മലയാളകവിതയുടെ പ്രവാഹധാരകളെ വേറിട്ട രീതിയില് അടയാളപ്പെടുത്താന്
ആഗ്രഹിക്കുന്ന വായനക്കാരന് ശ്രദ്ധിക്കേണ്ട കവികളില് ഒരാളാണ് കട്ടക്കയം
ചെറിയാന് മാപ്പിള . വടക്കന് കേരളത്തില് വെണ്മണിപ്രസ്ഥാനവും തെക്കന്
കേരളത്തില് കേരളവര്മ്മപ്രസ്ഥാനവും കേളികേട്ടു നിന്ന കാലഘട്ടത്തിലായിരുന്നു
കട്ടക്കയം കാവ്യരംഗത്തേക്ക് കടന്നു വന്നത് . രണ്ടു പ്രസ്ഥാനങ്ങളോടും
സ്വകീയമായ അകലം പാലിച്ചുകൊണ്ട് തന്റേതായ രീതിയിലാണ് കട്ടക്കയം കാവ്യസപര്യയെ
മുന്നോട്ടു കൊണ്ടു പോയത്. കേരളവര്മ്മ പ്രസ്ഥാനത്തോട്
മമതയുണ്ടായിരുന്നുവെങ്കിലും ആ മമതാബന്ധം തന്റെ കവിതാരീതിയെ
കടന്നാക്രമിക്കാതിരിക്കാനുള്ള വിവേകം കവി
പ്രദര്ശിപ്പിക്കുന്നുണ്ട്.മഹാകാവ്യം , സംസ്കൃത നാടക മട്ടിലുള്ള പദ്യനാടകം ,
ആട്ടക്കഥ , ലഘുകാവ്യം തുടങ്ങി ബഹുരൂപങ്ങളായ ആവിഷ്ക്കാരങ്ങള്
കട്ടക്കയത്തിന്റെ വിശാലമായ കാവ്യഭൂമികയില് കാണാം.
ക്രൈസ്തവാദര്ശങ്ങളും ക്രൈസ്തവഇതിവൃത്തങ്ങളുമാണ് മിക്കവാറും കട്ടക്കയത്തിന്റെ കൃതികള് എടുത്തു പെരുമാറുന്നത് . എന്നാല് വെറും ക്രൈസ്തവാദര്ശങ്ങളും ക്രൈസ്തവഇതിവൃത്തങ്ങളും എന്ന നിലവിട്ട് അവ മലയാളഭാഷയുടെ പൊതുമണ്ഡലത്തിലേക്ക് വികസിക്കുന്നു. പൊതുമണ്ഡലത്തെ തന്നെ വികസിപ്പിക്കുകയും വേറിട്ട ഇടങ്ങള് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. ഒരു കാലഘട്ടത്തില് മേല്ക്കൈ നേടിയ 'മുഖ്യധാരാസാംസ്കാരിക മനോഭാവത്തിനും ' 'സാമാന്യ വഴക്കങ്ങള്ക്കു ' മെതിരെ , നസ്രാണി തുഴഞ്ഞാലും കവിതയുടെ തോണി ഭാഷയുടെ പ്രധാന കടവുകളില് എത്തുമെന്നും കവിതയുടെ നിര്മ്മാണമൂല്യം നസ്രാണിയെന്നതിനപ്പുറം നിര്ണ്ണയിച്ച്ചാലും കവിയെന്ന നിലയിലുള്ള തന്റെ സ്ഥാനമുറപ്പിക്കാന് കഴിയുമെന്നും കട്ടക്കയത്തിനു സ്വന്തം കൃതിസമുച്ചയത്തിലൂടെ തെളിയിക്കാന് കഴിഞ്ഞു.
