഭവിക്കുന്നില്ല എന്നടച്ചു പറയുന്നവര്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കതിരിക്കുകയും സ്വയം വിമര്ശിക്കാതിരിക്കുകയും സ്വന്തം അവബോധം മാത്രമാണ് അവസാന വാക്കെന്ന് അന്ധമായി വിശ്വസിക്കുകയും ചെയ്യുന്ന ,സംശയങ്ങളേതുമില്ലാത്ത,ഉത്തരങ്ങള്‍ മാത്രം പറയുന്ന അധ്യാപകരെപ്പോലെയാണ്.പക്ഷേ,കുട്ടികള്‍ ക്ലാസ്സുമുറികള്‍ക്ക്  പുറത്താണ് .അവര്‍ അവരുടെ ലോകം നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുന്നു.

Saturday, November 3, 2012

കരുണാകരന്റെ കവിത

സമകാലിക മലയാള കവിതയിലെ ശ്രദ്ധേയ സ്വരങ്ങളിലൊന്ന് കരുണാകരന്റേതാണെന്നു ഞാന്‍ കരുതുന്നു.കവിതയ്ക്കുവേണ്ടി ഉഴിഞ്ഞിട്ട കവിയല്ല കരുണാകരന്‍ . കവിതയില്‍ വന്നു പോകുന്ന കവിയാണ്‌ .  കവിതയില്‍ സ്ഥിരം വസിക്കുന്നവ്രേക്കാള്‍  കവിതയെ ഓര്‍മ്മിക്കുന്നവര്‍ ,ഓര്‍മ്മിപ്പിക്കുന്നവര്‍ ചിലപ്പോള്‍ വന്നുപോകുന്നവര്‍. സ്വച്ചന്ദമായ ഭാഷപ്പെടലിന്റെ ഭാവോന്മീലനമാണ് കരുണാകരന്റെ കവിത.

നേരില്‍ പരിചയമില്ലാത്ത ,നേരിട്ടു കണ്ടിട്ടു കൂടിയില്ലാത്ത ഈ കവി സവിശേഷമായ ഒരു കാവ്യലോകമാണ് നിര്‍മ്മിക്കുന്നത് . വാചാലതക്കു പകരം നിശബ്ദജാഗ്രത ,സ്ഥൂലതക്കു പകരം സഹജമായ ഒതുക്കം , സ്ഥിരം കാഴ്ചകള്‍ക്ക് പകരം പുതിയ കാഴ്ചകളുടെ തേടല്‍ ,പുറമേ കാണുന്ന സ്വാഭാവികതയെ ഗഹനതയിലേക്ക് പകരുന്ന എഴുത്ത് രീതി.കവിതയുടേതു മാത്രമായ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ നിവരല്‍.........ഇങ്ങനെ കരുണാകരന്റെ കവിതകള്‍ ഭാഷക്കുള്ളിലെ വാക്കുകളുടെ അഭിമുഖസംഭാഷണങ്ങളിലൂടെ പല വിതാനങ്ങളിലേക്ക് സഞ്ചരിക്കുന്നു.

വാക്കുകള്‍ പതുക്കെ അടര്‍ത്തിമാറ്റുമ്പോള്‍ വാക്കുകളുടെ വിദൂരഛായകള്‍ മാത്രം അവശേഷിക്കും.ഈ വിദൂരഛായകള്‍ തൊട്ടു തൊട്ടു വെക്കുമ്പോള്‍  കവിത നിവര്ന്നുവരുന്നു . സൌമ്യവും ശാന്തവുമായ തിരയായി കവിത രൂപപ്പെടുന്നു.ഏതു തിരയും കടലിനെ ഓര്‍മ്മിപ്പിക്കും.കാണാക്കയങ്ങളുള്ള കടലിനെ.വ്യാഖ്യാനിക്കുംതോറും വിലങ്ങിപ്പോകുന്ന കടലിനെ.അത് ചിലപ്പോള്‍ കവിതയിലെ വിഷയമാവാം.കാവ്യഭാഷയാവാം.നേര്‍ത്ത ചിറകുകള്‍ കവിതയ്ക്ക്.ഏതു ചിറക്കും ആകാശത്തെ  ഓര്‍മ്മിപ്പിക്കും.വായിക്കുംതോറും വലുതാവുന്ന ആകാശത്തെ.എഴുതുംതോറും വിശാലമാകുന്ന ആകാശത്തെ.അത് ചിലപ്പോള്‍ കവിത വായിക്കുന്നയാളും കവിതയും തമ്മിലുള്ള വിനിമയമാകും.കരുണാകരന്റെ കവിതകള്‍ കാഴ്ചയുടെയും നിരീക്ഷണങ്ങളുടെയുംപ്രകൃതിസാന്നിദ്യങ്ങളുടെയും വിചിത്രമായലോകം നിര്‍മിക്കുന്നു .പതുകെപ്പറയുന്നതിലുടെ പുതുമകളിലെത്താം എന്ന ആശയം അടിതട്ടിലുണ്ട് .വിശദീകരികാനാവാത്ത ചില സുക്ഷ്മാനുഭവങ്ങളെ സ്വച്ഛന്ദമായി സ്പര്‍ശിക്കുന്നുണ്ട്‌ .അറിഞ്ഞ ലോകത്തെ എഴുതുകയല്ല , അറിഞ്ഞ ലോകവുമായി സംഭാഷണം നടത്തുകയാണ് .ആ സംഭാഷണത്തില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരിയുണ്ട് .പ്രണയം പോലെ എന്തോ ഉണ്ട് .പരിസ്ഥിതിയെകുറിച്ചുള്ള ആഴക്കാഴ്ച്ചകളുണ്ട് .സ്വാഭാവികതയിലേക്ക് കവിതയെ അഴിച്ചു വിടുന്നുണ്ട് .അങ്ങനെ രൂപമാത്രുകകളെ മറികടക്കുന്നുണ്ട്.ഓസിപ് മാന്റെല്സ്റ്റെം എഴുതിയപോലെ Forgive me for what I'm telling you ;Quietly,quietly read it back to me എന്ന മട്ടോളം ആര്ദ്രമാകുന്നുണ്ട് .കവിതയെകുറിച്ചുള്ള എല്ലാ കല്പനകളും നിയമങ്ങളും തീരുമാനങ്ങളും മാറ്റിവെച്ചുകൊണ്ട് കരുണാകരന്‍ കവിതയുടെ ദ്വീപുകള്‍ നിര്‍മ്മിക്കുന്നു .അവക്കുച്ചുറ്റും കടലും കാലവുമില്ല.സംഭാഷങ്ങള്‍ക്ക് കാതോര്‍ക്കുന്ന നിശബ്ദത മാത്രം .

സമകാല മലയാളകവിതയില്‍ തന്റേതായ രീതിയില്‍ കവിതയെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന കവികളി ലൊരാള്‍ കരുണാകരനാണ് . നമ്മുടെ പൊതു കാവ്യ ചര്‍ച്ചകളില്‍ ഏറെയൊന്നും പരാമര്ശിക്കപ്പെടാത്ത്ത  കവി .  ഭാഷ കൊണ്ടും  ഭാവപ്രപഞ്ചം കൊണ്ടും പുതിയകവി . കരുണാകരന്‍ കവിതയെഴുതുന്നില്ല  .  കവിതയെന്ന അവസാനത്തെ ഭാഷ മെനഞ്ഞെടുക്കുകയാണ് . ബലം പിടുത്തമില്ലാത്ത അനായാസ വഴക്കം കവിതകളിലുണ്ട് . അതീവശ്രദ്ധയുടെ ലളിതപദകോശങ്ങളുണ്ട് . തിടുക്കമില്ല . തിരക്കില്ല . തീയും പുകയുമില്ല . എഴുത്തുരീതിയുടെ പാടുകള്‍ തന്നെയില്ല . അഴകെഴുന്ന എഴുത്തിന്റെ ഒഴുക്ക് . സംയമനത്തിന്റെ സഫലവിന്യാസം . പുറമേ സൌമ്യം . അകമേ സജീവം .  പൊതുവില്‍ എഴുതപ്പെടുന്ന കവിതകളില്‍ നിന്ന് ദൂരത്ത്‌ പ്രശാന്തവും അതീതവുമായ സഞ്ചാരമാണ് . ആഴങ്ങളില്‍ നിന്ന് ധ്വനികള്‍ വരുന്നു . ശബ്ദമില്ലാത്ത ഇടിമുഴക്കങ്ങളില്‍ നിന്നും തുടര്‍ച്ചയായ പ്രകമ്പനങ്ങള്‍ കവിതയുടെ ചലനത്തില്‍ ആകെ നിറയുന്നു . കവിതയുടെ ഉള്ളടക്കവും ഉള്ളുരുക്കവും ഭാഷ തന്നെയായിത്തീരുന്നു . കവിത കവിത മാത്രമാണെന്നും അതിനു മറ്റൊന്നാകാന്‍ കഴിയില്ലെന്നും കവിതയിലൂടെ പ്രകാശനം ചെയ്യുന്നു . കാവ്യബാഹ്യമായ ഭാരങ്ങളില്ല . സാഹിത്യചരിത്രത്തിന്റെ കോച്ചിപ്പിടുത്തങ്ങളില്ല . സാമൂഹികചരിത്രത്തിന്റെ  കേവല പ്രതികരണങ്ങളില്ല . കവിതയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന സൂക്ഷ്മരാഷ്ട്രീയത്തിന്റെ സൌന്ദര്യം മാത്രം .Hermann Hesse  ഒരു കവിതയില്‍ പറയുന്നുണ്ട് : 'ശാന്തമായി ,നിശബ്ദം കടല്‍ എന്നെ തിരിഞ്ഞു നോക്കുന്നു' . വായിച്ചു കഴിഞ്ഞും  കവിത വായനക്കാരനെ തിരിഞ്ഞു നോക്കുന്നു . ഒരു ലോംഗ് ഷോട്ടില്‍ വായനക്കാരനും കവിതയും തനിച്ചാവുന്നു.




ഹസ്സന്റെ കവിത

ഇരുത്തം വന്ന ലോകത്തിനു ബദലായി ഇടഞ്ഞും പിരിഞ്ഞും ഒടിഞ്ഞും കീറിപ്പറിഞുംകിടക്കുന്ന ലോകത്തിന്റെ ആഹ്ളാദങ്ങളാണ് ഹസ്സന്റെ കവിതകള്‍.സ്വയം ബഹ്ഷ്കൃതനാകുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളുടെ തിരിച്ചറിവ് .'ആണെഴുത്തിന്റെ' പുതിയ കാഴ്ചകള്‍ അയാളുടെ കവിതകളിലുണ്ട്.കവിതയിലെ വ്യാജ ദുഖത്തിന്റെ വിമോഹനമായ ആഘോഷത്തില്‍ നിന്ന് ഹസ്സന്റെ ആണെഴുത്ത് മാറി നില്‍ക്കുന്നു.കാല്‍പനിക ദുഖങ്ങള്‍ക്ക്‌ ഒരേ നിറവും ഒരേ കൊടിയടയാളമാണുള്ളതെന്നുംആഹ്ളാദത്തിനു നിരവധി നിറങ്ങളുന്ടെന്നും കവിതകള്‍ രേഖപ്പെടുത്തുന്നു. ഇതു വെറും ആഹ്ളാദമല്ല.വിപണി രൂപീകരിക്കുന്ന ആഹ്ളാദവുമല്ല.ഒഴുക്കിനെതിരെ നീന്തുന്ന ഒരാളുടെ സംഘര്‍ഷഭരിതവും സാഹസികവുമായ ആഹ്ളാദമാണ് .ലോകത്തെ തിരസ്കരിക്കുകയല്ല ,ലോകത്തിനു മുന്നില്‍ നിന്ന് കരയുകയുമല്ല;ലോകത്തെ മലര്തിയടിക്കുന്നതായി സ്വപ്നം കാണുന്ന ഒരു മല്പ്പിടുത്തകാരന്റെ കള്ളചിരിയാണ്ഹസ്സന്റെ കവിതകളില്‍ പറ്റിപ്പിടിക്കുന്നത് .പെര്വേര്‍ഷനെന്നു നിര്‍വചിക്കപ്പെട്ടിട്ടുള്ളതെല്ലാം അയാളുടെ കവിതയില്‍ ലോകത്തെ വ്യാഖ്യാനിക്കുന്ന അടയാളങ്ങലായിത്തീരുന്നു .
ഏകാതാനതയില്‍ നിന്ന് കുതറിമാറുന്ന കവിതകളാണ് ഹസ്സന്റെത്. ഏകതാനത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'റിപ്പീടഷനെയോ' 'ഒരുപോലെ എഴുതുന്നതിനെയോ' അല്ല.അതൊരു ബ്ളോക്കാണ്.കവിതയെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്തവിധം കവിതക്കുള്ളില്‍ രൂപപ്പെടുന്ന ബ്ളോക്ക് .പുറമേ വൈവിധ്യം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുമ്പോഴും ഈ ബ്ളോക്ക് കവിതയുടെ അടിത്തട്ടില്‍ ഉണ്ടാകും .90-കളില്‍ പ്രത്യക്ഷപ്പെട്ട കവികളില്‍ പലരും ഇത്തരമൊരു ബ്ളോക്കില്‍ പെട്ട ്മുടന്തിപ്പോകുന്നതായി അവരുടെ സമീപകാല രചനകള്‍ കാണിച്ചുതരുന്നു .അടുത്ത തലമുറയില്‍ പെട്ട ഹസ്സനെ പോലുള്ള കവികള്‍ അവരെ ഏറെ പിന്നിലാക്കികൊണ്ട് മുന്നോട്ടു പോകുക തന്നെയാണ്.

ജ്ഞാനപ്പാനയിലെ പാനവൃത്തം

 


വൃത്തത്തെ രണ്ടു രീതിയില്‍ സമീപിക്കാമെന്നു തോന്നുന്നു.1.കാവ്യഘടനയെ നിയന്ത്റിക്കുന്ന അലിഖിതനിയമവും ഉപരിപ്ളവമായ അനിവാര്യ ഘടകവുമായി.2.സം വാദ ത്തിന്റെയും സാദ്ധ്യതയുടെയുംവ്യവഹാരമായി.മലയാള കാവ്യചരിത്രത്തില്‍ രണ്ടു രീതികളും കാണാന്‍കഴിയും.ആദ്യത്തെ രീതിവൃതത്തിലെഴുതിയാല്‍ എല്ലാമായി എന്ന സ്ഥിരംഅക്കാദമിക് വാദത്തിന്റെ പരിണത ഫലമാണ്.രണ്ടാമത്തെ രീതിയാകട്ടെ,വൃത്തത്തെ സവിശേഷവും വിശാലവുമായ സംവാദത്തിന്റെ തലങ്ങളിലേക്ക് കൊണ്ടുപോകുകയും കവിതക്കുള്ളില്‍ തന്നെ നിരവധി സാദ്യതകള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു.

രണ്ടാമത്തെ രീതിയുടെ പ്രത്യക്ഷതയാണ് ജ്ഞാനപ്പാനയില്‍ കാണാന്‍ കഴിയുക.പാനപ്പാട്ടിന്റെ താളക്രമമെന്നത് അടിസ്ഥാനപരമായി കീര്‍ത്തനവൃത്തമായ ദ്രുതകാകളിയുടെ മട്ടുംമെട്ടും ഉള് ചേര്‍ന്നതാണ്.പാനയെ താളശാസ്ത്രവിശാരദന്മാര്‍ പാനയെന്ന വാദ്യോപകരണത്തോടു ചേര്‍ത്ത് വിശദീകരിക്കാന്‍ ശ്രമിച്ചു കാണുന്നുണ്ട്.ഒരു പാദത്തില്‍ പതിനൊന്നു വര്‍ണ്ണം ഏറെക്കുറെ സമാനമായി ദ്രുതകാകളിയിലും സര്‍പ്പിണിയിലും തെളിഞ്ഞു നിവരുന്നു.എ.ആര്‍.രാജരാജവര്‍മ്മ വൃത്തമഞ്ഞരിയില്‍ എഴുതുന്നു :
'രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിനു
 വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ദ്രുതകാകളി കീര്‍ത്തനേ (ദ്രുതകാകളി )
.................................................................................................
ദ്യക്ഷരം ഗണമൊന്നാദ്യം ത്രയക്ഷരം മൂന്നതില്‍പരം
 ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്രയക്ഷരങ്ങളില്‍
 മറ്റേതും സര്‍വഗുരുവായ് വരാം കേളിതു സര്‍പ്പിണി ( സര്‍പ്പിണി )
മനസ്സലിഞ്ഞു പാടുന്ന ഏതു പാട്ടിനും പാനയെന്ന പേര് നല്‍കാമെന്നു തോന്നുന്നു.ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖവെള്ളിയാഴ്ചകളില്‍ ആലപിക്കാറുള്ള കരുണരസംവഴിയുന്ന പുത്തന്‍പാനയും സവിഷാദപ്രധാനമായ ശീലുകളില്‍ എഴുതപ്പെട്ട മാപ്പിളപ്പാട്ടുകളും ചില ആദിവാസിപ്പാട്ടുകളുംഈ ആലോചനയുടെ ഭാഗമായി പാനയുടെ വിഭാഗത്തില്‍ പെടുത്തി പഠിക്കാന്‍ കഴിഞ്ഞേക്കും.

ജ്ഞാനപ്പാനയിലെ പാനവൃത്തത്ത്തിന്റെ സാധ്യത ചൊല്‍ വടിവിനനുസരിച്ച് വികസിക്കുന്ന ഒന്നാണ്.വൃത്തത്തില്‍ എഴുതുമ്പോള്‍ തന്നെ വൃത്തത്തെ സ്വീകരിക്കേണ്ട ഓരോ വായനക്കാരന്റെയും മനോധര്‍മത്തെയും താളജ്ഞാനത്തേയും തിരിച്ചറിയുന്ന കവിയുണ്ട് ജ്ഞാനപ്പാനയില്‍ ഉടനീളം
.ഒരു വൃത്തമല്ല ,വൃത്തത്തിനുള്ളില്‍ ഒരുപാട് വൃത്തങ്ങളുടെ ആന്തരധ്വനികള്‍ കവി ഒളിപ്പിച്ചു വെക്കുന്നു.
മാളിക /മുകളേ/റിയമ/ന്നന്റെ
തോളില്‍ മാ /റാപ്പങ്ങാ/ക്കുന്നതും /ഭവാന്‍ (ദ്രുതകാകളി രീതിയില്‍ ഗണം തിരിച്ചത് )
ഒന്നാം ഗണത്തിലെ അന്ത്യ വര്‍ണമായ 'ക'യും രണ്ടാം ഗണത്തിലെ മധ്യ വര്‍ണമായ 'ക 'യും മൂന്നാം ഗണത്തിലെ മധ്യ വര്‍ണമായ 'യ'യും വൃത്തത്തിന്റെ ചൊല്‍ വടിവിനനുസരിച്ചു പാടുമ്പോള്‍ ഗുരുവായി പരിണമിക്കുന്നു. 'മാളികാ /മുകാളേ/റിയാമ/ന്ന്റെ
തോളില്‍ മാറാപ്പങ്ങാക്കുന്ന്തും ഭവാന്‍
മാളി/കമുക /ളേറിയ/മന്നന്റെ
തോളില്‍ /മാറാപ്പ/ങ്ങാക്കുന്ന്/തും ഭവാന്‍ (സര്‍പ്പിണി വൃത്തമാനുസരിച്ചു ഗണംതിരിച്ചത് )
രണ്ടാം ഗണത്തിലെ ആദ്യ വര്‍ണമായ 'ക'യും അന്ത്യ വര്‍ണമായ 'ക'യും ഈണത്തില്‍ പാടുമ്പോള്‍ ഗുരുവായി പരിണമിക്കുന്നു.മൂനാം ഗണത്തിലെ അന്ത്യ വര്‍ണമായ 'യ'യും ചൊല്‍ വടിവിനനുസരിച്ചു ദീര്‍ഘമായി പരിണമിക്കുന്നു.