സംസ്കൃത - മണിപ്രവാള രീതികള് എഴുത്തില് കലര്ത്തുംപോഴും മലയാളത്തിന്റെ സാദ്ധ്യതകളെ സമര്ത്ഥമായി ഉപയോഗിക്കാന് കട്ടക്കയം നിരന്തരം ശ്രമിക്കുന്നത് കാണാം. ലളിത മലയാളപദങ്ങളും ' പണ്ടാരാണ്ട് ' , ' പൊല്ലാപ്പ് ' , ' അലമ്പ് ' തുടങ്ങിയ നിരവധി നാട്ടുപദങ്ങളും തമിഴില് നിന്നുള്ള വാക്കുകളും കടമെടുത്തുകൊണ്ട് കവിത കെട്ടിയെടുക്കുന്ന കാവ്യചതുരത കട്ടക്കയം കൃതികള്ക്ക് പരഭാഗശോഭയണയ്ക്കുന്നു. ആദ്യത്തെ കൃതിയായി പരിഗണിക്കപ്പെടുന്ന ' യൂദജീവേശ്വരി ' യില് തന്നെ ഇതിന്റെ പ്രത്യക്ഷതകളുണ്ട് .
' പണ്ടാരാണ്ടു പറഞ്ഞോരിപ്പഴ മൊഴി -
ക്കൊന്നെങ്കിലും ഭേദമി -
ന്നുണ്ടാമോ വരുമീവിധം പിശുനരാ -
മെല്ലാവര്ക്കുമന്തം ജവാല് '
'മാര്ത്തോമ്മാ ചരിതം 'എന്ന മറ്റൊരു കൃതിയില് ഇതേ ഭാഷയുടെ വേറൊരു തിരനോട്ടം തിരയിളക്കുന്നുണ്ട്.
' ഇല്ലത്തവര്ക്കു കഴിയുന്ന സഹായമെല്ലാ -
മുള്ളോരു ചെയ്കിലഖിലേശനതിഷ്ടമായി
അല്ലെങ്കിലീശനവരോടുളവാമനിഷ്ടം
പൊല്ലാപ്പുമെത്തുമവസാനമവര്ക്കു മേന്മേല് '
ഓട്ടന് തുള്ളല് രീതിയില് എഴുതിയ ഖണ്ടകാവ്യമായ 'ക്രിസ്തുനാഥന്റെ ഉപവാസം ' ഓട്ടന് തുള്ളലില് സഹജമായിരിക്കുന്ന നര്മ്മഭാഷണത്തിന്റെ പതിവുതെറ്റിച്ച് ആഖ്യാനത്തിന് വ്യത്യസ്തസ്വഭാവം നല്കാന് കട്ടക്കയം ശ്രമിക്കുന്നതിന്റെ രേഖയാണ്.
'വിളവു തികഞ്ഞീടിന ഗോതമ്പിന്
വളയും കതിരുകള് തിങ്ങിയ പാടം
കനകപ്പൊടിയാല് മൂടിയ വയല്പോ -
ലനവധി കാണുക കൗതുകപൂര് വ്വം '
ഇങ്ങനെ എന്തെഴുതുംപോഴും തനിവഴിയിലെ സഞ്ചാരകൌതുകം കട്ടക്കയത്തിന്റെ കൃതികളില് ഇത:പര്യന്തം ദൃശ്യമാകുന്നു.
ക്രിസ്ത്യന് ഇതിവൃത്തത്തെ ഉപജീവിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ എണ്ണംപറഞ്ഞ ആട്ടക്കഥകളിലൊന്ന് കട്ടക്കയത്തിന്റെ ' ഒലിവര് വിജയ ' മാണ് . ആട്ടക്കഥാശില്പ്പത്തിലേക്കും ആട്ടപ്പദങ്ങളിലേക്കും ഇതിവൃത്തത്തേയും കഥാപാത്ര ചിത്രീകരണത്തേയും ഇഴയടുപ്പത്തോടെ അടുക്കിച്ചേര്ക്കാന് കട്ടക്കയത്തെ പ്രാപ്തനാക്കുന്നത് സംസ്കൃതത്തിലും സംഗീതശാസ്ത്രത്തിലും നേടിയെടുത്ത വ്യുല്പ്പത്തിയാണ് . സംസ്കൃതഭാഷയുടെ കടിച്ചാല് പൊട്ടാത്ത പ്രയോഗങ്ങളോ ഗാംഭീര്യമൊ അല്ല , മറിച്ച് സംസ്കൃതഭാഷയുടെ തന്നെ ലാളിത്യത്തെയാണ് തന്റെ ആട്ടക്കഥയുടെ അടിപ്പടവായി കട്ടക്കയം സ്വീകരിച്ചിരിക്കുന്നത്. 'ഒലിവര് വിജയ' ത്തിലെ ശ്ലോകങ്ങള് അതിനെ സാക്ഷ്യപ്പെടുത്തുന്നവയാണ് .