കവിതയില്‍ വൃത്തമെന്നത് അക്കാദമിക്കായ ഒരു കസര്ത്തല്ലെന്നും മറിച്ച് ഒരു ഡെമോക്രാറ്റിക് പ്രോസ്സസ്സിന്റെ സൂക്ഷ്മ വ്യവഹാരമാനെന്നും ആ സൂക്ഷ്മ വ്യവഹാരത്തിന് ബഹുസ്വരമായി വ്യാപിക്കാന്‍ കഴിയണമെന്നും ജ്ഞാനപ്പാന പറഞ്ഞു തരുന്നു.ജ്ഞാപ്പാന പാടുമ്പോള്‍ അത് പാട്ടല്ലാതായിത്തീരുകയും പാടുന്ന ആളുടെയും കേള്വിക്കാരുടെയും മനസ്സുകളെ ഇണക്കി നിര്‍ത്തുന്ന ഒരു ജനാധിപത്യ കാവ്യസ്വഭാവം രൂപപ്പെടുകയും ചെയ്യുന്നു.ഒരു വരി വൃതത്തിലെഴുതുകയല്ല ,ഒരു വരിയെ വൃത്തവുമായുള്ള സംവാദത്തിന്റെ തലങ്ങളിലേക്ക് ,ഓരോവരിയെയും വൃത്തത്തിന്റെ വ്യാഖ്യാനമേഖലയിലേക്ക് വികസിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേരളീയ ഭക്തിപ്രസ്ഥാന വഴിയിലെ വ്യത്യസ്തനായ കാവ്യശില്‍പ്പിയാക്കി പൂന്താനത്തെ മാറ്റുന്നത് .

വെട്ടുവഴിക്കവിതകള്‍



ഒരു സവിശേഷ ചരിത്രസന്ദര്‍ഭത്തെ അഭിസംബോധന ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ എത്രത്തോളം പ്രസക്തമാണോ അത്രത്തോളം അപ്രസക്തമാണ് കവിതകള്‍ എന്ന നിലയില്‍ 'വെട്ടുവഴിക്കവിതകള്‍ ' .   ഈ സമാഹാരത്തില്‍ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പലരും കവിതയെഴുതിയിട്ടുണ്ട്  .  ആലപ്പുഴ എസ്.ഡി കോളേജില്‍  എന്റെ മലയാളം അദ്ധ്യാപകനായിരുന്ന അമ്പലപ്പുഴ ഗോപകുമാര്‍ സാറിന്റെ  കവിതയുണ്ട്  .  ഫേസ് ബുക്കില്‍ തന്നെ അവരുടേതായ മികച്ച കവിതകള്‍ പോസ്റ്റു  ചെയ്തിട്ടുള്ള സുധീഷ്‌ കൊട്ടേമ്ബ്റത്തേയും    നസീര്‍ കടിക്കാടിനേയും പോലുള്ളവരും എഴുതിയിട്ടുണ്ട് .  സമാഹാരത്തിലെ കവികള്‍  പൊതുവില്‍ പങ്കിടുന്ന സാമൂഹിക ഉത്കണ്ടകള്‍ ഏതൊക്കെയോ തലങ്ങളില്‍ ഒരു വെറും സാധാരണക്കാരന്‍ മാത്രമായ ഞാനും  പങ്കിടുന്നുന്ടെങ്കിലും എന്തുകൊണ്ടോ  'വെട്ടുവഴിക്കവിതകളിലെ '  ഒരെണ്ണം പോലും ഒരു ചെറിയ കവിതാവായനാക്കാരനും  കവിതാസ്നേഹിയുമായ എനിക്ക് മികച്ച കാവ്യാനുഭവമായില്ല എന്ന് തുറന്നു പറഞ്ഞു കൊള്ളട്ടെ . രാഷ്ട്രീയമായ കൃത്യത (Political correctness) ഉള്ളത് കൊണ്ട് മാത്രം  ഒരു കവിതയ്ക്കും കവിതയുടെ സൂക്ഷ്മഭാഷയിലേക്കും ഭാഷയുടെ ഭാഷയിലേക്കും ഭാഷയെക്കുറിച്ചുള്ള ഭാഷയിലേക്കും ഭാഷയുടെ പുതുക്കലുകളിലേക്കും ഭാഷയുടെ സൂക്ഷ്മരാഷ്ട്രീയത്തിലേക്കും സഞ്ചരിക്കാന്‍ കഴിയുകയില്ലെന്ന് ഈ കവിതകള്‍ കാട്ടിത്തരുന്നു  .  ഒരു ചരിത സന്ദര്‍ഭത്തില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ ഏറ്റുപാടി നടന്ന 'തടവറക്കവിതകള്‍ ' അതിന്റെ ചരിത്രപരമായ പ്രാതിനിധ്യം മാറ്റിവെച്ചാല്‍   വായിക്കാന്‍ കഴിയാത്തവിധം ഉപരിപ്ളവമായിട്ടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നു തോന്നുന്നു . അതേ സമയം  , മേരി  ടെയ്ലറുടെ  'ഇന്ത്യന്‍ തടവറയില്‍ അഞ്ചു വര്ഷം  'ഇന്നും വായിക്കാന്‍ കഴിഞ്ഞേക്കും  .  ആ കൃതിയുടെ ഗദ്യഭാഷയില്‍ ഉള്ളടക്കത്തെ ചിലപ്പോഴെങ്കിലും അതിലംഘിക്കുന്ന മുള്‍ക്കിരീടങ്ങളും കുരിശുകളും ചാട്ടവാറടിപ്പാടുകളും ഒഴുകി വരുന്നത് കാണാന്‍ കഴിഞ്ഞേക്കും  .  ഒരു സമകാലിക ചരിത്രസന്ദര്‍ഭത്തെ  അഭിസംബോധന ചെയ്തുകൊണ്ട് ഇടശ്ശേരി എഴുതിയ 'കുറ്റിപ്പുറം പാലം  ' ഇപ്പോഴും പലതരം പാഠങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും  സജീവമായിത്തീരുന്നത് അത് കേവലം ഒരു ചരിത്ര വസ്തുതയെ അഭിമുഖീകരിച്ചു എന്നത് കൊണ്ട് മാത്രമല്ല . കവിതയില്‍ അതിനെ കവിഞ്ഞു പടരുന്ന  ഭാഷയുടേയും കാഴ്ചയുടേയും ഭാവിയിലേക്കു പോകുന്ന ലോകങ്ങള്‍ രൂപപ്പെട്ടതു കൊണ്ടുകൂടിയാണ്  . 'വെട്ടുവഴി കവിതകളിലെ' കാവ്യ സൂക്ഷ്മതയുടെയും പുതുഭാഷാതുറസ്സുകളുടെയും അഭാവങ്ങളെ തിരിച്ചറിയുന്നവര്‍  ഈ കവിതകളിലൂടെ മലയാള കവിത രാഷ്ട്രീയത്തെ  തിരിച്ചുപിടിചിരിക്കുന്നു എന്ന മട്ടിലുള്ള മഹത്വവല്ക്കരണങ്ങളെ അതിരുകടന്നതായി മാത്രം മനസ്സിലാക്കിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.പുസ്തകപ്രസാധനവും  പുസ്തകബിസിനസ്സും ഒന്നിച്ചു കൊണ്ടുപോകാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ഡി.സി ബുക്സിന്റെ വ്യാപാര താല്പര്യം സ്വാഭാവികം  .    'പാര്‍ട്ട്  ഓഫ് ദി ഗയിം ' എന്നതിനപ്പുറം ചര്ച്ചചെയ്യാനോളമുള്ള  പ്രാധാന്യം അതിനില്ല . എന്നാല്‍ ,  ദൂരവ്യാപകമായ ആപല്‍സൂചനകള്‍ നിറഞ്ഞ അതിദാരുണവും അത്രമേല്‍ സവിശേഷവുമായ ഒരടിയന്തര സന്ദര്‍ഭത്തെ അലസവും നിരുത്തരവാദപരവുമായി എഴുതിയ കവിതകളുടെ സമാഹാരം എന്ന നിലയിലായിരിക്കും ' വെട്ടു വഴിക്കവിതകള്‍ ' ഭാവിയില്‍ വിലയിരുത്തപ്പെടുക എന്നു ഞാന്‍ കരുതുന്നു. .   ' വെട്ടുവഴിക്കവിതകള്‍ '   എന്നതിനേക്കാള്‍    ' വഴിപാടുകവിതകള്‍  '   എന്ന വിശേഷണമായിരിക്കും  ഈ കവിതകള്‍ക്ക് കൂടുതല്‍ ഇണങ്ങുക  .

ശ്രേദ്ധേയമായ കവിത; ശ്രദ്ധിക്കേണ്ട കവിത




  • ഒരു യാത്രക്കിടയില ്‍മൊബൈല്‍ ഫോണിലൂടെയാന്ന ്സി .എസ്.ജയചന്ദ്രന്റെ പുതിയകവിത 'ആസാമിപണിക്കാര്‍  ' ഞാന്‍ കേട്ടത്.ഈ കവിത എഴുതി മുഴുമിപ്പിക്കും മുന്പ് ഇതിന്റെ ആദ്യത്തെ കുറച്ചുവരികള്‍ ജയചന്ദ്രന്‍ ഫോണിലൂടെ തന്നെ വായിച്ചു കേള്‍പ്പിച്ചിരുന്നു. ശ്രദ്ധേയമായ ,ശ്രധികേണ്ട ഒരു കവിതയുടെ പിറവി അന്നേ തിരിച്ചറിഞ്ഞിരുന്നു . ഇപ്പോള്‍ പൂര്‍ണമായി കവിത കേട്ട് കഴിഞ്ഞപ്പോള ്‍ആ തിരിച്ചറിവിന ്കട്ടിയുള്ള ഒരടിവരയിടാന്‍ ഞാന്‍ മടിക്കുന്നില്ല.മലയാളത്തില്‍ ഈയിടെ കേട്ടതും വായിച്ചതുമായ കവിതകളില്‍ നിന്ന് വളരെ വ്യത്യസ്തമായ കവിതയാണ് 'ആസാമിപണിക്കാര്‍' എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. സാമാന്യം ദീര്ഘമായ കവിതയാണിത്. മലയാളത്തിന്റെ ചെത്തവും ചൂരുമുള്ളകവിത.ഏററവും സമകാലികമായ കവിത.
വൈലോപ്പിള്ളിയുടെ' ആസ്സാംപണിക്കാര്‍ ' ഈ കവിതയുടെ പശ്ചാത്തലത്തിലുണ്ട് .എന്നാല്‍ ഇതു പാരഡിയല്ല. പാസ്ടിഷുമല്ല .വൈലോപ്പിള്ളിയില്‍നിന്നുള്ള വിച്ചേദനമാന്നു . അത്തരമൊരു വിച്ചേദനത്തിലൂടെയാന്നു ജയചന്ദ്രന്‍ വൈലോപ്പിള്ളിയെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്.സുദ്‌റിഡമായ  ഒരുതാളവ്യവസ്ഥ ഈ കവിതക്കുണ്ട് .മലയാളത്തിന്റെ കാവ്യപാരമ്പര്യത്തെ നിഷേധിക്കുകയല്ല , തലതിരിച്ച്ചിടുകയാന്നെന്നു തോന്നിപ്പിക്കുന്ന രചനയാണിത്.അങ്ങനെ തലതിരിച്ച്ചിടുമ്പോള്‍ ഉണ്ടാകുന്ന വാക്കുകളുടെ ആവേഗം ഇതിലുണ്ട്.വാമൊഴിക്കും വരമൊഴിക്കും ഇടയിലുള്ള ഒരു പ്രത്യേക പാട്ടേനിലാണ് കവിത നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് . കവിതയില്‍ സമകാലിക കേരളത്തെ സൂക്ഷ്മമായി ഡിസൈന്‍ ചെയ്തുകൊണ്ട് ആത്യെന്തികമായി മനുഷ്യനേയും പ്രകൃതിയേയും മണ്ണിനേയും പുതുലോകക്രമത്തിന്റെ വാസ്തവികതയേയും അതീതയാഥാര്ത്യത്ത്തെയും വിരുദ്ധഭാഷയിലൂടെ മനസ്സിലാക്കാനാണ് ജയചന്ദ്രന ്‍ശ്രമിക്കുന്നത് .
തൊന്നുറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കവികളുടെ നിരയില്‍ വ്യത്യസ്തമായ കാവ്യസമീപനം വെച്ച്പുലര്‍ത്തുന്ന കവിയാണ്‌ ജയചന്ദ്രന്‍.പുതിയ കാവ്യാപരിസരത്തെ അഭിസംഭോദന ചെയ്യുംപ്പോഴും തന്റെ തലമുറയില്‍ പെട്ട മറ്റു കവികളില്‍നിന്നും തികച്ചും വേറിട്ട എഴുത്ത് രീതിയാണ് അയാളുടേത്. അത ്തന്നെയാണ് ജയചന്ദ്രന്റെ  കവിതയെ    ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന , പ്രേരിപ്പിക്കേണ്ട  പ്രധാനഘടകം എന്ന് ഞാന്‍ വിചാരിക്കുന്നു. 'ആസാമിപണിക്കാര്‍ ' ആ വിചാരത്തെ ഒരിക്കല്‍ കൂടി സാധൂകരിക്കുന്നു .

Friday, November 2, 2012

ജയദേവ് നായനാരുടെ കവിത




കവിത വരുന്നു  .   പോകുന്നു   .    വെളിച്ചം തെളിയുന്നു   .   കെടുന്നു    .   അര്‍ഥം മിന്നുന്നു   .   പൊലിയുന്നു  .   കാഴ്ച നിറയുന്നു  .   ഒഴിയുന്നു   .   ഇതെല്ലാം തുടരുന്നു    .    ഓരോ തുടര്ച്ചയിലും  ഓരോന്ന്   .   ഒരേ ഒലിയില്‍ ഓലോലം ഒലികള്‍   .   എഴുത്തിലേക്ക്‌ കേറിമറിയുന്ന ഭാഷ    .   അകന്നു മറയുന്ന ഭാഷ   .   ഒരേഭാഷ  .   തിരമാല   .  ഒരേ ഭാഷയാണ്‌ എഴുത്തില്‍ പലഭാഷാഖണ്ഡങ്ങളാകുന്നതെന്ന് ഭാഷാ ശാസ്ത്രജ്ഞന്‍ R.L.Trask (Key Concepts in Language and Linguistics -2004)  .  ഇപ്പോള്‍ ജയദേവ് നായനാരുടെ വരികള്‍ വായിക്കുന്നു   .   ചെറിയ വായന  .   വാദിക്കാതെ വായന    .    വായിച്ചു തീരും മുന്‍പ് വരികള്‍  അപ്രത്യക്ഷമാകുന്നു   .   ഞാന്‍ കാത്തു നില്‍ക്കുന്നു   .    വരികള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു   .   പ്രത്യക്ഷപ്പെടലുകളില്‍  പ്രത്യക്ഷമാകുന്ന പ്രത്യക്ഷതകള്‍   .   പ്രതീതികള്‍   .  പുതിയതല്ല   .  പഴയതല്ല   .  സന്മനസ്സുള്ള  വാക്ക്   .   സവിനയം കവിത  .

സാവിത്റി രാജീവന്‍ ,ഡോണ മയൂര




മലയാളത്തിലെ പെണ്കവിതയില്‍ മുഖ്യമായും രണ്ടു ധാരകളുണ്ട് .ഒന്ന്:
പരമ്പരാഗതമായ സമീപനങ്ങള്‍ വെച്ചുപുലര്തുന്നവ .രണ്ട്‌:പരീക്ഷനാത്മകമായ സമീപനം സ്വീകരിക്കുന്നവ . വിജയലെക്ഷ്മിയുടെയും മറ്റും കവിതകള്‍ ആദ്യവിഭാഗത്തില്‍ പെടുന്ന്നവയാണ് .അത്തരത്തില്‍ ധാരാളം പേര്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.സമകാലികമായ ആശയങ്ങള്‍ കൈകാര്യം ചെയുംപോഴും അവ പൊതുവില്‍ സ്വീകരിക്കുന്ന ഫോര്‍മാറ്റ് പരമ്പരാഗതമായ ഒന്നാണ് .രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ആശയങ്ങളുടെയും അവതരനങ്ങളുടെയും തലത്തില്‍ പരീക്ഷനങ്ങല്കും പുതുമകകും വേണ്ടി നിരന്തരം ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു .ആദ്യത്തെ കൂട്ടര്‍ക്കാന് പൊതുവായ സ്വീകാര്യതയും സമ്മതിയും പെട്ടെന്ന് ലഭിക്കുന്നത് . അതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ രണ്ടാമത്തെ കൂട്ടരുടെ കവിതകള്‍ ആ വിധമുള്ള സ്വീകാര്യതക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനം കൂടിയാണ്. .ഇല്ലാത്ത ഇടങ്ങളെ പിടിച്ചെടുക്കുന്ന പ്റക്റിയ ആണത് . ആദ്യ വിഭാഗത്തെ മറക്കാതെ ,മറയ്ക്കാതെ ഒരു കാര്യം ഉറപ്പിച്ചു പറയാം . മലയാളത്തിലെ പെണ്കവിതയെ മുന്നോട്ടു നയിക്കുന്നത് രണ്ടാമത്തെ കൂട്ടരാണ്. അല്ലെന്ന്കില്‍ അങ്ങനെ വിശ്വസിക്കാനാണ് ഒരു സാഹിത്യ വിദ്യാര്തിയെന്ന നിലയില്‍ എനിക്ക് ഇഷ്ടം .

രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന പെണ്‍ കവികളാണ് സാവിത്റി രാജീവനും ഡോണ മയൂരയും .സാവിത്റിയുടെ കവിതകളില്‍ അകത്തേക്കും പുറത്തേക്കും ഉള്ള സന്ചാരങ്ങളുണ്ട് .അകത്തേക്കുള്ള യാത്റ സ്വകാര്യമായ ഉന്മാദങ്ങളില്‍ നിന്ന് സൂക്ഷ്മവും സുതാര്യവുമായ കവിത നിര്‍മിക്കുന്നു . പുറത്തേക്കുള്ള യാത്റയില്‍ സംഘര്‍ഷങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് മറ്റൊരു തരം കവിത എഴുതുന്നു . സാവിത്രിയുടെ കവിതകളെ 'ചരിവ്' മുതല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണുന്ന ഒരു പ്രത്യേകത, മാധവിക്കുട്ടി അടക്കമുള്ള പെണ്‍ കവികളില്‍ പലപ്പോഴും കാണാറുള്ള ആണ്‍ കോയ്മ നിറഞ്ഞ ലോകത്തോടുള്ള വെല്ലുവിളികലോ കോപപ്രകടനങ്ങലോ പരാതി പറച്ചിലോ കാണുന്നില്ല എന്നുള്ളതാണ് .മറിച്ചു , ആ കവിതകള്‍ പുരുഷനോടുള്ള ഒരു സംഭാഷണത്തിന് നിരന്തരം നടത്തുന്ന ശ്രമങ്ങലായിട്ടാണ് എഴുതപ്പെടുന്നത്‌ .മലയാളത്തില്‍ ഇതൊരു അപൂര്‍വതയാണ് . എന്നാല്‍ ഈ അപൂര്വതയെ കൂടുതല്‍ സാദ്യതകളിലേക്കും പരീക്ഷണങ്ങളിലെക്കും കൊണ്ട് പോകാന്‍ പുതിയ കവിതകളില്‍ സാവിത്രിക്കു കഴിയുന്നില്ല എന്നത് ആലോചിക്കേണ്ട വിഷയമാണ് .
ഡോണ മയൂരയുടെ കവിത ഹൈബ്രിഡ് കവിതയുടെ സാദ്യതകളിലെക്കുള്ള അന്വേഷണം നടത്തുന്നു .ലോകത്തെ അടഞ്ഞ വ്യവസ്ഥയായി കാണുന്ന പെണ്‍ കവിതാ വ്യാഖ്യാനങ്ങളില്‍ നിന്ന് ഡോണയുടെ കവിത അകലം പാലിക്കുന്നു .തുറന്ന്ന
ലോകത്തില്‍ പെണ്‍ കവിതയുടെ സ്വഭാവികതയെ അഭിസംബോധന ചെയ്യും വിധത്തിലാണ് ഡോണ എഴുതുന്നത്‌ .പെണ്‍ കവിതയുടെ ചരിത്രത്തെ കുടഞ്ഞു കളയുന്ന ഒരു പ്രവര്തനമാനത്‌ . പെണ്കവിതയില്‍ നാം സാധാരണ പ്രതീക്ഷിക്കാറുള്ള വിഷയങ്ങളല്ല , പകരം,പലതരം മനോഭാവങ്ങളുടെ ഒരു കോലാഷിലൂടെ പെണ്‍മയെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങലാന്നു ഡോണ നടത്തുന്നത്. സിധാന്ദഗളില്‍ നിന്നും
സിധാന്ദവല്കരണത്തില്‍ നിന്നും സ്വയം സിധാന്‍ദമാകുന്നതില്‍ നിന്നും കവിത മാറി നില്‍ക്കുന്നു .

ശ്യാം ചുനക്കരയുടെ കവിതകള്‍




ശ്യാം ചുനകരയുടെ കവിതകളില്‍ അങ്ങിങ്ങ് കത്തിക്കരിഞ്ഞ കാല്പനികതയുടെയും പ്രണയത്തിന്റെയും ഭൂപടങ്ങള്‍ കാണാന്‍ കഴിയും .എന്നാല്‍ ഒരേ സമയം കാല്പനികമായിരിക്കുകയും കാല്പനികമീമാംസകളോട് നിസ്സങ്ങമായിരിക്കുകയും ചെയ്യുന്നു ശ്യാമിന്റെ കവിതകള്‍ .തോന്നുന്നത് തോന്നുംപടി എഴുതുക എന്നുള്ളതാണ് കാല്പനികത എന്നും ഈ കവിതകള്‍ വായിക്കുമ്പോള്‍ തോന്നാം .ആണ്‍ പ്രതികരനങ്ങളല്ല,മറിച്ച്, ആണിന്റെ ജീവിതത്തെ എഴുതാനുള്ള ശ്രമമാണ് ഈ കവിതകള്‍.ഇങ്ങനെയൊക്കെ കവിതയെഴുതാം എന്നതിനിടയില്‍ ഇങ്ങനെയല്ലാതെയും കവിതയെഴുതാം എന്ന നില ഈ കവിതകളില്‍ ഒളി ഞും തെളിഞ്ഞുമുണ്ട് .പുത്യ കവികകള്‍ കവിത എഴുതുമ്പോള്‍ ദാഗ്ലാസ് കരിമ്പ് ഫോടോഗ്രഫിയെ കുറിച്ച് പറഞ്ഞത് പ്രസക്തമായി വരുന്നു:Their images are purloined,confiscated,appropriated,stolen.In their work,the original cannot be located,is alwayas deferred;even the self which might have generated an original is shown to be itself a copy(Douglas Crimp,'The Photographic Activity of Postmodernism').
നല്ലകവിത ,ചീത്തക്കവിത എന്ന പഴയ കമ്പാര്ടുമെന്ടല്‍ കാഴ്ചപാടിന് പകരം മാറിമാറി വരുന്നസന്ദര്‍ഭങ്ങളെ കവിതയില്‍ എങ്ങനെ അടയാളപ്പെടുത്താം എന്ന അന്വേഷണമാണ് ശ്യാം നടത്തുന്നത് .തീര്‍ച്ചയായും കവിതയുടെ ഭാവിയിലേക്ക് pokunna ഒന്നാണിത് .
കേരള സര്‍വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ത്ഥിയാണ് ശ്യാം ചുനക്കര .

ആറ്റൂര്‍ രവിവര്‍മയുടെ 'പോലെ'




ഇത്രയധികം' പോലെ ' ഉപയോഗിച്ച ഒരു കവി ആറ്റൂര്‍ രവി വര്‍മയെ പോലെ മലയാളകവിതയുടെ ചരിത്രത്തില്‍ കാണുമോ എന്ന് സംശയമാണ് . അങ്ങനെയുണ്ടെങ്ങില്‍ തന്നെ ആറ്റൂരിനെ മാതിരി' പോലെ' ഇത്രയും സൂക്ഷ്മമായി ഉപയോഗിച്ചവര്‍ കാണുകയില്ല എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല .പഴമയും പുതുമയും തമ്മിലുള്ള പാലമായി 'പോലെ' ആറ്റൂര്‍ കവിതയില്‍ വര്‍ത്തിക്കുന്നു .ഈ ലോകത്തെ അപ്രലോകതിലേക്ക് 'പോലെ 'വ്യാഖ്യാനിക്കുന്നു .സംസ്കാര ചരിത്രത്തിലേക്കുള്ള 'ചിത്ര വഴികള്‍ ' 'പോലെ' നിര്‍മ്മിക്കുന്നു .അങ്ങനെ കാല്‍പനിക കവികക്ള്‍ "പോലെ' ക്ക്  നല്‍കിയ  അര്‍ത്ഥ  തലങ്ങളെ മറികടന്നു കൊണ്ട്  ,ഒരു രാഗവിസ്താരത്തിന്റെ സൂക്ഷ്മാവര്തനമായി  ,കഥ കളിയിലെ പകര്നാട്ടത്തിലൂടെ മാറി മറിയുന്ന അര്‍ത്ഥ സംവേടനമായി,ചെണ്ടയിലെ താളത്തിനെ മുഴങ്ങുന്ന മൌനങ്ങളായി ആറ്റൂര്‍ കവിതയില്‍ 'പോലെ' നിറയുന്നു .ആദ്യകാല കവിതയില്‍ നിന്നും പില്‍കാല കവിതയിലെക്കെത്തുംപോള്‍ 'പോലെ' കൂടിക്കൂടി വരുന്നു എന്ന് താഴെ  കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാം .


മത്സ്യം പോലകപ്പെട്ടു ...വള്ളിചുരുള്‍ തുമ്പുപോല്‍ ......പണ്ടത്തെ പോലെന്‍(മധുരം1957 )കോടക്കാറു പോലിനപപെന്നായും ......കിനാവള്ളിപോലുള്ള (പേടി1959 )കണ്ണാടി പോലുള്ളൊരു .....ചിത്രര്പിതമെന്നപോല്‍ (ക്ളാസ്സില്‍1960  ) ശില പോലിരിക്കുന്നേന്‍...കാട്ടുപോലലയുന്നേന്‍....പൊയ്കകള്‍ പോലെ ....ചമരിക്കാളയെ പോലെ (നിത്യവിരഹം1968)മുന്പന്തിയിലെന്ന പോല്‍ (യാത്ര1970 )അമ്മാമനെ പോലെയാന്നെന്നും ....കട്ടക്കരിപോലിരുട്ടതും(അര്കം1972 )ചിന്നന്‍ വലി പോലെ ...ഉഷസില്‍ മുങ്ങിയ വാനം പോലെ ...വന്‍പുഴ തന്‍ മൌനം പോലെ ...പൊന്തിയ പൌര്‍ണമി പോലെ (പിത്രുഗമനം1973 )യന്ത്രം പോലെയ്ഴിചെടുത്തു ...നൂലട്ടപോലിഴയും(  സംക്രമണം1974 )വായും മലദ്വാരവും പോലെ ...ഓറഞ്ഞു കൂട്ടങ്ങള്‍ പോലെ ....മാന്യന്റെത്‌ പോലെ (ക്യാന്‍സര്‍1974 )കാട്ടുതീ കത്തുന്ന പോലൊന്ന് ...കടലുകേരുന്നത്‌ പോലൊന്ന്..കൊടുംകാടിളകുന്നപോലൊന്ന് (പിറവി 1975)വിവിധോദേശ യന്ത്രം പോലെ ...ഒരേ ഹോട്ടല്‍ പ്ലേറ്റ് പോലെ ...പങ്ക്കക്കറക്കംപോലെ ....കത്തുന്ന പ്രകാശം പോലെ (ഇരിപ്പ് 1976)ഒരു വേലിയേറ്റം പോലെ (മുളയിടല1976്‍ )പുഴയില്‍ പെരുവെള്ളം പോലെ (വെള്ളം1984 )ജീവ നുള്ലോരാള് പോലെ (ഒട്ടോവിന്‍ പാട്ട്1984 )പാപ്പാനെ എന്ന പോലെ (കിടപ്പ് 1987 )ഹിതം പോലെ (പാണ്ടി1987 )ചോര/കൈപ്പടം  പോലെ പരന്നു (മറുവിളി1989)വകിടെടുക്കുന്ന പോല്‍ (കര -തിര1989 )ഉയരത്തില്‍ മണി പോലെ ...ശ്രുതി പോലരികിലിരിപ്പവര്‍ (കണക്കെടുപ്പ്1990 )നീന്ടല്‍ കുളം പോലോരുങ്ങാനും (കാട്ടു മരുന്ന്1991 )പെരും തെനീച്ചക്കുട് പോലുള്ള ...ക്രൌര്യം പോലെയും /ആനന്ദം പോലെയും /ലഹരി പോലെയും /വെളിപാട് പോലെയും ...സംഗീത ശാലയിലിരിക്കുന്ന പോലെയും (മഴനാട1992് )മറവി പോലെന്നും /ഉറക്കം പോലെന്നും /തരിച്ച പോലെന്നും (മക്കള്‍1992 )കൊണ്ടുപോകുന്നു മക്കളെ പോലെ /നാടേതും നമ്മുടേത്‌ പോലെന്നൊരു (യാത്ര1992 )പെരനെ പോലെ ചെറുപ്പമായ്  (തന്നോട്1992 )ചില്ലുപോലുള്ള നേരം (നേരങ്ങള്‍1992 )മുടി പറ്റെ വെട്ടിയ മുത്തശി തന്‍ തല പോലെ ....കൊമ്പനെനീട്ടു നില്‍ക്കുന്നതു പോലെ (മൊട്ട1993 )മുറ പോലെ മുറുകുന്നീല (ഈരണ്ടൊന്നു1993 )   പന്മന പറയും പോലെ (ദല്ലാള്‍1993 )ഉറക്കത്തിലിറങ്ങി നടപ്പവന്‍ പോലെ ....കടമ്പിനെപ്പോലൊന്നു ....ചാറു പോലുള്ള കൊടുംകാടു പൂത്തിടും പോലെ / തിരമതില്‍ മറിയുന്നത് പോലെ ....വള്ളി മരങ്ങളെ പോലിവര്‍ ....കടല്‍ കൊണ്ട മരം പോലെ (നാട്ടില്‍ പാര്ക്കാത്ത ഇന്ത്യക്കാരന്‍1994) മലം പാംപു പോലെ വളഞ്ഞു (പോംവഴികള്‍1994 )1995-2003 ഒരു പൂമരം പോലെ /മയിലാട്ടം പോലെ /ചളി പ്പാടം പോലെ .... വിരുന്നുകാരനെ പോലെ (കൊട്ടക ) വെള്ളം വരുന്നത് പോലെയുള്ള  ആള്‍കൂട്ടം (വളിപ്പ് ) പെരും ചുമര്‍ ചിത്രം പോലീ പുലര്‍ച്ച  നഗരം .... മണല്പ്പഴുപ്പിലെന്ന പോലെ ..... മുണ്ടഴിക്കപ്പെട്ടവ്ന്‍ പോലെ (തൂറ്റം )   ഇറച്ചി കീറു പോലെ ....ഇമകള്‍ കൂടും പോലെ അന്തി....ഒരു കീര്‍ത്തനം പോലെ (മൂളിപ്പാട്ട്)  ഒഴുക്കില്‍ പുല്ലും പൂവും പോലെ /മാറ്റൊലി പോലെ /കിനാക്കുഴികള്‍ പോലെ /കാനല്‍ വെള്ളം പോലെ (ഒടുക്കം)പ്രതിബിംബങ്ങള്‍ പോലെ (പന്തി) മുത്തശ്ശി മടിയില്‍ പേരക്കുട്ടി  തലവെച്ചു കിടക്കും പോലെ ...മുടക്കത്തിനു ചെന്നത് പോലെ ... വായു ചൂഴും പോലെ ....അയല്പക്കത്തിന്‍  നടുക്കെത്തിയ പോലെ (നാട്ടുമഴ) ശവക്കുറികല്‍ പോലെ .....വ്യാളിയുടെ നീട്ടിയ നാവു പോലെ (മണം) കരിം പന കുറ്റി  പോലെ ...നാവില്‍ മധുരമലിയും പോലെ /മഞ്ഞു പഴം കൈയില്‍ വെച്ച പോലെ ...തുടരെ വിളിക്കും പോലെ ...കൊമ്പിന് ചില്ലകളെന്ന പോലെ (രാമായണം )മൊഴി വെരായൊരുകരയില്‍ ചെന്നത് പോല്‍ ...കുന്തത്തിന്‍ മുനവര്‍ഗമെന്നുരുവിട്ടതു പോലെ(തുരുത്തുകള്‍ )മൃഗശാല പോലെ വഴങ്ങി ..മാര്‍ഗം കൂടിയവനില്‍ പഴയ ദൈവങ്ങള്‍ പോലെ /അരണ്ട കാടുകള്‍ പോലെ /വിട്ടുപോയ ശബ്ദങ്ങള്‍ പോലെ (അശാന്ത സമുദ്രക്കരയില്‍ -)ദേവദാരുക്കളെ പോലെ ..കുട്ടികളെ പോലെ ..ആശ്ചര്യ ചിന്നം പോലെ ..അളവ് നാട പോലെ /കുതിരവാല്‍ പോലെ /വധുവിന്റെ ശിരോവസ്ത്രം പോലെ (അശാന്ത സമുദ്ര തീരത്ത്  -) മണി മുഴങ്ങും  പോലവന്‍ ...കണ്ണാടി പോലുള്ളവര്‍ ...ചിന്നന്‍ വലിക്കും പോലെ (ആറ്റു വെലി)ഒരു മിന്നല്‍ ക്കൊടി  പോലെ  (രണ്ടു വായനകള്‍)ഒറ്റനാല്‍ പോലൊരു  ജന്മം കഴിച്ചവള്‍ (ഒപ്പമിരിക്കുന്നവര്‍ )പെണ്തോടല്‍ പോലെ ...ഉടുമ്പിനെ പോലെ ...തൊഴുകൈ പോലെ.... കൊല്ലന്റെ ഉല പോലെ (കയറ്റം )ഇളനീര്‍ കുഴംപിറ്റിച്ച പോലെ/ ലോകമൊക്കെ കഴുകി ത്തുടച്ചത് പോലെ ...കൈമുദ്ര കാട്ടും പോലെ (എഴുനെല്പ്പു)കറുത്ത കൂവല്‍ പോലെ (പല്ല് ).

ഡോ.എല്‍ .തോമസ്കുട്ടിയുടെ കവിത




'HOW MANY ROADS MUST A MAN WALK DOWN
BEFORE YOU CALL HIM A MAN?
THE ANSWER,MY FRIEND,IS BLOWN IN THE WIND'
-BOB DYLAN

  • കവിയും കോഴിക്കോട്സര്‍വകലാശാലയിലെ സീനിയര്‍ ലെക്ച്ച ററുമായ ഡോ.എല്‍ .തോമസ്കുട്ടി ഈയിടെ ദാരുണമായ ഒരു ട്രെയിന്‍ അപകടത്തില്‍ പെടുകയുണ്ടായി. മരണം എന്റെയീസുഹൃത്തിനെ നിഷ്കരുണം ഒന്നാലിങ്ങനം ചെയ്തു വിട്ടയക്കുകയായിരുന്നു എന്ന് പറയാം .അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ തിരുവനന്തപുരം കോസ്മോപോളിട്ടന്‍ ഹോസ്പിറ്റലില്‍ തോമസിനെക്കണ്ട് തിരിച്ചിറങ്ങുമ്പോള്‍ ഏതൊക്കെയോ പിടികിട്ടായ്മകളും പിടച്ച്ചിലുകളും മനസ്സില്‍ നീറിനിറഞ്ഞിരുന്നു .ഇപ്പോള്‍ ,ചികിത്സയുടെ നീണ്ട ദിവസങ്ങള്‍ പിന്നിട്ട് കവിതയിലേക്കും ജീവിതത്തിലേക്കുംഅയാള്‍ തിരിച്ചുവന്നതില്‍്‍ മറ്റുസുഹൃത്തുക്കളോടൊപ്പം ഞാനും ആഹ്ളാദിക്കുന്നു.
  • 'വാല്‍ 'എന്ന കവിതയുടെ അടിത്തട്ടില്‍ മേല്‍ സൂചിപ്പിച്ച അനുഭവത്തിന്റെഅനു രണനന്ഗളുണ്ട്.ജനയുഗം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കവിതചെറുതെങ്ങിലും ശ്രേദ്ധേയമാണ്.വെട്ടിത്തിളങ്ങുന്ന സമകാലികലോകക്കടല്‍ പരാജയപ്പെടുന്ന്നവരുടെ ,ദുര്‍ബലരുടെ ,അസമര്‍ഥരുടെ ,അസംഘടിതരുടെ ഇടങ്ങള്‍ പാടേതുടച്ചു മാറ്റുന്നു എന്ന ആശയം കവിതയിലുണ്ട് .അനാഥവും അങ്ങഭംഗം വന്നതുമായഒരു ലോകത്തെ ഒറ്റപ്പെടുത്തിക്കൊണ്ട് മറ്റൊരു അതീത യാഥാര്ത്യം നിരന്ദരം വേഷം മാറിക്കൊണ്ടിരിക്കുന്നു എന്ന പങ്കുവെക്കലുണ്ട് .വാല്‍ നഷ്ട്ടപ്പെടുക എന്നതിനര്‍ത്ഥം വിജയികളുടെ പറുദീസയില്‍ നിന്ന് പുറത്താക്കപ്പെടുക എന്നു കൂടിയാന്ന്.ഒരു പറുദീസാ നഷ്ട്ടത്ത്തിന്റെ വലിയക ഥയുണ്ട് ഈ ചെറിയ കവിതയില്‍ .എന്നാല്‍ ,വലിയ വിജയങ്ങളെക്കാള്‍ ചില പരാജയപ്പെടുന്ന അന്വേഷണങ്ങള്‍ക്ക് അതിരുകള്ളില്ലാത്ത്ത മൂല്യമുണ്ടെന്നുകൂടി കവിത ഓര്‍മിപ്പിക്കുന്നു.അതാണ് ഈകവിതയുടെ സമകാലിക പ്രസക്തി.