' പരമസുകൃതജാലം സൃഷ്ടിരക്ഷാദിലീലം
ചരണപതിതബാലം ദീനലോകാതിലോലം
ശരണ രഹിതപാലം യേശുമിഷ്ടാനുകൂലം
ദുരിതനിരതകാലം നൗമികാരുണ്യശീലം '
ലളിതസംസ്കൃത വീഥികളില് എന്നതുപോലെതന്നെ മലയാളത്തിന്റെ വളവുതിരിവുകളില് കൂടിയും കട്ടക്കയം തന്റെ ആട്ടക്കഥയെ അനായാസം ഓടിച്ചുകൊണ്ട് പോകുന്നു.
'പാരെല്ലാം കീര്ത്തിമൂലം വെളുവെളെ വിലസി -
പ്പിച്ചുകൊണ്ടാത്ത്തമോദം
കാറല് മാന് സാര് വ്വ ഭൗമന് ഭുവനതിലകമാ -
യോരു പാരീസില് വാണു '
അയത്നലളിതമായി ഒഴുകുന്ന ആട്ടപ്പദങ്ങളുടെ സൂക്ഷ്മശബ്ദവിന്യാസത്തിന് ' ഒലിവര് വിജയ' ത്തില് ഉദാഹരണങ്ങള് ഉചിതമായുണ്ട്.
' ക്രൂരത പെരുത്തൊരരിവീരനിരതന്നെഞാന്
ഭീരുതവെടിഞ്ഞുടനെ പോരതിലൊടുക്കിടാം
പോരിലിവനോടധിക ധീരതയോടൊത്തുടന്
നേരിടുന്നതിനിളയിലാരോരുവനിന്നഹോ '
പരമ്പരാഗത ഇതിവൃത്തമല്ലാതിരുന്നിട്ടും 'രാഗ' ങ്ങളുടെ വൈവിധ്യപ്രയോഗത്തിലൂടെ സംഗീതശാസ്ത്രത്തിലുള്ള കട്ടക്കയത്തിന്റെ അസാമാന്യമായ അറിവു പ്രകടമാക്കാന് മാത്രമല്ല , അതുവഴി 'ഒലിവര് വിജയ' ത്തെ പരമാവധി ആകര്ഷകമാക്കി മാറ്റാനും കട്ടക്കയത്ത്തിനു സാധിച്ചിരിക്കുന്നു. അത്തരത്തിലുള്ള ആദ്യശ്രമമെന്ന നിലയില നോക്കുമ്പോള് അത് ചെറുതല്ലാത്ത നേട്ടം തന്നെയാണ്.
മലയാളകവിതയിലെ മഹാകാവ്യപ്രസ്ഥാന ചരിത്രത്തില് സവിശേഷപരിഗണന അര്ഹിക്കുന്ന മഹാകാവ്യമാണ് കട്ടക്കയത്തിന്റെ 'ശ്രീയേശുവിജയം '. ഇരുപത്തിനാലു സര്ഗ്ഗങ്ങളുള്ള ഈ കാവ്യത്തില് ഇരുപതുവൃത്തങ്ങള് ഫലപ്രദമായി സന്നിവേശിപ്പിച്ചുകൊണ്ട് ബൈബിള് മുഴുവന് മലയാളത്തനിമയില് ക്രോഡീകരിക്കാന് കട്ടക്കയത്തിനായി. ഇതിവൃത്തത്തെ പൊളിച്ചടര്ത്തി , ആചാര്യ ദണ്ടിയുടെ നിര് വചനമനുസരിച്ച് കുറെ വര്ണ്ണനകള് തിരുകിവെച്ചുകൊണ്ടുള്ള പ്രതിപാദനത്തെ മാറ്റിനിര്ത്തി എന്നത് മഹാകാവ്യപ്രസ്ഥാനത്തിലെ ഒരനന്യതയായി തന്നെ വിലയിരുത്തേണ്ടി വരും .