പത്തുമണിപ്പൂക്കള്‍




പൊതുവേ അയ്യപ്പപ്പ ണിക്കരുടെ കവിതകളോട് അത്രയധികം ആഭിമുഖ്യമുള്ള ഒരാളല്ല ഞാന്‍ .ഏറെ പ്രകീര്ത്തിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത പണിക്കര്‍ കവിതയിലെ വൈവിദ്ധ്യം എന്നെ ആകര്ഷിച്ചിട്ടുമില്ല .കാവ്യ പരീഷണങ്ങള്‍ എന്ന നിലയില്‍ വൈവിദ്ധ്യത്തിനായി പണികര്‍ നടത്തിയ ശ്രമങ്ങളെ ആദരിച്ചുകൊണ്ടാണ് ഇതെഴുതുന്നത്.എന്നാല്‍ സൂക്ഷ്മസാംസ്കാരികരാഷ്ട്രീയത്തിന്റെ ആഴമില്ലായ്മയും ചിലപ്പോഴൊക്കെ അഭാവവും ആ വൈവിദ്ധ്യത്തെ പരിമിതപ്പെടുത്തുന്നതായാണ് എന്റെ അനുഭവം .ആന്തരികമായ അഴിച്ചുപണികള്‍ ഏറെയൊന്നും ആ കവിതകള്‍ക്കുള്ളില്‍ നടന്നില്ല എന്നു പറയാം.രൂപപരമായ തലത്തില്‍ മുന്നോട്ടുപോകുമ്പോള്‍ തന്നെ ആത്യന്തികമായി ഒരു ദുരന്തബോധവും അതില്നിന്നുരുത്തിരിയുണ്ണ്‍ ബ്ഭലിതപ്രയോഗങ്ങളും ആശയലോകവുമാണ് പണിക്കര്‍ കവിതയില്‍ ആദ്യം മുതല്‍ പ്രവര്‍ത്തിക്കുന്നത് .പുറമേ നിറങ്ങള്‍ മാറിമാറി വരുമ്പോഴും അകമേ അഴിച്ചുപണികള്‍ നടത്താത ഒരു വാഹനത്തെപ്പോലെയാണ് കവിതയുടെ സഞ്ചാരം.ഇതൊരു വ്യാജപ്രതീതിയാണ്.ഈ വ്യാജപ്രതീതി വായനക്കാരനെ ആകര്‍ഷിക്കാനും കബളിപ്പിക്കാനും പര്യാപ്തമായ നിലയില്‍ തന്ത്രപരമായി നിര്‍മ്മിക്കാനുള്ള പാടവം പണിക്കര്‍ക്കുണ്ടായിരുന്നു. അദ്ധേഹത്തിന്റെ പല പ്രധാനപ്പെട്ട കവിതകളും അതിവാച്ചലതയാല്‍ പരാജയപ്പെടുന്നു എന്നതാണ് സത്യം .

എന്നാല്‍ ,മലയാളത്തിലെ ഏറ്റവും മികച്ച കവിതാ സമാഹാരങ്ങള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന കൃതികളിലൊന്നു അയ്യപ്പപ്പണിക്കരുടെ 'പത്തുമണിപ്പൂക്കള്‍ 'ആയിരിക്കും .ഈ കവിതകളിലേക്കെത്താനാണ് പണിക്കര്‍ മറ്റുകവിതകള്‍ എഴുതി പരിശീലിച്ച്ചതെന്നു തോന്നുംവിധം സൂക്ഷമായ ഒരുകാവ്യനിര്മാന്നതിന്റെ പ്രത്യക്ഷത ഇതിലുണ്ട് .വാചാലതക്കുപകരം മൌനത്തിന്റെയും ധ്യാനത്തിന്റെയും ഭാഷയിലാണ് കവിതകള്‍ എഴുതപ്പെട്ടിരിക്കുന്നത്. പ്രകൃതിയേയും മണ്ണിനേയും പ്രണയത്തേയും ഗ്രാമ ചിത്രങ്ങളേയും ആഴമുള്ള കാവ്യാനുഭവങ്ങളായി ആവാഹിക്കുന്ന മാസ്മരികമായ മനനത്തിന്റെ സദ്ബ്ഭലങ്ങളാണ് ഈ കവിതകള്‍ .പണിക്കരുടെ കവിതകളില്‍ മിക്കവാറും കാണാറുള്ള 'സാമര്‍ദ്യപ്രകടനങ്ങളുടെ 'അസാന്നിദ്ധ്യമാണ് ഈ കവിതസമാഹാരത്തെ അദ്ധേഹത്തിന്റെ മറ്റു സമാഹാരങ്ങളില്‍നിന്നു ഒറ്റപ്പെടുത്തി നിറുത്തുന്നത് .അതേസമയം ,ആധുനികാനന്തര കവിതയുടെ സവിശേഷതകള്‍ പലതുമുള്ള ഈ കവിതകള്‍ അയ്യപ്പപ്പണിക്കരെ പോലുള്ള ഒരുകവിക്കുമാത്രം എഴുതാന്‍ കഴിയുന്ന ഒന്നാണ് .അഗാധമായ അര്‍ത്ഥതലങ്ങള്‍ നിറയെ ഒളിപ്പിച്ചു വെച്ച ഒരു ശാന്ത സമുദ്രത്തെയാണ് ' പത്തുമണിപ്പൂക്കള്‍ ' ഓര്‍മ്മിപ്പിക്കുനത്.ആരവങ്ങള്‍ നിറഞ്ഞ നിരവധി കൈവഴികളിലൂടെ യാത്ര ചെയ്ത് പണിക്കര്‍ കവിത ഒഴുകിച്ചേരനത് ഈ സൂക്ഷ്മസമുദ്രത്തിലേക്കാന്നെന്നത് മലയാള കവിതയുടെ ഭാവി ചരിത്രത്തില്‍ ഒരുപക്ഷെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെ ട്ടേക്കാം.

ഷ്യെകേസ്പ്യരുടെ അവസാന നാടകങ്ങളിലോന്നായ 'ദി ടെംപസ്റ്റ് 'അദ്ദേഹത്തിനെ മറ്റു നാടകങ്ങളില്‍ നിന്ന് അതിലെ പ്രശാന്തതയാല്‍ ,ആത്മകഥാപരമായ സൂചനകളാല്‍ വിഭിന്നമായിരിക്കുന്നതു പോലെ ' പത്തുമണിപ്പൂക്കള്‍ ' പണിക്കര്‍ കവിതയില്‍ വേറിട്ട്‌ നില്‍ക്കുന്നു.ഒരര്‍ത്ഥത്തില്‍ പണിക്കരുടെ ആത്മകഥയാണ് ഈ കവിതാസമാഹാരം .കവിതകളില്‍ ഏറെക്കുറെ അദൃശ്യനാകാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന പണിക്കര്‍ ഈ കവിതകല്‍ക്കുള്ളിലെവിടെയോ പരിവേഷങ്ങളില്ലാതെ വെറും മനുഷ്യനായി നിരന്തരം പ്രത്യക്ഷപ്പെടുന്ന്നുട് .

'പത്തുമണിപ്പൂക്കള്‍ ' എനിക്ക് പ്രിയപ്പെട്ട കവിതാസമാഹാരമാണ്.ഇതെഴുതിയ അയ്യപ്പപ്പണിക്കര്‍ എന്റെ പ്രിയപ്പെട്ട കവികളില്‍ ഒരാളായിത്തീര്‍ന്നിരിക്കുന്നു .





എം. ബി.മനോജിന്റെ കവിത



  • എഴുതപ്പെട്ട ചരിത്രത്തിലില്ലാത്ത എഴുതപ്പെടാത്ത ചരിത്രത്തെ രണ്ടു തരത്തില്‍ രേഖപ്പെടുത്താം ;പുതുമയുടെ വ്യാജ പ്രതീതി നിറഞ്ഞ ഭാഷയില്‍ .സൂക്ഷ്മവും അഗാധവുമായ ഭാഷയില്‍ .
  • പുതുമയുടെ വ്യാജപ്രതീതി നിറഞ്ഞ ഭാഷയില്‍ എഴുതപ്പെടുന്നവയാണ് പലപ്പോഴും മലയാളത്തില്‍ 'ദളിത്‌' എന്നു വിവക്ഷിക്കപ്പെടുന്ന കവിതകള്‍. മുന്കൂട്ടിതീരുമാനിച്ചുരപ്പിച്ച ഒരാശയലോകത്തെയും ഭാഷയെയും കരുതികൂട്ടി കവിതയില്‍ കുത്തി നിറക്കാനുള്ള ശ്റമം ഇത്തരം കവിതകളെ അംപേ പരാജയപ്പെടുത്തി കളയുന്നു .ഇതിനു രണ്ടു ്‍ പരിണതികള്‍  ഉണ്ട്. 1'ദളിതത്വം' കവിതയില്‍ ആര്‍ഭാടം നിറഞ്ഞ ഭാരമാകുന്നു.2 'ദളിത്ത്വം' കവിതയില്‍ അങ്ങേയറ്റംപോളിഷ്ഡ് ആയി അവതരിക്കുന്നു.രണ്ടും ഒന്നിന്റെ തന്നെ രണ്ടു വശങ്ങളായി കാവ്യസമീപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ദളിതനുഭവത്ത്തിന്റെ മിത്യകളിലേക്ക് കവിതകള്‍ സഞ്ചരിക്കുകയും ചെയ്യുന്നു .യഥാര്‍ത്ഥത്തില്‍ 'ദളിതത്വം' എല്ലാ ആദര്ശാത്മകതയെയും തിരസ്കരിക്കുന്ന ലോകമാണ് മുന്നോട്ടു വെക്കുന്നത്.ആദര്‍ശാത്മകത കവിതയില്‍ യാഥാസ്ഥിതിക പ്രത്യയശാസ്ത്രം നിര്‍മ്മിക്കുന്നു . ആദര്ശാത്മകമല്ലാത്ത 'ദളിതവ്ത്തെ 'കവിതയെക്കുറിച്ചുള്ള ഉത്തരാധുനികമായ ആദര്‍ശാത്മക സങ്കല്പങ്ങളിലേക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന പ്രതിസന്ധി 'ദളിത്‌' എന്നു പേരിട്ടു വിളിക്കുന്ന കവിതകളിലുണ്ട് .ഉത്തരാധുനിക കാവ്യ സങ്കല്പങ്കല്‍ തന്നെ ഇതിനോടകം ഉപയോഗിച്ചുപയോഗിച്ച് യാഥാസ്ഥിതികമായി മാറിക്കഴിഞ്ഞിട്ടുണ്ട് .ഈ പുതു യാഥാസ്ഥിതികതയുടെ രൂപം കൊള്ളലിനെതിരായി ഏതുതരം പ്രതിരോധമാണ് ,ഒളിപ്പോരാണ് കവിതയില്‍ നടത്തേണ്ടതെന്ന് 'ദളിത്‌' അനുഭവത്തെ എഴുതുന്നവര്‍ കണ്ടെത്തേണ്ട തീക്ഷ്ണ യാധര്ത്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു .്
  • മാര്‍ജിനലൈസ്ഡ് ആയ ഒരു ലോകത്തെ മാര്‍ജിനലൈസ്ഡ് ആയ ഒരു ഭാഷയില്‍ എഴുതുക എന്ന തികച്ചും ലളിതമായ സമവാക്യം 'ദളിത്‌ 'കവിതയില്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുണ്ട് .ഇതിന്റെ തിക്തബ്ഭലം ,ദളിത്‌ കവികള്‍ എന്ന രീതിയില്‍ വായിക്കപ്പെടുന്ന്നവരുടെ കവിതകള്‍ ഒറ്റക്കെടുത്തു വായിക്കുമ്പോള്‍ പുതുമ അനുഭവപ്പെടാമെങ്ങിലും സമാഹാരമായി വായിക്കുമ്പോള്‍ മടുപ്പിക്കും വിധമുള്ള എകതാനതയിലേക്കും കേവലതയിലേക്കും പരിമിതപ്പെടുന്നു എന്നുള്ളതാണ് .'ദളിതത്വവും ' സമകാലിക ലോകകവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഉല്പന്നമാണ് സൂക്ഷ്മ ദളിത്‌ രാഷ്ട്രീയം .മുഖ്യധാരാ രാഷ്ട്രീയത്തോട് ഏറ്റുമുട്ടുകയോ ,മുഖ്യധാരാരാഷ്ട്രീയത്താല്‍ ചവിട്ടിയരക്കപ്പെടുകയോ ചെയ്യുമ്പോഴുള്ള വടുക്കളും മുറിവുകളും അടിമുടി നിറഞ്ഞ ഈ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ശരീരഭാഷയില്‍ അദൃശ്യവും സവിശേഷവുമായ ഒരു സംസ്കാരത്തിന്റെ മണ്ണടരുകളുണ്ട് .ഇത്തരമൊരു ശരീരഭാഷയെ കവിതയില്‍ ഒളിച്ചു കടത്താനുള്ള പ്രാപ്തിയില്ലായ്മയോ ,അതിനെ കാവ്യാനുഭാവത്ത്തിലേക്ക് പരിവര്ത്തിപ്പിക്കാനുള്ള ജാഗ്രതയില്ലായ്മയോ കവിതകളെ സ്ഥിരം പാട്ടേണിലേക്കു രക്ഷപെടാന്‍ പ്രേരിപ്പിക്കുന്നു .സാദ്ധ്യതകള്‍ ഏറെയുള്ള ഒരു പുതിയ അവബോധത്തിന്റെ സംസ്കാരികതയെ എളുപ്പ വഴികളിലൂടെ കവിതയില്‍ വികസിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നു കൊണ്ടുള്ളഅന്വേഷണങ്ങളാണ് ആസന്നമായി നടകേണ്ടത് .കഴിഞ്ഞ രണ്ടു ദശകങ്ങല്കിടയില്‍ കേരളീയ ജനാധിപത്യ സംവിധാനത്തില്‍ ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും (ലൈംഗിക ന്യൂനപക്ഷങ്ങളടക്കം )നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് സമാന്തരമായ ഭാഷാന്തരീകരണമോ കൊത്തിയെടുകകലോ കൊളുത്തിവലികകലോ മലയാള സാഹിത്യത്തില്‍ സംഭവിക്കാതെ പോയിട്ടുണ്ടോ എന്ന ചോദ്യം കൂടുതല്‍ കൂടുതല്‍ പരിശോധിക്കപ്പെടെണ്ട ഒന്നാണ് .
  • മേല്‍ സൂചിപ്പിച്ച പ്രശ്ന പരിസരത്തിന്റെ കുഴമറിചിലുകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നു എന്നതാണ് എം.ബി .മനോജിന്റെ കവിതകളെ പ്രസക്തമാക്കി ത്തീര്‍ക്കുന്നത് .ചിലപ്പോള്‍ പരാജയപ്പെട്ടും മറ്റു ചിലപ്പോള്‍ മുന്നോട്ടാഞ്ഞും സൂക്ഷ്മവും അഗാധവുമായ തിരസ്കൃത ഭാഷ കണ്ടെത്താനുള്ള അന്വേഷണമാണ്‌ അയാളുടെ കവിതയെ വ്യത്യസ്തമാക്കുന്നത് .തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കവികളില്‍ മാദ്ധ്യമ ശ്രദ്ധ ലഭിച്ച പലരും എഴുതുന്ന വൃത്തിയുള്ള ,കൃത്യമായ കവിതകളല്ല അയാളുടേത് .കളയോടൊപ്പം ഇടഞ്ഞു വളരുന്ന നെല്‍ച്ചെടി പോലെ ,കരിയുയുറുംപുകള്‍ നിറഞ്ഞു പതയുന്ന അന്തിക്കള്ളുപോലെ ,സംഗീത ശാസ്ത്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുയരുന്ന ഇടര്‍ച്ചയും വെള്ളിയും വീഴുന്ന നാട്ടുപാട്ടിന്റെ ഊറ്റം പോലെ അയാളുടെ കവിതകള്‍ ഉത്തരാധുനികമായ ഇസ്തിരിവടിവുകളില്‍(epistemological certainity of post modernism-Wulfang Iser)നിന്ന് തല തിരിഞ്ഞു നില്‍ക്കുന്നു.
  • വി .സി . ഹാരീസ് അലസമായി നിരീക്ഷിച്ചതു പോ ലെ യാഥാര്‍ത്യത്തെ എഴുതുംപോഴുള്ള സന്നിഗ്ദ്ധതകളല്ല മനോജിന്റെ കവിതകളില്‍ ദൃശ്യപ്പെടുന്ന്നത് .ഇന്നത്തെ സാഹചര്യത്തില്‍ ഏതു ദളിത്തെഴുത്തിനെക്കുറിച്ചും പറയാവുന്ന ആഴമില്ലാത്ത നിരീക്ഷണം മാത്രമാണത് .സത്യത്തില്‍ ,ഒരു യാഥാര്ധ്യത്തെ യാഥാര്‍ത്യമായി അവതരിപ്പിക്കുമ്പോള്‍ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം രൂപം കൊള്ളുമെന്ന ആശയത്തിന്റെ കാവ്യ നിര്മിതികളാണ് മനോജിന്റെ കവിതകള്‍.'ദളിതത്വം'അയാളുടെ കവിതകളില്‍ ഐഡന്റിറ്റിയല്ല . ഐഡന്റിറ്റി ക്രൈസിസുമല്ല .ദളിതത്വതിന്റെ സമകാലികതയെ വ്യാഖ്യാനിക്കാന്‍ ചരിത്രത്തെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന വിരുദ്ധ യാത്രയുടെ മുഴകങ്ങള്‍ ആ കവിതകളില്‍ പടര്ന്നുകൊണ്ടിരിക്കുന്നു .