' സര്ഗ്ഗബന്ധോ മഹാ കാവ്യമുച്യതേ തസ്യ ലക്ഷണം :
ആശീര് നമസ്ക്രിയാ വസ്തു നിര്ദേശോ വാപി തന്മുഖം
ഇതിഹാസകഥോദ്ഭൂതമിതരദ്വാസദാശ്രയം.
ചതുര് വര്ഗ്ഗഫലായത്തം ചതുരോദാത്തനായകം
നഗരാര്ണ്ണവശൈലര്ത്തു ചന്ദ്രാര്ക്കോദയ വര്ണ്ണനൈ :
ഉദ്യാനസലില ക്രീഡാമധുപാനരതതോല്സവൈ :
വിപ്രലം ഭൈര്വിവാഹൈശ്ച കുമാരോദയ വര്ണ്ണനൈ :'
ഈ വിധമുള്ള ദണ്ടിയുടെ മഹാകാവ്യലക്ഷണത്തെ അപ്പടി അനുസരിക്കാന് കട്ടക്കയം തയ്യാറായില്ല എന്നതു മാത്രമല്ല ,വര്ണ്ണനകള് ആകാവുന്നിടത്തോളം കുറച്ച് , കുറച്ച് പറയുന്നതിലൂടെ കൂടുതല് ധ്വനിപ്പിക്കുക എന്ന പരീക്ഷണപാതയിലൂടെ പോകാനും കട്ടക്കയം തയ്യാറാകുന്നുണ്ട്. ദണ്ടിയുടെ കാഴ്ചപ്പാടിനെ അതേവിധം പിന്തുടര്ന്ന ഭാരവി ' കിരാതാര്ജ്ജുനീയ ' ത്തിലും മാഘന് 'ശിശുപാല വധ ' ത്തിലും കഥയുടെ കാതലിനെ തന്നെ മൂടിമറയ്ക്കുന്ന തരത്തില് അതിവര്ണ്ണനകളെ കുന്നുകൂട്ടുകയും സര്ഗ്ഗങ്ങളെ അനാവശ്യമായി പൊലിപ്പിക്കുകയും ചെയ്യുകയുണ്ടായി. ' ശ്രീ യേശുവിജയ ' ത്തില് മഷിയിട്ടു നോക്കിയാലും അങ്ങനെയൊന്നു കാണാന് കഴിയില്ല. ' ശ്രീയേശുവിജയം ' പ്രസിദ്ധീകരിക്കപ്പെടുന്നത് 1926 - ല് ആണ് .അതിനു മുന്പ് പുറത്ത് വന്ന ഉള്ളൂരിന്റെ ' ഉമാകേരളം ' കെ.സി. കേശവപിള്ളയുടെ 'കേശവീയം ' തുടങ്ങിയ മഹാകാവ്യങ്ങളിലെ വൃഥാസ്ഥൂലതകളോടു താരതമ്യപ്പെടുത്തുംപോള് ' ശ്രീയേശുവിജയ' ത്തിലെ മിതവാക്കിന്റെ സംയമനവും സമ്മേളനവും കൂടുതല് ശ്രദ്ധിച്ച് അപഗ്രഥിക്കേണ്ട ഒന്നായിത്തീരുന്നു. വള്ളത്തോളിന്റെ ' ചിത്ര യോഗ ' വും നാനാവിധമായതു വൃഥാസ്ഥൂലതയാല് ആണെന്നുള്ള ഉള്ളാട്ടില് ഗോവിന്ദന്കുട്ടി നായരുടെ നിരീക്ഷണവും ഇവിടെ ഓര്ക്കാം.