പ്രമോദ് കെ.എം -ന്റെ കവിത



  • പ്രമോദ് കെ.എം.ന്റെ കവിതകളില്‍ ഭാഷാപരമായ കരണം മറിച്ചിലുകള്‍ ഉണ്ട് .സദാത്മകവും വക്രവുമായ ഈ കരണം മറിചിലുകളിലൂടെ മലയാളകവിതയില്‍ പൊതുവേ കാണാറുള്ള ബലം പിടുത്തങ്ങള്‍ക്ക് ബദലായി ആ കവിതകള്‍ മാറുന്നു .ഒട്ടും ഗൌരവമില്ലെന്നു തോനിപ്പിച്ചുകൊണ്ട്‌ കവിതയെക്കുറിച്ചുള്ള ചില പുതു ബോധങ്ങളെ പിടിതരാത്ത വിധം ഒളിപ്പിച്ചു വെക്കുന്ന കാവ്യരീതി അയാള്‍ പരീക്ഷിച്ചു നോക്കുന്നു .
  • മിമിക്സ് പരേഡിലെ ഭാഷയുടെ വളവുതിരിവുകളും കോമഡി സ്കിറ്റിലെ ഭാഷയുടെ ചടുലതയും കവിതകളുടെ ഉള്ളിലേക്ക് വലിച്ചിട്ടുകൊണ്ട് പോപ്പുലര്‍ ആര്ടിന്റെയും പിവട്ടെട് ആശയങ്ങളുടെയും രസകരമായ കലര്‍പ്പ് പ്രമോദ് രൂപപ്പെടുത്തുന്നു. ഇത്കുഞ്ചന്‍ നമ്പിയാരുംഅയ്യപപനിക്കരും മുതല്‍ കെ. ആര്‍. ടോണിയും വരെയുള്ളവരുടെ പഴയ ഹാസ്യ പ്രയോഗ വഴിയല്ല .ഹാസ്യം അവരുടെ കവിതകളില്‍ വീക്ഷണമായി ,പ്രശ്നമായി ,പ്രശ്ന പരിഹാരമായി ,സാമൂഹിക വിഷയമായി പ്രത്യക്ഷപ്പെടുന്നു.എന്നാല്‍ പ്രമോദിന്റെ ഹാസ്യം ഹാസ്യേതരമാണ് .
  • ശ്വേതശതരോപനിഷത്ത്തില്‍പറയുന്നതുപോലെ 'ആസ്മിന്‍ ഹംസോ ഭ്രാംയതേ ബ്രഹ്മ ചക്രേ 'എന്ന മട്ടിലുള്ള സമകാലികതയുടെ തിരിച്ചറിവില്‍ നിന്നുള്ള കാഴ്ചയാണിത് .ഈ തിരിച്ചറിവ് കവിതയില്‍ ഒരു കറക്കം സൃഷ്ടിക്കുന്നു. മിക്സിയുടെ കറക്കത്തില്‍ കറിച്ചേരുവകള്‍ പൊടിഞ്ഞലിഞ്ഞു മറ്റൊന്നായിത്തീരും പോലെ ,ഹാസ്യത്തെ അപനിര്‍മ്മിച്ചുകൊണ്ട്‌ കവിതകള്‍ ഹാസ്യേതരമായ ഒരു ഹാസ്യ രസം അഥവാ കറിക്കുട്ട് പാകപ്പെടുത്തുന്നു. തോട്ടുകൂട്ടാനും ഒഴിച്ചുകൂട്ടാനും പറ്റിയ കറിക്കൂട്ടുകള്‍ ,അല്ലെങ്ങില്‍ കവിതക്കൂട്ടുകള്‍ പുതിയകാലത്തിന്റെ ദഹന രസങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. കരേന്‍ ശഖ്നസരോവിന്റെ വീ ആര്‍ ഫരെം ജാസ്(Karen Shakhnazarov-We Are from Jazz) എന്ന സിനിമയിലെ് വിഷ്വലുകളെ ഹാസ്യെതരമായ് ഈ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു .
  • നമ്മുട്ടെ കാലത്ത് ഗൌരവമാണ് ഏറ്റവും വലിയ ഫലിതമെന്നും വൃത്തിയാണ് ഏറ്റവും വലിയ വൃത്ത്തിഹീനതയെന്നും ശ്ലീലമാണ് ഏറ്റവും വലിയ ്അശ്ലീലതയെന്നും്‍ ശുദ്ധകലയാണ്‌ ഏറ്റവും വലിയ അശുദ്ധിയെന്നും പ്രമോദിന്റെ കവിതകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു 

വി.മോഹനകൃഷ്ണന്റെ കവിത




ഒരുപാട് കാഴ്ചകള്‍ .ഒരുപാടുകാലങ്ങള്‍ .പടവുകള്‍ .പിരിവുകള്‍ .കാടും മഴയും പക്ഷിയും ഓര്‍മയും .ഇവയെല്ലാം കൂടിച്ചേര്‍ന്ന സഞ്ചാരപഥങ്ങളാണ് വി .മോഹനകൃഷ്ണന്റെ കവിതകള്‍ .'പഴയ ചെരുപ്പും പാട്ടകഷ്ണങ്ങളും'ചിലപ്പോള്‍ ചിതറി വീഴും .'സൂര്യന്‍ഒരാകാശത്താമര' നീട്ടും .വര്‍ഗീസ്സും കക്കയവും ടിയാന്‍ മെന്‍ സ്ക്വയറും പിടഞ്ഞെത്തും .ജാനുവും 'ഹിമഗിരിവിഹാരവും' സനില്‍ദാസും ഗുഹനും തിരനോട്ടം നടത്തും.

ഒരു മരത്തെ ദൃശ്യമാക്കുന്ന ,ഒരുമഴത്തുള്ളിയെ പിടിച്ചെടുക്കുന്ന ,ഓരോര്മ്മയെ മട്ടുംഓര്‍മ്മിക്കുന്ന ,പാര്ശ്വവല്‍കരണങ്ങളില്‍ നിന്നും ഒരുകാഴ്ച്ചയെ മാത്രം തിരഞ്ഞെടുക്കുന്ന ....ക്ളോസപ്പ് ഷോട്ടുകളല്ല മോഹനകൃഷ്ണന്റെ കവിതകള്‍ .'വയനാട്ടിലെ മഴ 'എന്ന അയാളുടെ കാവ്യ സമാഹാരത്തിലെങ്ങും ലോങ്ങ്‌ ഷോട്ടുകളാണ് .ആ ലോങ്ങ്‌ ഷോട്ടുകളില്‍ കാട് മുഴുവനും .പക്ഷിച്ചിറകുകള്‍ നിറയെ.ഒത്തിരി മഴകള്‍. എണ്ണമറ്റ പരാജിതര്‍ .
ചരിത്രം ചതിച്ചവര്‍.
'പല പല പക്ഷികള്‍
പലതരം ജന്മങ്ങളും
തൂവലുകള്‍ പൊഴിച്ച്
പറന്നു പോകുന്നു '

ഒരേയിടങ്ങളെ പലയാങ്ങിളില്‍ ഈകവിതകള്‍ കാണിച്ചു തരുന്നു.ഒരു കാലത്തെ പലകാലങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നു .ഒരുയാത്രയെ പലയാത്രകളായിരൂപാന്തരപ്പെടുത്തുന്നു.
'സൂപര്‍ ഫാസ്റ്റ് ബസ്സുകളില്‍
സഞ്ചരിച്ചു തീരാത്ത ദൂരങ്ങള
്‍തീവണ്ടിയില്‍
കപ്പലില്‍ ജലോപരിയും
ആകാശവിതാനത്തില്‍ വിമാനത്തിലും
കൂട്ടിനാരുമില്ലാതെ കാട്ടിലും
കീഴോട്ടും മേലോട്ടും
സമാന്തരമായും സഞ്ചരിച്ചു .'

പുറമേ സൌമ്യമെന്നു തോന്നാവുന്ന ഈ കവിതകള്‍ക്കുള്ളില്‍ അശാന്തിയുടെയും സംഘര്‍ഷങ്ങളുടെയും ചെത്ത്തിയെടുക്കലുണ്ട്.സമകാലികതയുടെ പ്രതിഘടനകളിലേക്കുള്ള അന്വേഷനങ്ങളുണ്ട് .'കൊയ്തൊഴിഞ്ഞുള്ള നെല്‍പ്പാടങ്ങളില്‍ കൂടി പൂതങ്ങല്‍ക്കൊപ്പം നടന്നു പോകും ഒറ്റു കാരന്‍ 'എന്ന തിരിച്ചറിവുണ്ട് .Inner politics എന്ന് Gerardo Mosquera യും Internal cultural reality of poetry എന്ന് Cristian Paulഉംവിവക്ഷിക്കുന്ന മിന്നല്‍ തിളക്കങ്ങള്‍ 'വയനാട്ടിലെ മഴക്കിടയിലുണ്ട്.'

ശ്രദ്ധിക്കപ്പെടേണ്ട ഒരുകവിയുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ കൊണ്ട് പ്രസക്തമായി തീര്‍ന്നിരിക്കുന്നു, ' വയനാട്ടിലെ മഴ.'

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിത




വിഷ്ണു നാരായണന്‍നംപൂതിരിയുടെ കവിതകള്‍ പാരമ്പര്യനിഷ്ഠമായ പദങ്ങളെ, വാക്കുകളെ, നിഷേധിക്കുന്നില്ല .എന്നാല്‍ പ്രത്യേകതരം പദസംഘാതത്തിലൂടെവേറിട്ട പദരൂപങ്ങളിലേക്ക്‌ ,വാക്യഘടനകളിലേക്ക് പടരുന്നുണ്ട്.
'പിന്നെ ഞാനോമാലാളോടു
ചൊല്ലിനേന്‍ ;
പൂഞ്ചിട ചെന്നി വന്നൊരീ
ശ്യാമയാം വര്ഷാച്ചണ്ടി തന്‍
കേളിയെപ്പറ്റി .
പാലുപോലാം നിലാവുറി -
പ്പാലതന്‍ പൂമണമാകും
തേനുമോത്തിറ്റു വീഴുന്ന
പാതിരാ വേളയെപ്പറ്റി .''(സുഭദ്രാര്‍ജുനം )

ചിലപ്പോള്‍ ലളിതപദങ്ങളും ഗഹനപദങ്ങളും അടിഞ്ഞലിയുന്ന ഒരാകസ്മിക വിസ്മയതിന്റെ പകര്നാട്ടം കവിതകളില്‍ നിരന്തരം നടക്കുന്നു .കുട്ടനാടന്‍ പദലാളിത്യത്തിന്റെയും പദഗംഗാഗരിമയുടെയും ഒരു ഫോടോസിന്തസിസ് .
'ശൂന്യതയില്‍
കാല്‍പെരുമാറ്റം കേട്ടേന്‍.
പഞ്ചമി രാവില്‍
പൂര്‍ണിമയുടെപുഞ്ചിരി കണ്ടെന്‍
കണ്ണു തിരുമ്മിയുനര്നേന്‍ '(സ്വതന്ത്ര്യത്തെക്കുരിച്ചൊരു ഗീതം )

മറ്റുചിലപ്പോള്‍ പുല്ലൂര്‍ മനയിലെ ചുവര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുംവിധം പദങ്ങള്‍ ക്ളോസപ്പില്‍ നിറയുന്നു (പല ക്ഷേത്രങ്ങളിലേയും ചുമര്‍ ചിത്രങ്ങളില്‍ നിന്നും പുല്ലൂര്‍ മനയിലെ ചുമര്‍ ചിത്രങ്ങള്‍ക്കുള്ള പ്രത്യേകതഅവയിലെ സമീപ ദൃശ്യങ്ങളുടെ സാന്ദ്രതയാണ് ).മാങ്കുളം വിഷ്ണു നംപൂതിരിയെക്കു റിചുള്ള ആ പ്രസിദ്ധ കവിതയിലെ വരികള്‍ നോക്കുക .'ആളുമൊളിനാളം
താളലയമേളം
പീതാംബരം മുരളി -
പ്പീലിക്കിരീടമൊട്-
കേളീരസം ഹരിതവേഷം.'

'യാ പദാനാം പരാന്യോന
മൈത്രി ശയ്യേതി കഥ്യത്തെ'(ഉപക്രമം മുതല്‍ ഉപസംഹാരം വരെയുള്ള പദങ്ങളുടെ ചാരുതതയാണ് കവിതാ ശയ്യ )'ദ്രാക്ഷാപാകസ്സ കഥിതോ
ബഹിരാന്ത:സ്ഫുരദ്രസ:'(സംയോഗാക്ഷരങ്ങളെകൊണ്ടോ ദീര്‍ഖസ്വരങ്ങളെകൊണ്ടോ മാത്രമുണ്ടാകുന്നഅല്പം കാഠി
നയത്തോടുകൂടിയതും കോമളവുമായ പാകം ദ്രാക്ഷപാകമെന്നു സാരം.) എന്നിങ്ങനെപ്രാചീന ആലങ്ങാരികന്മാര്‍ വിശേഷിപ്പിച്ച ഒരു പദസവിശേഷദീക്ഷ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മികച്ച കവിതകളിലുണ്ട്.അദ്ദേഹത്തിന്റെ കവിതയിലെ ആശയങ്ങളോടും ആത്മീയതയോടും ഒട്ടും പ്രതിപത്തിയുള്ള ഒരാളല്ല ഞാന്‍ .അപ്പോള്‍പോലും ആ കവിത അവശേഷിപ്പിക്കുന്ന ചില സാദ്യതകളുടെ പ്രസക്തി ഇല്ലാതാകുന്നില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .

കുഴൂര്‍ വില്സന്റെ കവിത




'When someone disagrees with me
 then I feel that I was right.'-Nicholas Hezard

പി.പി.രാമചന്ദ്രന്‍ ,ടി.പി.രാജീവന്‍ ,എസ്.ജോസെഫ് ,പി .എന്‍ .ഗോപികൃഷ്ണന്‍ ,കെ.ആര്‍ .ടോണി തുടങ്ങിയ കവികള്‍ 90-കളില്‍ പ്രതീക്ഷ നല്‍കിയവരാണ്.അവര്‍ക്കെഴുതാവുന്ന ശ്രേദ്ധേയമായ കവിതകള്‍ അവര്‍ എഴുതിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.പക്ഷേ ,ഇപ്പോള്‍ അവര്‍ എഴുതിക്കൊണ്ടിരിക്കുന്ന കവിതകള്‍ 'ദുര്‍ബലവും 'ഏകതാനവും ''മോശ'വുമാണ് .ഇങ്ങനെ അവര്‍ എഴുതിയിലെങ്ങിലും മലയാളകവിതക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.മാത്രമല്ല ,രണ്ടു പതിറ്റാണ്ടായി എഴുതിക്കൊണ്ടിരിക്കുന്ന അവരുടെ കവിതകള്‍ വിമര്‍ശന വിധേയമാക്കേണ്ട കാലം അതിക്റമിചിരിക്കുന്നു. തൊണ്ണൂറുകളുടെ ആരാധകര്‍ അതിഷ്ട്ടപ്പെടുകയില്ലെന്നു എനികറിയാം.അതൊന്നും സാരമുള്ള സംഗതികളായി ഞാന്‍ കരുതുന്നില്ല.

യെഥാര്തത്തില്‍ മലയാള കവിതയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇപ്പോള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് അവര്‍ക്ക് തൊട്ടു പിന്നാലെ വരുന്ന കവികളാണ്.എന്നാല്‍ ഇത് ഇനിയും വേണ്ടവിധം അടയാളപ്പെടുത്ത്പ്പെട്ടിടില്ല .കെ.എം .പ്രമോദ് ,കുഴൂര്‍ വില്‍സണ്‍ ,ക്രിസ്പിന്‍ ജോസെഫ് ,ടി. പി.അനില്‍കുമാര്‍ ,ടി .പി .വിനോദ്,ആദിത്യ ശങ്കര്‍ ,വിഷ്ണു പ്രസാദ് ,അജിത്‌ ,ഡോണ മയൂര ,സുനില്‍ കുമാര്‍,നിരഞ്ജന്‍ ,ദേവസേന ,ലെതീഷ് മോഹന്‍ ,രാജേഷ് ചിത്തിര,സുനില്‍ .ജി .കൃഷ്ണന്‍ ,ആര്യാംപിക,ഹസ്സന്‍ ,ശ്യാം ചുനക്കര ,നസീര്‍ കടിക്കാട്‌ ,എം.ആര്‍.വിഷ്ണു പ്രസാദ് ,ഗാര്‍ഗി .........തുടങ്ങിയ ്കവികള്‍.മറ്റൊരു തലമുറയില്‍ പെടുന്നുവെങ്ങിലും കരുണാകരന്റെയും കല്പറ്റ നാരായണന്റെയും ശ്രീകുമാര്‍ കരിയാടിന്റെയും അമ്പലപ്പുഴ ശിവകുമാറിന്റെയും സാവിത്രി രാജീവന്റെയും ചില കവിതകളെയും ശ്രദ്ധികേണ്ടതുണ്ട്.തീര്‍ച്ചയായും ഇവരില്‍ പലരും മോശം കവിതകള്‍ ഏറെ എഴുതുന്നുണ്ട്.അതേ സമയം ഇവരുടെ മികച്ച കവിതകള്‍ മലയാള കവിതയില്‍ രൂപപ്പെടാനിരിക്കുന്ന ,അഥവാ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ അവബോധത്തിന്റെ തിരിവുകളിലേക്ക് ,എഴുത്ത് രീതികളിലേക്ക് പോകുന്നുണ്ട്.ഇത് തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ട കവികളുടെ കാവ്യ സങ്കല്‍പ്പങ്ങളില്‍ നിന്ന് കുതറി നില്‍ക്കുന്നു.അന്‍വര്‍ അലിയും അനിത തമ്പിയും എസ് .ജോസെഫും പി.രാമനും അടക്കമുള്ളവര്‍ കവിതയെക്കുറിച്ച് നടത്തിയ പൊള്ള വര്‍ത്തമാനങ്ങളും ആഴമില്ലാത്ത നിരീക്ഷണങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ അവരുടെതായ പുതുകവിതാസങ്ങല്‍പ്പങ്ങളില്‍ നിന്ന് ഈ കവികളുടെ കവിതകള്‍ വേറിട്ടുനില്കാന്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധിക്കപെടേണ്ടതും സൂക്ഷ്മമായി രേഖപ്പെടുത്ത്പ്പെടേണ്ടതുമാണ്.

ഇത്തരമൊരു പ്രശ്ന പരിസരത്തില്‍ നിന്നുമാണ് കുഴൂര്‍ വിത്സന്റെ കവിതകളെ സമീപിക്കേണ്ടത് .പുറമേ അലസമെന്നു തോനാവുന്ന ഒരു ഘടന വിത്സന്റെ കവിതകള്‍ക്കുണ്ട്.ജാഗ്രതയുടെ സൂക്ഷ്മതലത്തെ കവിതയില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു കണ്കെട്ട് വിദ്യയാണിത്.ഒട്ടും വേഗതയില്ലെന്നു തോന്നിപ്പിച്ചുകൊണ്ടാരംഭിക്കുന്ന ഒരു ദീര്‍ഘദൂര ഓട്ടത്തിന്റെ പ്രതീതി കവിതകളില്‍ കാണാം .ദീര്‍ഘദൂര ഓട്ടത്തില്‍ വേഗതയുടെ ഊര്‍ജ്ജം സംഭരിച്ചു വെക്കുന്നത് പോലെ വികാരങ്ങളുടെ പ്രകമ്പനങ്ങള്‍ കവിതക്കടിയില്‍ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ പുറത്തേക്ക് വരുമ്പോള്‍ ഒരു സമതലത്തെ ഓര്‍മ്മിപ്പിക്കും വിധം വളരെ പ്ളെയിനായ ഒരു കാഴ്ചയായി കവിത മാറുന്നു .ബലിഷ്ഠ വികാരങ്ങളുടെ കുന്നുകള്‍കും താഴ്വരകള്‍ക്കും കാടുകള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളില്‍ നിസ്സംഗമായിരിക്കുന്ന ഒരാകാശം കവിതയില്‍ നിറയുന്നു.ഒപ്പം,'We are in the presence of a buzzword' എന്ന്   ആധുനിക്കാനന്തര നിരൂപകനായ Dick Hebdige പറയുന്ന അര്ഥത്തില്‍ വാക്കുകളുടെ വിദൂരമായ മൂളിച്ച കവിതയില്‍ കറങ്ങിത്തിരിയുന്നു.

സ്വകാര്യമായ ഏറ്റുപറച്ചിലും ചരിത്രത്തിന്റെ കറുപ്പിലെക്കുള്ള കടന്നു കയറ്റവും സൂക്ഷ്മപ്രകൃതി ബോധവും അയാളുടെ കവിതകളിലുണ്ട് .എന്നാല്‍ ഇവയൊക്കെ പരസ്പരം അതിവര്ത്തിക്കുകയാല്‍ കൃത്യമായ ഒരു വിശകലന പദ്ധതിയെ നിരാകരിച്ചുകൊണ്ട്‌ വിത്സന്റെ കവിതകള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

സച്ചിദാനന്ദന്റെ കവിത




കവിതഎന്ന സൂക്ഷ്മ വ്യവഹാരത്തെ ഇത്രയധികം ധൂര്‍ത്തടിക്കുന്ന ഒരു കവി സച്ചിദാനന്തനെ പോലെ മലയാളത്തില്‍ വേറെയുന്ടെന്നു തോന്നുന്നില്ല.അതിവാചാലതയും ദുര്‍ബലമായ പ്രഭാഷണപരതയും പഴകിക്കഴിഞ്ഞ പ്രസ്താവനാരൂപത്തിലുള്ള എഴുത്തുരീതികളും ചേര്‍ന്ന് എങ്ങനെ കവിതയെഴുതരുതെന്നതിന്റെ തെളിവായി സച്ചിദാനന്ദന്റെ കവിതകള്‍ പ്രത്യേകിച്ചും സമീപകാല കവിതകള്‍ മാറുന്നു.അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എ.അയ്യപ്പനെ കുറിചെഴുതിയ 'പര്യായങ്ങള്‍ 'സ്വയം അനുകരണത്തിന്റെ ദുര്‍മേദസ്സ് നിറഞ്ഞ ഈകവിത ഒരു കാവ്യാനുഭവവും പകര്‍ന്നു നല്‍കുന്നില്ല.

തീര്‍ച്ചയായും മലയാളകവിതയില്‍ സച്ചിദാനന്ദന്റെ കവിതകള്‍ക്കും അതിന്റേതായ ഇടമുണ്ട്. പുതിയ കാവ്യപരിസരങ്ങളോട് പ്രതികരിക്കാന്‍ സച്ചിദാനന്ദന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരുപാട് ശ്ളാഘിക്കപെടെണ്ടതാണ്,പ്രത്യേകിച്ചും മറ്റു മുതിര്‍ന്ന കവികളില്‍ പലരും വളരെ തന്ത്രപരമായ ,സയ്ഫായ മൌനം പാലിക്കുമ്പോള്‍.സച്ചിദാനന്തനെ ആദരിച്ചുകൊണ്ടാല്ലാതെ വിമര്‍ശിക്കാന്‍ കഴിയില്ല എന്ന യാഥാര്ത്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഒരുപാടെഴുതിക്കൂട്ടിയ ,എഴുതിക്കൂട്ടുന്ന സച്ചിദാനന്ദന്‍ എന്ന കവിയുടെ കവിതകള്‍ക്ക് ഒരു എഡിറ്റെരെ ആവശ്യമുണ്ട് എന്ന് പറയേണ്ടി വരുന്നടുത്തോളം വൃഥാസ്ഥൂലവും അസൂഷ്മവുമാണ് ആ കവിതകളില്‍ ഏറെയും .

ശിവകുമാര്‍. അമ്പലപ്പുഴ .പഴനീരാണ്ടി



'The historical sense which involves a perception not only of the pastness of past,but of presence ;the historical sense compels a man to write not merely with his own generation in his bones but a feeling that the whole of literature in his own country has simultaneous existence and composes a simultaneous order'
-Krishnan Lal Sharma

ശിവകുമാര്‍ അമ്പലപ്പുഴയുടെ 'പഴനീരാണ്ടി 'എന്ന കവിത സമാഹാരത്തില്‍ ശ്രെദ്ധേയമായി തോന്നിയത് ചില കവിതകളിലെ നാട്ടു ഭാഷയുടെ ചെത്തവും ചൂരും ചിനപ്പും മുനപ്പുമാണ്.
'കാലങ്കോഴിക്കരള് ചുട്ട
്നീലയമരിചാറ് കൊണ്ട്
കാലകാലകളം വരച്ച്
കാരകില്‍ കടഞ്ഞ കാട്ടുകുറ്റിയില്‍
'* * * * * * *
'കളം തൂര്‍ത്തു പതം വാങ്ങി
കടം തീര്‍ത്ത് കരുമാടിപ്പൂരം'
പ്രദേശ ഭാഷയുടെ വാര്ച്ചയും തോര്ച്ചയും ഈ വിധം കവിതയില്‍ കടന്നു വരുന്നു.പുതിയ കാലത്തെ എഴുതുമ്പോഴും ഇതേ ഭാഷയെ മറ്റൊരു രീതിയില്‍ എടുത്തു പെരുമാറുന്നുണ്ട് .
'കരിനിലം കട്ടക്കളം
റിസോര്‍ട്ടില്‍ വാല്‍ മാക്രി
ഹൌസ്‌ ബോട്ടില്‍ നതോന്നത
നെറികെട്ട മണ്ണിനും
പെണ്ണിനും പെയ്ത്ത്'
മറ്റു ദേശത്തെ സൂചിപ്പിചെഴുതുംപോഴും അതേ ഭാഷയുടെ മറുപിറവി.
'തൂവാരം കുറിചിയരിയും
തോവാളപ്പൂക്കൂടയും
ഒട്ടഞ്ചത്രം മലക്കറിയും
നാമക്കല്‍ കോഴിയും
പാണ്ടിനാട് പകരം തരും'
നാട്ടുഭാഷാവഴകങ്ങള്‍ മാത്രമല്ല ,നെടിയ നാട്ടുകാഴ്ച്ചകളും നാട്ടറിവുകളും കൂടിനിവര്‍ന്ന് കവിത ഒരു പ്രദേശത്തിന്റെ പ്രത്യക്ഷമോ പ്രതീകാത്മകമോ ആയ സാന്നിദ്ധ്യമായിത്തീരുന്നു.
'കട്ടുറുമ്പിന്റെ വട്ടിപ്പണം
വരമ്പത്ത്‌ വയല്‍ കണ്ണിപ്പൂ
വാച്ചാലില്‍ പരലിണ
പെരുക്കനീറ്റില്‍ കരിഞ്ചേര
'******************************
'കടുക്കും കഞ്ഞിരക്കാ
ചവര്‍ക്കും തേങ്കൊട്ട താന്നി
ചതിക്കും ചേര്ക്കാ കടുക്ക
ചുവയ്ക്കും ചെമ്പുന്ന
മലങ്കാര കുരുട്ടുനെല്ലി
കറ കശര്‍ക്കും മരോട്ടിക്ക
കനല കാരയനി ഞാറ '

തിണ സങ്കല്പ്പമനുസരിച്ചു പറഞ്ഞാല്‍ അമ്പലപ്പുഴദേശം മരുതത്തിനയുടെയും (നാട്ടുപ്രദേശം)നെയ്തല്‍ തിണയുടെയും(കടല്‍ തീരം ) ചേരുവയാണ്. ഈ രണ്ടു തിണകളുടെയും കാഴ്ചകള്‍ 'പഴനീരാണ്ടി'യിലുണ്ട് .
'ഈറന്‍ ചിറകിലെ മഴത്തുള്ളിയെ
ഒരു മരംകൊത്തിഇറുത്തെടുക്കുന്നത് '
************************
കടലിനും കായലിനുമിടയിലെ
കാക്കത്തുരുത്ത്
ഉള്ളു തുരന്ന കരിക്കില്‍
സ്മിര്‍നോഫ് നിറക്കുമ്പോള്‍
അവള്‍ ഉള്ളു തുറന്നു '

പ്രദേശ ഭാഷയെ കവിതകളില്‍ ഉപയോഗിച്ച് വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും നിര മലയാള കാവ്യചരിത്രത്തിലുണ്ട്.ശിവകുമാര്‍ കവിതകളുടെ ഒരു സവിശേഷത ഇത്തരമൊരു നാട്ടു ഭാഷയെ സംഗീതത്തിലെക്കോ പൊതു ചൊല്ലല്‍ വഴിയിലേക്കോ കൊണ്ടുപോകാതെ അതിന്റെ പശിമയും ചവര്‍പ്പും കശര്‍പ്പും നിലനിര്‍ത്തിക്കൊണ്ടുള്ള എഴുത്ത് രീതി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതാണ് .പഴനീരാണ്ടിയിലെ കവിതകളില്‍ ചെറു സാധ്യതകളായി നില്‍ക്കുന്ന ഈ സവിശേഷതയെ കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ ,കൂടുതല്‍ നവീനമായി ഉപയോഗിക്കാന്‍ ശിവകുമാര്‍ ശ്രമിക്കുമെന്നും ശ്രമിക്കണമെന്നും ഒരു വായനക്കാരനെന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നു .

റാബിഅ ബസ്രിയുടെ കവിതകള്‍



Rabia Basri is one of the rarest woman in the whole human history.there are only a few names that can be compared to Rabia but still she remains rare,even among these few names-Meera,Theresa,Laila.These are few names.But rabia still remains rare.She is a Kohinoor,the most precious women ever born -OSHO

നിശബ്ദതയുടെ മഹാപ്രപഞ്ചത്തെ പ്രണയത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു റാബിഅബസ്രി.'ലോകവും പ്രണയവും ഒരിക്കലും ഒരുമിചിരിക്കില്ല' എന്ന് സൂഫിയായ ഹക്കിം സിനായി പറഞ്ഞു.ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന കവിതകളാണ് റാബിഅ എഴുതിയത്.

ആലാപനം നിര്‍ത്താനാവാത്ത പക്ഷിയെപ്പോലെ അതീതങ്ങളിലേക്ക് അവര്‍ പറന്നുചെല്ലുകയും പ്രകാശമുള്ള വാക്കുകള്‍ കൊത്തിക്കൊണ്ടുവന്ന് കവിതയുടെ ഏകാന്തമായ കൂടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ ,അപാരതയോടുള്ള അച്ചുംബിതമായ അനുരാഗത്തെ കവിതയുടെ ചെറുതുള്ളികളായി അവര്‍ പകര്‍ന്നു വെക്കുകയായിരുന്നു.

കഠിന പരീക്ഷണങ്ങളുടെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ റാബിഅ കവിതയെ ആ പരീക്ഷനങ്ങളുടെ ബലിമൃഗമാക്കിയില്ല എന്നത് ശ്രദ്ധേയമാണ്.പകരം സൌമ്യോദാരമായ ഒരനുഭവലോകത്ത്തിന്റെ  ആഴങ്ങളിലേക്കാണ്‍ കവിതയെ അവര്‍ കൂട്ടികൊണ്ട് പോയത്.

കവിതയില്‍ കവി ഇല്ലാതാവുമ്പോള്‍ കവിത അതിരുകളില്ലാത്ത ഒന്നായിത്തീരുമെന്ന് റാബിഅബസ്രിയുടെ കവിതകള്‍ കാട്ടിത്തരുന്നു .

പി.എ .അനിഷിന്റെ കവിത




അനിഷ്‌ വെറുതെ എഴുതിപ്പോകുകയാണെന്നു തോന്നാം.വെറുതെ എഴുതുമ്പോള്‍ പെട്ടെന്ന് കവിതയാകുന്ന ഒരെഴുത്തുരീതി അയാളുടെ കവിതകളിലുണ്ട്.സ്വാഭാവികത അതിന്റെ ശില്‍പ്പം.ആരവമില്ലായ്മ അതിന്റെ നടത്ത്തയില്‍.രക്തസാക്ഷിയെന്ന ബോധമില്ലായ്മ അതിന്റെ ബോധം.അടുത്ത്തരിയാവുന്നതിനെ അടുക്കിവെച്ച് അയാള്‍ വരികള്‍ നിര്‍മ്മിക്കുന്നു.
'പിളര്ക്കപ്പെട്ട
മണ്്ച്ചട്ടിയില്‍ നിന്ന്
ആകാശമായി അത് തഴയ്ക്കും വരെ' നിര്‍മാണം തുടരുക തന്നെ വേണമെന്ന് ഏതു കവിയേയും പോലെ അനിഷ്‌ കരുതുന്നു.
'ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും
മണ്ണില്‍ കിടന്നു.
അവയാണടുത്ത മഴയില്‍
മുളച്ചു പൊന്തുക
അവയിലാകും വിലക്കപ്പെട്ട
കവിത രുചിക്കുക 'എന്ന തിരിച്ചറിവും ഈ കവിക്കുണ്ട്.ഏറ്റവും സുതാര്യവും ഏറ്റവും നിഷ്കളങ്ങവും എന്ന പുറം കാഴ്ച്ചകള്‍ക്കകത്ത് പൊടുന്നനെ പ്രകമ്പനങ്ങള്‍ കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് (Transparency in poetry sometimes become opaque,which will hide a complexity in its depth - L.Macneice)
'അരികിലിട്ട സിമെന്റു ബഞ്ചില്‍്‍
ആരും കാണാതെ നമ്മള്‍
നാക്കു നീട്ടി
രക്തക്കറ കാണിക്കുന്നു.'

പുതിയ കവിതയില്‍ നിന്നു കൊണ്ടു തന്നെ പുതിയ കവിതയെ തന്റേതായ രീതിയില്‍ പുതുക്കിയെടുക്കാനുള്ള പരീക്ഷണങ്ങളിലേക്ക് പോകുന്നില്ല എന്നതാണ് അനിഷിന്റെ കവിതകളുടെ പ്രധാന പരിമിതിയെന്നു തോന്നുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങളിലേക്കുള്ള ചില സൂചനകള്‍ കവിതയില്‍ അവശേഷിപ്പിക്കുന്നു എന്നതാണ് ഈ കവിയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നത്.സമകാലികതയില്‍ നിന്നു മാറിയ മറ്റൊരു സമകാലികതയെ, ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്നു മാറിയ മറ്റൊരു പ്രകൃതിയെ രൂപപ്പെടുത്താനാണ് കവിതകളിലൂടെ അനിഷ്‌ ലക്‌ഷ്യം വെക്കുന്നത്.ഈ ലക്‌ഷ്യം പലപ്പോഴും വിജയിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു.പരാജയപ്പെട്ടും വിജയിച്ചും ഭാവിയിലേക്കു മുന്നേറുക എന്ന ശ്രമകരമായ കാവ്യദൌത്യം അനിഷ്‌ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളാണ് അയാളുടെ കവിതകള്‍.ചെറിയകാര്യങ്ങളെക്കുറിചെഴുതികൊണ്ട് വലിയ കാര്യങ്ങളുടെ വ്യാജ ലോകത്തോട്‌ ഏറ്റുമുട്ടാന്‍ ഇറങ്ങിത്തിരിക്കുന്ന സൌമ്യനായ പോരാളിയുടെ മനോഭാവം കവിതകളുടെ അടിത്തട്ടിലുണ്ട്.

പൊതു ഇടങ്ങളില്‍ നിന്ന്,പാഠപുസ്തകങ്ങളില്‍ നിന്ന് ,വിപണിയുടെ മാരകമായ വെളിച്ചങ്ങളില്‍ നിന്ന് ,മാദ്ധ്യമമല്പ്പിടുതങ്ങളില്‍ നിന്ന് ,മാഫിയാവല്‍ക്കരണങ്ങളുടെ പെരുക്കങ്ങളില്‍ നിന്ന് കവിതയും ഭാഷയും വെട്ടിമാറ്റപ്പെടുന്ന കാലത്ത് കവിതയെഴുതുക എന്ന നിശബ്ദസാംസ്കാരികവിപ്ളവം ഏറ്റെടുത്തിരിക്കുന്ന എണ്ണമറ്റ പുതുനിരക്കവികളില്‍ അനിഷിനേയും ഞാന്‍ കാണുന്നു. അറിവുകളേതുമില്ലത്ത്ത ഒരു സാധാരണ കവിതാവായനക്കാരനും നിരക്ഷരനുമായ ഞാന്‍ ആകാഴ്ചയില്‍ ആഹ്ലാദിക്കുന്നു.'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും 'എന്ന സമാഹാരം സദയം അയച്ചു തന്ന കവിക്ക്‌ നന്ദി.

എ .സി. ശ്രീഹരിയുടെ 'ഇടച്ചേരി'



എ. സി .ശ്രീഹരിയുടെ 'ഇടച്ചേരി 'എന്ന നീണ്ട കവിത ഒരുപാടുപൊട്ടലുകള്‍ വീണ കണ്ണാടിയെ ഓര്‍മ്മിപ്പിക്കുന്നു. അതില്‍ സമകാലികത മുഖം നോക്കുന്നു.സമകാലികതയുടെ സ്ഥലജലമുഖം അതില്‍ പലതായി അപനിര്‍മ്മിക്കപ്പെടുന്നു.പണിതീരാത്ത വീടിന്റെ ഘടനയാണ് കവിതയ്ക്ക് .അങ്ങനെ അത് ഒരു ഘടനയുമില്ലാത്ത ഘടനയെ സ്വീകരിക്കുന്നു.എല്ലാം കുത്തി നിറയ്ക്കാവുന്ന ചാക്കല്ല കവിതയെന്ന പഴയ സങ്കല്‍പ്പത്തെ തകിടം മാറിച്ചുകൊണ്ട് എല്ലാം കുത്തി നിറച്ച് ചാക്കിനെ രൂപപ്പെടുത്തുമ്പോള്‍ അത് കവിതയേയും വ്യക്തിയേയും സമൂഹത്തേയും വ്യാഖ്യാനിക്കുന്ന ബിംബവും എണ്ണമറ്റ കൈകാലുകളും ശിരസ്സുമുള്ള വര്‍ത്തമാനകാല യാഥാര്‍ത്യത്തെ പ്രകാശിപ്പികാനുള്ള ഉപകരണവുമായിത്തീരുമെന്നു കവിതയില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിരവധി കാലങ്ങള്‍ കൂട്ടിക്കുഴച്ചു നിര്‍മ്മിച്ച അപരകാലം കൊണ്ടാണ് കവിത കെട്ടിപ്പൊക്കിയിരിക്കുന്നത് .