പറയേണ്ടതു മാത്രം പറയുന്ന പതിവാണ് കട്ടക്കയത്തിന്റേത് . ക്രിസ്തുവിന്റെ കുരിശുമരണത്തെ ആരായാലും ഒന്നുകേറി വര്ണ്ണിച്ചുപോകും . എന്നാല് കട്ടക്കയം ചുരുങ്ങിയ വാക്കുകളില് സന്ദര്ഭത്തിന്റെ ഗൌരവവും വികാരവും വ്യഞ്ജിപ്പിക്കുന്നത് നോക്കുക.
' അലയില്പെട്ടൊരോടത്തിന്
നിലയില് ക്ഷിതിമണ്ഡലം
ശിലയും മലയും വിണ്ടു
ചലനം പൂണ്ടിതേറ്റവും '
അല്പം പറഞ്ഞ് അധികം പ്രകാശിപ്പിക്കുന്ന പ്രവണതയെ എത്ര വിദഗ്ദ്ധമായാണ് കട്ടക്കയം ആവിഷ്ക്കരിക്കുന്നതെന്ന് ഏദന്തോട്ടത്തെക്കുറിചെഴുതുന്നിടത്ത് തികച്ചും വ്യക്തമാകും.
'മലര്തന് മധുവുണ്ടുണ്ടു
വലഞ്ഞു മധുപാളികള്
ബലമറ്റു ചിരിക്കുന്നു
നിലതെറ്റിയമാതിരി .
ഇണക്കമേറുമേണത്തിന്
ഗണമാശങ്കയെന്നിയേ
തൃണം തിന്നുനടക്കുന്നി -
തിണ ചേര്ന്നേതിടത്തിലും '
ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും കൂടുതലെഴുതി മടുപ്പിക്കുന്നില്ല കട്ടക്കയം .
'തേജസ്സിണങ്ങും സദനങ്ങളേറ്റം
സൌജന്യമൊത്തവനുമെന്നുമേകി
രാജപ്രഭാവത്തൊടു വാനില് വാഴും
രാജപ്രമാണിക്കു തൊഴുത്തു വീടായ് '
' ക്രിസ്ത്യേതരായ കേരളീയര് വിശേഷിച്ചും ' ശ്രീയേശുവിജയ ' പ്രണേതാവിനോട് നന്ദി പറയട്ടെ . അവര്ക്ക് വിശുദ്ധസുവിശേകമാകുന്ന നറുംപാല് വേണ്ടുവോളമാസ്വദിപ്പാന് തക്കവണ്ണം അത് കറന്നെടുത്തു നിര്മ്മലമായ സ്ഫടികപ്പാത്രത്തില് നിറച്ചു വച്ചിരുന്ന മഹോപകാരിക്ക് അവരെത്രയേറെ കടപ്പെട്ടിട്ടില്ല ' എന്ന് വള്ളത്തോളും , ' നിങളുടെ കവിതയ്ക്ക് സവിശേഷമായ ഒരാസ്വാദ്യതയുണ്ട് ' എന്ന് കേരളവര്മ്മ വലിയകോയിത്തമ്പുരാനും , ' ഇത്രയും വിശാലവും വിജാതിയവുമായ നൂതന കാവ്യമെന്ന് ' അപ്പന് തമ്പുരാനും വാഴ്ത്തുകയും തിരിച്ചറിയുകയും ചെയ്ത കട്ടക്കയത്തിന് മലയാളസാഹിത്യചരിത്ര ത്തില് കിട്ടേണ്ട പ്രാധാന്യം കിട്ടാതെ പോയതെന്തുകൊണ്ട് എന്ന ചോദ്യം , മലയാള സാഹിത്യചരിത്രത്തെതന്നെ പുനര്നിര്വചിക്കുവാനും പുന :ക്രമീകരിക്കുവാനും അപനിര്മ്മിക്കുവാനും പ്രേരിപ്പികേണ്ട , പ്രേരിപ്പിക്കുന്ന ഒന്നാണ്.

No comments:
Post a Comment