കാലങ്ങള്‍ പിഴിഞ്ഞെടുക്കുംപോള്‍ ഹാസ്യരസം ഉണ്ടായിത്തീരുകയും ആ ഹാസ്യരസം ,ഉടനീളം ശിഥിലമെന്നു പുറമേ തോന്നാവുന്ന കവിതയില്‍ രസകരമായ നൈരന്തര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. കവിതയെഴുതുകയല്ല ,ഒരു കവിതയുടെ സംവിധാനം നിര്‍വഹിക്കുകയാണ്‌ കവി .നിരവധി രീതിയിലുള്ള ക്ളിപ്പിങ്ങുകള്‍ കവിതക്കുള്ളില്‍ ടെലിവിഷന്‍ ടോക് ഷോയിലെന്നവണ്ണം സന്നിവേശിപ്പിച്ചുകൊണ്ട്‌ കവിത കവിതയെ തന്നെ നേരിടുകയും കളിയാക്കുകയും പൊളിക്കുകയും ചെയ്യുന്നു. വായനക്കാരനെ കൊണ്ട് 'കവിത' യല്ലെന്നു പറയിപ്പിക്കും വരെ ഈ കളി തുടരുന്നു.The only way to interpret contemporaneity is to view it as a meta game of burlesque എന്ന Rob Lopresti ന്റെ വാക്കുകള്‍ 'ഇടച്ചേരി'യിലും
പ്രതിധ്വനിക്കുന്നു .നമ്പ്യാരും തോലനും ഡ്രൈഡനും(മക്ഫ്ളെക്നോ,ആബ്സലോം ആന്‍റ് ആഖിടോഫല്‍ )ടോം ആന്‍റ് ജെറിയും അയ്യപ്പപണിക്കരും സഞ്ജയനും വി. കെ. എന്നും ഗള്ളിവരും സെര്വാന്ടീസും വീഡിയോ കൊജീമയും മെല്‍ ബ്രൂക്സും ഒക്കെ ചേര്‍ന്ന ഒരു പാരമ്പര്യം ഈ കവിതയുടെ കണ്ണെത്താ ദൂരത്ത്‌ മുഴങ്ങുന്നുണ്ട് .എന്നാല്‍ കവിതയുടെ സന്ചാരപ്പടര്‍പ്പുകളില്‍ അത് കേള്‍ക്കാതിരിക്കാന്‍ ചില സൂത്രപ്പണികള്‍ അഥവാ കുറുക്കന്‍ പണികള്‍ കവി കവിതയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.

സൂത്രപ്പണികള്‍ കൊണ്ട് കവിതയില്‍ പുതുമ സൃഷ്ടിക്കാമെന്നും അതിനു പെരുംതച്ചന്മാര്‍ വേണമെന്നില്ലെന്നും കുന്നംകുളത്ത്തുകാര്‍ക്കും കവിതയുണ്്ടെന്നും ഏതു കാലവും വര്‍ത്തമാനകാലമാകുമെന്നും ചിലപ്പോള്‍ 'ഒറിജിനല്‍'എന്നതിന്റെ പര്യായം 'എകാധിപത്യമെന്നും 'ഡ്യുപ്ലികേറ്റ്' എന്നതിന്റെ പര്യായം ജനാധിപത്യമെന്നുമായിത്തീരാമെന്നും 'ഇടച്ചേരി'യില്‍ നിന്നുള്ള വാര്‍ത്തകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.

ഒരു മേതില്‍ കവിതയില്‍




മേതില്‍ രാധാകൃഷ്ണന്‍ കവിതയെഴുതുമ്പോള്‍ ആഴമുള്ള കടല്‍ .ആകാശവിസ്തൃതി.പുല്ലിലേക്കും പുഴുവിലേക്കുമുള്ള സൂക്ഷ്മസന്നിവേശങ്ങള്‍ .പുതുകാലനിവരല്‍ .ചിരപരിചിതമായ ഭാഷയുടെ വീടുകളില്‍ നിന്നും പുറപ്പെട്ടു പോകുന്ന അയാള്‍ അപരിചിതവും അദൃശ്യവുമായ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് കവിത നിര്‍മ്മിക്കുന്നത്.അങ്ങനെ ഭൂമിയിലില്ലാത്ത നിറങ്ങള്‍ പടര്‍ന്നു കിടക്കുന്ന വീടായി കവിത മാറുന്നു.

'അപ്പവും വീഞ്ഞും'എന്ന കവിത ഇതിന്റെ പ്രത്യക്ഷതയാണ് .ഇതൊരു പ്രണയ കവിതയാണെന്ന് സാമാന്യമായി പറയാം.എന്നാല്‍ നമ്മുടെ ഭാഷയില്‍ മിക്കവാറും എഴുതപ്പെടുന്ന പ്രണയ കവിതകളില്‍ 'പ്രണയം' ഒരു പരിമിതിയും പരാധീനതയുമാണ് .അവ ഇടപെടുന്നത് സ്ഥിരം സ്ഥലകാലങ്ങളോട് .അവ താങ്ങി നിര്‍ത്തുന്നത് പൊളിഞ്ഞു വീഴുന്ന സ്വര്ഗങ്ങളെ .അവ സംസാരിക്കുന്നത് തടവില്‍ കിടന്ന്.ഇത്തരം പ്രണയ കവിതകളോട് സലാം പറഞ്ഞ് 'അപ്പവും വീഞ്ഞും'സാഹസികതയിലേക്ക് പോകുന്നു.അവിടെനിന്ന് ഭാവത്തിന്റെ പരകോടിയിലേക്ക് .ഒടുവില്‍ അഭാവത്ത്തിലേക്ക് .'അപ്പവും വീഞ്ഞും 'അഭാവത്തിന്റെ ഭാഷാ നിര്‍മ്മിതിയാണ്‌ .
'നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്ക് പുറത്താണ് .
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴക്കുന്നത് ഞാന്‍ കണ്ടു .'
The language of absence makes lot ofaccess എന്നPeter Rubasന്റെ വാക്കുകള്‍‍ ഇവിടെ കൃത്യമായിരിക്കുന്നു.അഭാവത്തിന്റെ കാഴ്ചയും സ്ഥലകാലങ്ങളും കവിതയില്‍ കീഴ്മേല്‍ മറിയുകയും പ്രണയം പ്രണയത്തെ അതിവര്ത്തിക്കുകയും പ്രണയത്തെ അതിദൂരം വലിച്ചുകൊണ്ട് പോകുന്ന നിശബ്ദമായ പാളങ്ങളിലൂടെയും ബോഗികളിലൂടെയും കവിത സഞ്ചരിക്കുകയും ചെയ്യുന്നു.
'നിന്റെ നോട്ടം വായുവില്‍ തങ്ങി നില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെ തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെ ചെന്ന് നില്‍ക്കാം
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച ഞാനാവും
തെരുവ് ഒരില പോലെ പച്ച്ചയാകും .'

'അപ്പവും വീഞ്ഞും 'മുഴങ്ങുന്നത് കവിതയിലേക്കല്ല.ആന്‍ഡി ഗിബ്ബിന്റെയും പീറ്റര്‍ ടോഷിന്റെയും സ്മോക്കി റോബിന്സന്റെയും കെനി റോജസിന്റെയും സ്ടീവി വന്ടരിന്റെയും പാട്ടുകളിലേക്കാണ്.ഏതൊക്കെയോ ഗൃഹാതുരതകളില്‍ പിടഞ്ഞു വീണു മരിക്കുന്ന മലയാളത്തിന്റെ പ്രണയമല്ല ,മറിച്ച് മേല്‍ സൂചിപ്പിച്ച പാട്ടുകളില്‍ നിവരുന്ന പ്രണയത്തിന്റെ ആഗോള ക്കാഴ്ചയാണ് 'അപ്പവും വീഞ്ഞിലും ' ചലച്ചിത്ര ഭാഷയില്‍ സന്നിഹിതമാകുന്നത് .ചരി്ത്രപരമായി പറഞ്ഞാല്‍ ചങ്ങന്പുഴ്യില്‍ ആണെഴുത്തിന്റെ സമൃദ്ധി നാം കണ്ടു.മേതില്‍ കവിതയില്‍ ആണെഴുത്തിന്റെ അസാധാരണത്വം നാം തിരിച്ചറിയുന്നു.ആ കവിതയുടെ ശരീര ഭാഷയില്‍ ആണും പെണ്ണും പങ്കുവെക്കുന്ന അതീത പ്രകൃതിയുടെ രഹസ്യങ്ങള്‍ തെഴുത്ത് തിടം വെക്കുന്നു.
'നാമങ്ങനെ നമ്മെ
ചെത്ത്തികൊണ്‍ടേയിരിക്കുന്നു.
നഗ്നത ഇനിയത്തെ അടരിലാണ്
അല്ല ,അടുത്ത അടരിലാണ്
അല്ല,അതിനും താഴെയാണ് .'

ആര്‍.രാമചന്ദ്രന്‍ കവിതയിലെ പരിസ്ഥിതിഭാഷാവിതാനങ്ങള്‍




ഭാഷാശാസ്ത്രജ്ഞരും സൈദ്ധാന്തികരും ഭാഷാപഠനത്തെ ശാസ്ത്രത്തിന്റെയും ശാസ്ത്രീയതയുടെയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാണ് പൊതുവേ ശ്രമിച്ചിട്ടുള്ളത് എന്ന് കാണാം. അതുകൊണ്ടു തന്നെ ഭാഷയുടെ സചേതനമായ ആവാസവ്യവസ്ഥ പലപ്പോഴും അവരുടെ അന്വേഷണങ്ങള്‍ക്ക് വെളിയിലായി .നോം ചോംസ്കിയുടെ പഠനങ്ങള്‍ ഉള്‍പെടെയുള്ളവ ഭാഷാവിനിമയത്തിന്റെ പരിസ്ഥിതിയെ ജീവനറ്റ പരിസരമായി ചുരുക്കിക്കളയുകയാനുണ്ടായത്.ഭാഷയുടെ വസ്തുനിഷ്ഠ യാഥാര്‍ത്യത്തെ വെളിപ്പെടുത്താനുള്ള തിടുക്കങ്ങളില്‍ ഭാഷാപരിസരം അവഗണിക്കപ്പെട്ടു പോയതിനെക്കുറിച്ച് 1980 കളില്‍ തന്നെ ഇനാസ് ഹോഗനെ (Einaz Haugen) പ്പോലുള്ള ഭാഷാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിരുന്നു.മൈകേല്‍ ഹാലിേഡ(Michel Halliday)ഫെര്നാണ്ടേ ക്രയര്‍ (Fernande Krier)ആല്‍വിന്‍ ഫില്ല്‍(Alwin Fill) ആഡം മക്കായ് (Adam Makkai) തുടങ്ങിയവരുടെ പഠനങ്ങള്‍ പരിസ്ഥിതിഭാഷാപഠനത്തിന്റെ സവിശേഷ പ്രാധാന്യം ഊന്നിപ്പറഞ്ഞു .സത്യത്തില്‍ ജൈവിക പരിസ്ഥിതിയില്‍ നിന്ന് ഭാഷയെ ഒഴിവാക്കാനാവില്ല.പരിസ്ഥിതി ഭാഷാശാസ്ത്രം (Ecological Linguistics) രൂപപ്പെട്ടത്തിന്റെ പശ്ചാത്തലം ഇതാണ്.ഘടനാപരമായ പഠനങ്ങള്‍ക്കപ്പുറം പരിസ്ഥിതിയുടെ പരിണതികളില്‍ ഭാഷയ്ക്ക്‌ കൃത്യമായ പങ്കുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ,ഭാഷയെന്നത് ജീവന്റെ തുടര്‍കണികകളാണന്നുള്ള ആശയത്തിന് അതിരുകളില്ലാത്ത അര്‍ഥം ലഭിക്കുന്നു.ആ അര്‍ത്ഥത്തിന്റെ സഞ്ചാരം ഭാഷാവ്യവസ്ഥയില്‍(Language System) നിന്ന് ഭാഷാലോകവ്യവസ്ഥ (Language World System)യിലെക്കാണന്നു ഒരു രീതിയില്‍ പറയാം.

ഇത്തരമൊരു സഞ്ചാരത്തില്‍ നിന്നുണ്ടാകുന്ന പരിസ്ഥിതിഭാഷാവിതാനങ്ങള്‍ ആര്‍.രാമചന്ദ്രന്‍ കവിതയുടെ സൂക്ഷ്മാന്തരീക്ഷത്തിലുണ്ട് .മലയാളത്തില്‍ നിരന്തരം പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിക്കവിതകള്‍ എഴുതിയ കവികളില്‍ നിന്നും ഏറെ ദൂരത്താണ് ആര്‍.രാമചന്ദ്രന്‍ നിലക്കൊള്ളുന്നത്‌ .അയ്യപ്പ പണിക്കരുടെ 'കാടെവിടെ മക്കളെ' ഓ.ന്‍.വിയുടെ 'ഭൂമിക്കൊരു ചരമഗീതം 'കടമ്മനിട്ടയുടെ 'കുഞ്ഞേ ,മുലപ്പാല്‍ കുടിക്കരുത് ' സുഗതകുമാരിയുടെയും വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെയും ചിലകവിതകള്‍ എന്നിങ്ങനെ വാചാടോപം നിറഞ്ഞ (കവിയരങ്ങുകള്‍ക്കും കൈരളി ചാനലിലെ 'മാമ്പഴ ക്കാലതിനും ' പറ്റിയ കോപ്പുകള്‍ ) കവിതകളില്‍ പരിസ്ഥിതി വിഷയം പൊള്ള ശബ്ദത്തോടെ പതഞ്ഞു പൊങ്ങുന്നു.ഏതു പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി രാഷ്ട്രീയക്കാരനും അവതരിപ്പിക്കാനിടയുള്ള വിഷയങ്ങളുടെയും പ്രശ്നങ്ങളുടെയും 'കവിതാപതിപ്പുകള്‍ ' മാത്രമായി അവ പരിമിതപ്പെടുന്നു. അടിയന്തിര സന്ദര്‍ഭത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ എഴുതപ്പെട്ട കവിതകള്‍ എന്ന നിലയില്‍ ഒട്ടേറെ ആരാധകരെ നേടിയെടുക്കാന്‍ ഈവിധമുള്ള കവിതകള്‍ക്ക് സാധ്യമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.അതോടൊപ്പം പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വിപണിയിലും പരിസ്ഥിതിസംബന്ധിയായ പരസ്യലോകങ്ങളിലും 'ഹരിത വിദ്യാലയ -കലാലയ 'വേദികളിലും നല്ല മാര്‍ക്കറ്റ് നേടിയെടുക്കാന്‍ ഈ കവിതകള്‍ക്കൊക്കെ കഴിഞ്ഞിട്ടുണ്ട് എന്നതും ഒരു തുറന്ന വസ്തുതയാണ്.

എന്നാല്‍ സര്‍വസാധാരണമായ അര്‍ത്ഥത്തില്‍ ആര്‍. രാമചന്ദ്രന്റെ കവിത പരിസ്ഥിതിപ്രശ്നങ്ങളെയോ പരിസ്ഥിതിരാഷ്ട്രീയത്തെയോ ഏറ്റെടുക്കുന്നതേയില്ല.മറിച്ച്,സഹജഭാഷാനിര്മിതിയായും സഹജസചിത്രഭാഷാരൂപകമായും ആ കവിതയിലേക്ക് പരിസ്ഥിതിഭാഷാവിതാനങ്ങള്‍ പകര്‍ന്നാട്ടം നടത്തുന്നു. പരിസ്ഥിതി ഭാഷയെന്നത് ജന്മവാസനയും കാവ്യമനോഭാവവുമായി കവിതയുടെ അന്തരീക്ഷത്തില്‍ പടര്‍ന്നിറങ്ങുന്നു.

'ഒരു ഗാനമായുനരും
കുളിര്‍ നീര്ചോല

ഇളംവരകള്‍ തെളിയും
പുലരോളിത -
ന്നാര്ദ്ര പാദങ്ങള്‍

ഒരു കിളിച്ചുണ്ടില്‍ നി-
ന്നുതിര്‍ന്നു വീഴും ഹര്‍ഷം

ആയിരം തൊഴു കൈകളായുയരും
മന്നിന്‍ ഹരിതാഭമാം മനം.'
 ......................................
'പിന്നെ ?
പറക്കാന്‍ കൊതിയാര്‍ന്നെ
വാടി വീണിടും മലര്‍
പിന്നെ ?
മലരിന്‍ മുമ്പില്‍
കണ്കള്‍ നിറഞ്ഞേ നില്‍ക്കും പാന്ഥന്‍ '

ഒരു മഹാ ഗായകന്‍ സ്വരസ്ഥാനങ്ങളില്‍ മൌലികമായി ചെന്ന് തോടും പോലെ പരിസ്ഥിതിഭാഷയുടെ സദ്ഭാവസസൂക്ഷ്മതകളില്‍ തൊട്ടു കൊണ്ട് ആര്‍.രാമചന്ദ്രന്റെ സാന്ദ്രകാവ്യഗതി അപരലോകങ്ങളിലേക്ക് പോകുന്നു.

'വാനിനുമാപ്പുറം പൂത്ത ലയരമ്യ
കാനനവീഥികള്‍ കണ്ട പറവകള്‍ '
പരിസ്ഥിതിയെക്കുറിച്ച് വിലപിക്കുന്നവര്‍ക്കിടയില്‍ ,പരിസ്ഥിതി രാഷ്ട്രീയകാര്‍ക്കിടയില്‍ ,പരിസ്ഥിതിയെ ആദര്‍ശവല്‍ക്കരിക്ക്ന്നവര്‍ക്കിടയില്‍ ,എണ്ണമറ്റ പരിസ്ഥിതിക്കവികള്‍ക്കിടയില്‍ ........ആരോടും പരിഭവമില്ലാതെ ,അവകാശവാദങ്ങളില്ലാതെ, ഏകാകിയായി ,പ്രശസ്തിവിമുഖനായി ആ.രാമചന്ദ്രന്‍ നടന്നു പോയി.ദൈവം കൊത്തിയ മഹാശില്‍പങ്ങള്‍ പോലെ ചില കവിതകള്‍ അവശേഷിപ്പിച്ചു കൊണ്ട് .

'കരളില്‍
പദങ്ങള്‍ തന്‍ ശിശിരം
ശ്യാമ മൌനങ്ങള്‍
ദൂനവാനങ്ങള്‍
ശോണനാദങ്ങള്‍
ഇലകള്‍ കൊഴിയുന്നു.'

പരിസ്ഥിതി,ഭാഷയാണെന്നും ഭാഷ ,പരിസ്ഥിതിയാണന്നും ആത്യെന്തികമായി ഭാഷയുടെ കാല്‍പ്പാടുകളാണ് കവിതകളെന്നും ആര്‍.രാമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.

എം.എസ്.ബനേഷിന്റെ കവിത




'THIS GIANT WILL NEVER LET US OUT UNLESS WE BLIND HIM'
-John Ashbery
എന്തുമെഴുതാം.എങ്ങനെയുമെഴുതാം.എല്ലാമെഴുതാം.അങ്ങനെ എഴുതിയെഴുതി കവിതയിലേക്കും എത്തിച്ചേരാം എന്നസാദ്ധ്യതയാണ് എം.എസ്.ബനേഷിന്റെ കവിതകള്‍ മുന്നോട്ടു വെക്കുന്നത്.'കൌണ്ട് ഡൌണ് ' അതിന്റെ പ്രത്യക്ഷതയാണ്.ഇത് എഴുതിയ കവിതയല്ല.ഒട്ടിചെടുത്ത്ത കവിതയാണ് .ചരിത്രത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും കീറിയെടുത്തവ ഒട്ടിചെടുക്കുംപോള്‍ രൂപപ്പെടുന്ന കവിത കാലത്തെ വ്യാഖ്യാനിക്കുകയും വ്യാഖ്യാനത്തെ തന്നെ പ്രഹസനമാക്കുകയും ചെയ്യുന്നു.Interpretation is a reciprocal act;the free play of its elements (Hillis MIller)  പരമ്പരാഗത കാവ്യസങ്കല്പം കവിതയില്‍ നിന്നും എന്തൊക്കെ ഉപേക്ഷിച്ചുവോ അത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടത്തെല്ലാം ഈ കവിതയുടെ നിര്‍മാണത്തിന് ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
ദാര്‍ശനിക നാട്യങ്ങളിലേക്കോ തത്ത്വ ചിന്താ വിചാരങ്ങളിലേക്കോ ഗൌരവപ്പെട്ടു പോകാനിടയുള്ള വിഷയത്തെ അഥവാ സന്ദര്‍ഭത്തെ തട്ടികളിക്കുകയും തട്ടിയുടക്കുകയും ചെയ്യുന്ന പ്രക്രിയ ആദ്യാവസാനം കവിതയില്‍ തുടരുന്നു.ഒരു ഫുട്ബോളര്‍ പന്ത് വെട്ടിച്ചു കടത്തും പോലെ കവിതയില്‍ വിഷയം വെട്ടിച്ചു കൊണ്ട് പോകുന്നത് കാണാം.ഈ വെട്ടിക്കലിനിടയില്‍ വിഷയഭാരങ്ങള്‍ കവിതയില്‍ നിന്ന് അഴിഞ്ഞു പോകുന്നു.കവിത തലകുത്തി മറിയുന്നു.പൊടിയില്‍ കിടനനുരുളുന്നു.കുതികാലില്‍ കറങ്ങുന്നു.മറ്റൊരാര്‍ത്ഥത്തില്‍ സമകാലികതയെ കളിമട്ടില്‍ കവിതയിലേക്കെറിയുംപോള്‍ സംഭവിക്കുന്ന പൊട്ടിചിതറല്‍ സൃഷ്ടിക്കുന്ന പ്രകംബനങ്ങലാണ് കവിതയില്‍ നിറഞ്ഞു പടരുന്നത്‌.

ഫലിതമാണെന്നു തോന്നിപ്പിക്കും.എന്നാല്‍ ഫലിതമല്ല.ദുരന്തമാണെന്ന് തോന്നിപ്പിക്കും.എന്നാല്‍ ദുരന്തമല്ല.ഫലിതത്തിന്റെയും ദുരന്തത്തിന്റെയും മറുപുറത്ത് കവിത മറ്റൊരു ക്രമത്തിലേക്ക് ഇടിഞ്ഞും തിരിഞ്ഞും പിണഞ്ഞും കിടക്കുന്നു.

Some times poetry is a miscreation which occur between the world and the antiworld within the multiple reality of writing it (Harold Bloom ) .ബ്ളൂമിനെ പൂരിപ്പിച്ചു കൊണ്ട് വേറൊരു രീതിയില്‍ പറഞ്ഞാല്‍ കുരങ്ങന്റെ കൈയിലെ പൂമാലക്ക് കുരങ്ങന്‍ കല്‍പ്പിക്കുന്ന തെറ്റായ അര്‍ഥം ചിലപ്പോള്‍ കവിതയായിതീരാമെന്നും കവിതയെഴുത്തിന്റെ തന്നെ അര്‍ത്ഥമായിമാരാമെന്നും ഈ കവിത സൂചിപ്പിക്കുന്നു.അസ്ഥാനത്താണ് കവിതയുടെ സ്ഥാനമെന്നും അവിവേകമാണ് കവിതയുടെ വിവേകമെന്നും ബലം പിടികാതിരിക്കുന്നിടതാണ് കവിതയുടെ ബലമെന്നും ' കൌണ്ട് ഡൌന്‍' തിരിച്ചു വായിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.

രാമായണം




പറുദീസാ നഷ്ട്ടങ്ങളുടെ കഥയാണ് രാമായണം.ഓരോ കഥാപാത്രങ്ങളെയും ഓരോ മനുഷ്യരായി  ശ്രദ്ധിക്കുമ്പോള്‍ ഒന്നു മനസ്സിലാകും . എത്ര ശ്രമിച്ചിട്ടും അവരുടെ കൈകളിലൂടെ പറുദീസകള്‍ വഴുതിപ്പോകുന്നു.എങ്ങനെയും അവര്‍  തുന്നിക്കെട്ടാന്‍ മെനകെട്ടിട്ടും പറുദീസകള്‍ പിഞ്ഞിപ്പൊട്ടി പോകുന്നു.ഓരോ പ്രശ്നക്കുരുക്കും  അഴിചെടുത്തുകൊണ്ട് ഓരോരുത്തരും നടന്നടുക്കുന്തോറും അവരെ  നിസ്സഹായരാക്കിക്കൊണ്ട് പറുദീസകള്‍ അകന്നു മറയുന്നു .ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്റെ പറുദീസാ നഷ്ട്ടമാകുന്നു. സീത രാമന്റെ .ശൂര്‍പ്പണക രാവണന്റെ .രാവണന്‍ മണ്ടോടരിയുടെ .ഉര്മിള ലക്ഷ്മണന്റെ .....അങ്ങനെ നിരവധി പറുദീസാ നഷ്ടങ്ങള്‍ .'ലക്ഷ്മാണോപദേശ'ത്ത്തില്‍ ഉപനിഷദ് വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് എഴുത്തച്ചന്‍ അഗാധമായ മനുഷ്യജീവിത ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നു എന്ന കാര്യത്തില്‍ ആത്മീയ കാഴ്ചപ്പാടില്‍ രാമായണത്തെ വ്യാക്യാനിച്ചവര്‍ ഏറെക്കുറെ ഒരേ അഭിപ്രായം പങ്കു വെക്കുന്നത് കാണാം.മറ്റൊരു രീതിയില്‍ പിന്നീട് രാമായണകഥാഗതിയില്‍ സംഭവിക്കുന്ന പറുദീസാ നഷ്ടങ്ങളെക്കുറിചുള്ള മുന്നറിയിപ്പുകളായും ലക്ഷ്മണോപദേശത്തിലെ വരികളെ വായിച്ചെടുക്കാന്‍ കഴിഞ്ഞേക്കും.
'പുത്രമിത്രാര്‍ത്ഥ കളത്രാതിസംഗമ
മെത്രയു ല്പകാലസ്ഥിതമോര്‍ക്ക നീ.'
............................................................
'ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു
നിക്കുമോ യൌവനവും പുനരധ്രുവം ?
സ്വപ്നസമാനം കളത്രസുഖം നൃണാ-
 മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ '
മൂന്നു വലിയ കൂട്ടുകുടുംബങ്ങള്‍ അയോധ്യയിലും കിഷ്കിണ്ടയിലും ലങ്കയിലും പല കാരണങ്ങള്‍ കൊണ്ട് ചിന്നഭിന്നമായി ചിതറുന്ന കാഴ്ച മറ്റൊരു പറുദീസാ നഷ്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.മേല്‍ സൂചിപ്പിച്ച വരികളുടെ വിദൂരതയില്‍ ധ്വനിക്കുന്ന പുത്രനഷ്ടം ,യൌവനനഷ്ടം ,സമ്പന്നലോകനഷ്ടം ,ഭാര്യാനഷ്ടം ,മിത്രനഷ്ടം,സഹോദരനഷ്ടം  ...ഇങ്ങനെ ഒരുപാട് പറുദീസാ നഷ്ടങ്ങളുടെ തുടര്‍ച്ചകളാണ് രാമായണമെന്ന മനുഷ്യകഥയെ പലപ്പോഴും അര്‍ത്ഥരഹിതമെന്നു തോന്നാവുന്ന ജീവിതത്തിന്റെ മഹാഖ്യാനമായി മാറ്റിത്തീര്‍ക്കുന്നത് . എഴുത്തച്ചന്‍ ലക്ഷ്മണോപദേശത്തില്‍ പറഞ്ഞുവെക്കുന്നതിനെ ഈയൊരു വീക്ഷണകോ ണിലൂടെയും നോക്കികാണാമെന്നു തോന്നുന്നു.
'ദൃശ്യ മായുള്ളോരു  രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷധാന്യധനാദിയും
സത്യമെന്നാകിലേതല്‍പ്രയാസം തവ
 യുക്ത ,മതല്ലായ്കിലെന്തതിനാല്‍ ഫലം?'
ഉത്തര രാമായണം ആരെഴുതിയതുമാകട്ടെ . അതിലെമ്പാടും ഉയരുന്ന വിലാപങ്ങള്‍ പറുദീസാ നഷ്ടങ്ങളില്‍ നിന്നും ഉയരുന്ന മനുഷ്യ വിലാപങ്ങളായി വായിചെടുക്കാനാവും.ഭക്തി കൊണ്ടും തത്വചിന്താവിചാരങ്ങള്‍ കൊണ്ടും കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ഒരു പറുദീസകളില്‍ നിന്നും സാന്ത്വനം ലഭിക്കാതെ ,അവയില്‍ നിന്നെല്ലാം ബഹിഷ്കൃതരാവുന്ന മനുഷ്യരുടെ വിലാപങ്ങളാണ് നാം കേള്‍ക്കുന്നത്.രാമായണകഥ മുന്നോട്ടു പോകുംതോറും 'രാത്രി' അഥവാ 'രാ'മായുകയല്ല ,രാവേറുകയാണ്  ചെയ്യുന്നത്.കഥാന്ത്യത്തിലേക്കടുക്കുംതോറും കട്ടിപിടിക്കുന്ന രാത്രിയില്‍ നിന്നും വെളിച്ചവുമായി വരുന്ന രണ്ടുപേര്‍ ലവകുശന്മാരാകുന്നു.അവരാകട്ടെ ആത്യന്തികമായി ആദികവിയുടെ പ്രതിനിധികളാണ് .കാവ്യോപാസകരാണ് . ദുഃഖചെളിയില്‍ നിന്ന് വിടരുന്ന താമരചന്തം പോലെ ,ഇരുട്ടില്‍ നിന്നു പുറപ്പെടുന്ന വാഗര്‍ത്ഥവെളിച്ചം പോലെ കവിത മാത്രം അവശേഷിക്കുന്നു. അവസാന വിശകലനത്തില്‍ രാമായണമെന്ന മഹത്തായ കവിത (വല്മീകിയുടെതോ എഴുത്തച്ചന്റെയോ ആകട്ടെ ) തന്നെയാണ് കൊടും രാത്രിയുടെ ഇരുട്ടില്‍ നിന്ന് മനുഷ്യരെ വെളിച്ചത്തിലേക്ക്  വീണ്ടെടുക്കുകയും 'രാ 'മായണം  എന്ന ആശയത്തിലേക്ക് പോകുകയും ചെയ്യുന്നത് .

കെ.ആര്‍ മായയുടെ കവിതകള്‍




With your bitter, twisted lies,
You may trod me in the very dirt
But still, like dust, I'll rise.'
-Maya Angelou

 കട്ടിയിരുട്ടില്‍ നിന്നും കീറിപ്പറിഞ്ഞ പ്രകാശത്തിലേക്കുള്ള യാത്രകളാണ് കെ.ആര്‍.മായയുടെ കവിതകള്‍.പാതാളത്തോളം ആണ്ടുപോയ നിശബ്ദതയില്‍ നിന്ന് പറക്കമുറ്റാത്ത ഒച്ചകള്‍ അവയിലെമ്പാടും .കാമനകളുടെ കാല്‍പനികമിഥ്യകള്‍ കൊണ്ട് പൊട്ടുകുത്താത്ത വരികള്‍ കവിതയില്‍ ചിതറി വീണ് ചിത്രങ്ങളാകുന്നു. ഉടലറിവിന്റെ വാസ്തവികമുഴക്കം നേര്‍ത്ത തുടര്‍സ്പന്ദനങ്ങളായി വാക്കുകളില്‍ നിറയുന്നു.അധസ്ഥിതവും അധ്വാനാധിഷ്ടിതവുമായ പെണ്ണവസ്ഥകള്‍ കവിതയിലെ വിഷയമെന്ന നിലയില്‍ ശ്രദ്ധേയമാണെങ്കിലും അത്തരം  വിഷയങ്ങള്‍ സൃഷ്ടികേണ്ട അനിവാര്യമായ ഉടച്ചുവാര്‍ക്കലോ  അട്ടിമറികളോ എഴുത്തുരീതിയില്‍ എന്തുകൊണ്ടോ പ്രത്യക്ഷപ്പെടാതെ പോകുന്നു.പ്രക്ഷുബ്ധവും പ്രക്ഷോഭജനകവുമായ പ്രതികരണങ്ങളായും ചില കവിതകള്‍ രൂപപ്പെടുന്നുണ്ട് .സമകാല സാമൂഹികാവസ്ഥകളോട് സൂക്ഷ്മ തലത്തിലല്ലാതെ നേരിട്ടു പ്രതികരിക്കുമ്പോള്‍ ഏതു കവിതയിലും സംഭവിക്കുന്ന സ്വാഭാവികമായ പരിമിതികള്‍ ഈവിധമുള്ള കവിതകളുടെ പ്രധാന പരാധീനതയായി നില്‍ക്കുന്നു.കെ.ആര്‍.മായയുടെ  'ചില്ലുപ്രതലത്തില്‍ പ്രകാശങ്ങള്‍ക്ക് സംഭവിക്കുന്നത്‌ ' എന്ന സമാഹാരത്തില്‍ കവിതയുടെ മുന്നോട്ടായുന്ന വേലിയേറ്റങ്ങളും പിന്നോട്ടായുന്ന വേലിയിറക്കങ്ങളും കാണാം.മുന്നോട്ടായുന്ന സന്ദര്‍ഭങ്ങളില്‍ മൂര്ത്തമാകുന്ന സൂചനകള്‍ മലയാള കവിതയുടെ ,പ്രത്യേകിച്ചും പെണ്‍കവിതയുടെ ഭാവിയിലേക്ക് പോകുന്നു എന്നതാണ് ഈ സമാഹാരത്തെ പ്രസക്തമാക്കിത്തീര്‍ക്കുന്നത്.

എസ്.കണ്ണന്റെ കവിത




ഒരു തിരക്കഥയുണ്ടാവുന്നു. തിരക്കഥയില്‍ നിന്ന് ഷോര്‍ട്ട് ഫിലിം ഉണ്ടാകുന്നു.ഷോര്ട്ട് ഫിലിമില്‍ ദൃശ്യങ്ങളുണ്ടാവുന്നു.ദൃശ്യങ്ങള്‍ ഒരു സവിശേഷ സന്ദര്ഭത്ത്തിലേക്ക് പോകുന്നു.സവിശേഷ സന്ദര്‍ഭം മാറുന്ന കാലത്തിന്റെ വ്യാഖ്യാനമാവുന്നു ('When a camera sneaks on some one and follows him,he vanishes and the Time, then imprinted' -Sam Peckinpah) .വ്യാഖ്യാനം അടിമുടി ചലിക്കുന്ന കവിതയാവുന്നു.ഈ വിധം രൂപപ്പെട്ട അഥവാ സംവിധാനം ചെയ്യപ്പെട്ട കവിതയാണ് എസ്. കണ്ണന്റെ 'നടന്നു പോകുന്ന വഴിയില്‍ '.വേഷം മാറ്റി കവിതയെ ഷോര്ട്ട് ഫിലിമായി കാണുപ്പോള്‍ ഫിലിമിനൊടുവില്‍ സ്ക്രീനില്‍ തെളിയുന്ന bottom line ആയി അവസാനത്തെ പത്തു വരികള്‍ വായിക്കാം.അല്ലെങ്ങില്‍ മൊബൈയില്‍ ഫോണിലൂടെ  തുടര്‍ച്ചയായി അയക്കപ്പെടുന്ന ഒരു ചെറുയാത്രയുടെ  ചിത്രപരംപരക്കൊടുവില്‍ വരുന്ന മെസ്സേജായും വായിക്കാവുന്ന പത്തു വരികള്‍. കേവലമായ പുതുമയ്ക്ക് വേണ്ടി ഷോര്ട്ട് ഫിലിമിന്റെ സങ്കേതമോ മൊബൈല്‍ വിഷ്വല്‍ ലങ്ഗ്വേജോ സ്വീകരിച്ചു കൊണ്ട് എഴുതപ്പെട്ട കവിതയല്ലിത്.സാങ്കേതികമായ,ശില്പ്പപരമായ പുതുമകളെ പ്രകടനാത്മകമായ രീതിയില്‍ കവിതയില്‍ ഏച്ചുകെട്ടികൊണ്ട് പല കാലങ്ങളില്‍,പുതുകാലത്ത്തിലും കവിതകള്‍ എഴുതപ്പെട്ടിട്ടുണ്ട്.അതൊരു സര്‍ക്കസ്സാണ്.വായനക്കാരെ ആദ്യം ഞെട്ടിക്കും.പിന്നെ ചെടിപ്പിക്കും.ഒടുവില്‍ കടലെടുക്കും.എന്നാല്‍ ഈ കവിതയുടെ അടിത്തട്ടില്‍ ഒരു ദൃശ്യകാവ്യസംസ്കാരം അറിഞ്ഞോ അറിയാതെയോ സ്വാഭാവികമായിരിക്കുന്നു.എല്ലാം പകര്ത്തിക്കഴിഞ്ഞും അവശേഷിക്കുന്ന ലോകം.ആ ലോകത്ത്തെയാണ് ക്യാമറയിലെക്കോ ക്യാന്വാസിലെക്കോ കവിത പകര്‍ത്തിഎടുക്കുന്നത്.വലിയ ദൂരങ്ങള്‍ പിന്നിടുന്ന ഒരു ചെറിയ ദൃശ്യയാത്ര.വലിയ സൂചനകള്‍ തരുന്ന ചെറിയ കവിത.ചെറിയ ചിത്രം.

കെ.ജി.ശങ്കരപിള്ളയുടെ കവിത



ഇസ്തിരിവടിവില്‍ കവിത.വല്ലാത്ത ബലം പിടുത്തം.ഫലിതമെഴുതുംപോഴും , അയവില്ലാത്ത മസ്സില്‍ പിടുത്തം.ഒരേ തരം പ്രതികരണങ്ങളുടെ പല പതിപ്പുകള്‍.സമകാലത്തെ നേരിട്ട് എഴുതുകയാണ് കവിതയെന്ന ആശയത്തിന്റെ നിരന്തരമായ കൊളുത്തിപ്പിടുത്തം .ഷെയര്‍ മാര്‍ക്കറ്റ്,എം.ടി.വി,ഡിസ്കവറി ,കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് ,ടി.വി.സ്ക്രീന്‍ ,സിനിമാ പോസ്റ്റര്‍,വെബ്ബ് ,നാഷണല്‍ ജോഗ്രഫിക്ക് ചാനല്‍ ,ലാപ് ടോപ്‌ .....തുടങ്ങിയ പുതുകാല സംജ്ഞകള്‍ ഒളിച്ചു കടത്തിയാല്‍ പുതിയ കാലത്തിന്റെ പുതിയ കവിതയാകുമെന്ന തിരെയണ്ണല്‍ .മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോഴൊക്കെ കവിതയെ നിയന്ത്രിക്കുന്ന സാംസ്കാര ചിന്തയുടെ ചാട്ടവാറടികള്‍.കൃത്യമായ തുടക്കം.കൃത്യമായ ഒടുക്കം.കിറുകൃത്യമായ കാവ്യശില്‍പം.അമിതമായ കൃത്യതാബോധത്തെ പ്രതിനിധീകരിക്കുന്ന വഴക്കമില്ലാത്ത്ത ഭാഷയുടെ മടുപ്പിക്കുന്ന ചുവടുകള്‍.പദസംഘാതങ്ങളുടെ സ്ഥിരം കസര്‍ത്ത് രീതികള്‍........ 'കെ.ജി.എസ് കവിതകള്‍ '(1997-2007) വീണ്ടും വായിച്ചപ്പോള്‍ തോന്നിയത്.